ബ്രേക്ഫാസ്റ്റിന് നട്‌സ്, ഒപ്പം യോഗര്‍ട്ട്, രജനീകാന്തിന്റെ ജയിലറിലെ നായികയുടെ ഡയറ്റ് ഇങ്ങനെ
ഫിറ്റ്‌നെസ്സിന്റെ കാര്യത്തില്‍ നടിമാര്‍ വളരെ മുന്നിലാണ് എന്ന് എല്ലാവര്‍ക്കുമറിയാം. നമ്മളില്‍ പലരും ഫിറ്റ്‌നെസ് ടിപ്പ്‌സ് അവരില്‍ നിന്നായിരിക്കും അന്വേഷിച്ച് കണ്ടെത്തുക. അവരെ ഫിറ്റ്‌നെസ്സില്‍ ഫോളോ ചെയ്യുന്ന നിരവധി പേരുണ്ടാവും. ദക്ഷിണേന്ത്യയില്‍ കൃത്യമായ ഭക്ഷണശൈലിയും വര്‍ക്കൗട്ടുമെല്ലാം പിന്തുടരുന്ന നടിമാര്‍ ഉണ്ടെന്ന് നമുക്കെല്ലാവര്‍ക്കും. അതില്‍ പ്രമുഖയാണ് രജനീകാന്തിന്റെ ജയിലര്‍ ചിത്രത്തിലെ നായികമാരില്‍ ഒരാളാണ് മിര്‍ണ മേനോന്‍.
മലയാളിയാണ് നടി. മോഹന്‍ലാലിനൊപ്പം അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ ബിഗ് ബ്രദറിലും നടി നായികയായിരുന്നു. ഫിറ്റ്‌നെസ്സിന്റെ കാര്യത്തില്‍ മിര്‍ണ ആളൊരു പുലിയാണ്. നടിയുടെ ഡയറ്റിനെ കുറിച്ച് ഒന്ന് പരിശോധിക്കാം.

മിര്‍ണ മേനോന്റെ ഫിറ്റ്‌നെസ്
നടി മിര്‍ണ മേനോന്‍ കരിയറിലെ വമ്പന്‍ വിജയങ്ങളുടെ ഭാഗമായി നില്‍ക്കുകയാണ്. തെലുങ്കില്‍ ഉഗ്രം എന്ന ചിത്രം വമ്പന്‍ വിജയമായി മാറിയിരുന്നു. ഇപ്പോള്‍ ജയിലറും അതുപോലെ തരംഗമായിരിക്കുകയാണ്. നടിയുടെ ഫിറ്റ്‌നെസ് അവസരങ്ങള്‍ തേടിയെത്തുന്നതിന് ഒരു കാരണമാണ്.
കൂടുതല്‍ സുന്ദരിയായി ഇരിക്കാനും ഇത് നടിയെ സഹായിക്കും. ഭാരം കുറയ്ക്കാനും വ്യായാമങ്ങളാണ് മിര്‍ണ കൂടുതലായി ചെയ്യാറുള്ളത്. ഫിസിക്കല്‍ ആക്ടിവിറ്റി, ഡയറ്റ് കണ്‍ട്രോള്‍ എന്നിവയ്ക്കാണ് നടി പ്രാധാന്യം നല്‍കുന്നത്.
കാര്‍ഡിയോ വ്യായാമങ്ങള്‍
കാര്‍ഡിയോ വര്‍ക്കൗട്ടുകളാണ് നടി നിത്യേന ചെയ്യുന്ന കാര്യം. ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ മിര്‍ണയെ സഹായിക്കുന്നതും ഈ വര്‍ക്കൗട്ടാണ്. റണ്ണിംഗ്, സൈക്ലിംഗ്, ഹൈ ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയിനിംഗ് എന്നിവയാണ് മിര്‍ണയുടെ പ്രധാന വര്‍ക്കൗട്ടുകള്‍,
ഹൈ ഇന്റന്‍സിറ്റി ട്രെയിനിംഗുകള്‍ നമ്മുടെ ഹൃദയമിടിപ്പിനെ നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ സഹായിക്കും. ഒപ്പം കലോറികളെ കുറയ്ക്കാനുംസഹായിക്കും. കാര്‍ഡിയോവാസ്‌കുലാറിനെ ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും.
സ്‌ട്രെങ്ങ്ത് ട്രെയിനിങ്ങ്
മറ്റ് വ്യായാമ മുറകളും മിര്‍ണയുടെ ഫിറ്റ്‌നെസ് പ്രോഗ്രാമിലുണ്ട്. വെയ്റ്റ്‌ലിഫ്റ്റിംഗാണ് ഇതിലെ പ്രധാനപ്പെട്ടത്. അതുപോലെ ബോഡ് വെയിറ്റ് എക്‌സര്‍സൈസുകളും നടിയുടെ ഫിറ്റ്‌നെസ് പ്രോഗ്രാമില്‍ അടങ്ങിയിട്ടുണ്ട്.
ഒരേസമയം ശരീരത്തിന് കരുത്ത് സമ്മാനിക്കുകയും, ശരീരത്തിലെ കൊഴുപ്പിനെ കുറച്ച് കൊണ്ടുവരാനും ഈ വ്യായാമങ്ങള്‍ സഹായിക്കും. ഇതിന് പുറമേ ഹൈക്കിംഗ്, സ്വിമ്മിംഗ്, ഡാന്‍സിംഗ് പോലുള്ള ഔട്ട്‌ഡോര്‍ ഫിറ്റ്‌നെസ് പരിപാടികളും നടിക്കുണ്ട്.
ഭക്ഷണ കാര്യത്തില്‍ ചിട്ടകള്‍
ഭക്ഷണകാര്യത്തിലും മിര്‍ണയ്ക്ക് ചിട്ടകളുണ്ട്. എന്ത് കഴിക്കണമെന്ന കൃത്യമായ ധാരണ നടിക്കുണ്ട്. പ്രഭാത ഭക്ഷണമായി പോഷകങ്ങള്‍ അടങ്ങിയ ലഘുഭക്ഷണങ്ങളാണ് നടി ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നട്‌സ്, ഗ്രീക്ക് യോഗര്‍ട്ട്, പഴങ്ങള്‍ എന്നിവയാണി അതിലുള്ളത്. ഇത് ഊര്‍ജം സംഭരിക്കാനും, വിശപ്പകറ്റാനും സഹായിക്കും.
നേരത്തെ തന്നെ ഭക്ഷണം കഴിച്ച് വിശപ്പ് വരാതിരിക്കാനുള്ള രീതികളും മിര്‍ണ പരീക്ഷിക്കുന്നുണ്ട്. ഇതിലൂടെ കൂടുതല്‍ പോഷകങ്ങള്‍ ശരീരത്തിലെത്തും. ശരീരത്തിന് വണ്ണം വെക്കാനും സാധ്യതയില്ല.












Click it and Unblock the Notifications