Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാം, ചൂടും അകറ്റാം; വേനൽക്കാലത്ത് കുടിക്കാം ഈ അഞ്ച് പാനീയങ്ങൾ

വേനൽക്കാലത്ത് പൊതുവെയൊരു മടി നമ്മുക്ക് ഉണ്ടാകും. അത് മറ്റൊന്നും കൊണ്ടല്ല പുറത്തെ അതികഠിനമായ ചൂട് തന്നെയാണ് പ്രധാന വില്ലൻ. എന്തെങ്കിലും തിന്നും കുടിച്ചും വീട്ടിൽ തന്നെ ഇരിക്കാമെന്നായിരിക്കും ഈ സമയത്ത് പലരുടേയും ചിന്ത. പ്രത്യേകിച്ച് ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും.ചൂട് കാലവസ്ഥയെ പ്രതിരോധിക്കാൻ സഹായിക്കുകയും അതോടൊപ്പം തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമായ ചില പാനീയങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

ജീരക വെള്ളം

മിക്ക വീടുകളിലും ജീരകം ഇട്ട് വെള്ളം തിളപ്പിക്കാറുണ്ട്. അതിരാവിലെ വെറും വയറ്റിൽ ഇവ കുടിക്കുന്നത് ഉത്തമമാണ്. ജീരകം കരളിൽ നിന്ന് പിത്തരസം പുറന്തള്ളുന്നത് പ്രോത്സാഹിപ്പിക്കുന്നു. ആമാശയത്തിലെ ലിപിഡുകളുടെയും ചില പോഷകങ്ങളുടെയും ദഹനത്തിന് പിത്തരസം ആവശ്യമാണ്. ദഹന പ്രോട്ടീനുകളുടെ പ്രവർത്തനത്തെ ഇവ ഉത്തേജിപ്പിക്കുകയും ചെയ്യും.

weightnew-1

നെല്ലിക്ക ജ്യൂസ്

രാവിലെ നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. നെല്ലിക്കയിൽ ധാരാളം ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് തൊട്ട് മുൻപ് അൽപം നെല്ലിക്ക ജ്യൂസ് കുടിച്ച് നോക്കൂ, അമിത ഭക്ഷണം കഴിക്കുന്നത് തടയാൻ ഇത് നിങ്ങളെ സഹായിക്കും. മാത്രമല്ല വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുകയും ചെയ്യും.

നെല്ലിക്കയും തേനും ചേർത്ത വെള്ളം

മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഈ പാനീയം സഹായിക്കും. കുടലിന്റെ ആരോഗ്യ വർധിപ്പിക്കുന്നതിനും ഇവ മികച്ചതാണ്. മാത്രമല്ല ദഹിക്കാത ഭക്ഷണങ്ങളെ നീക്കം ചെയ്യാനും ഉത്തമമാണ്.ഉയർന്ന ഫൈബറും ടാനിക് ആസിഡും ഉള്ളതിനാൽ ശരീരവണ്ണം, മലബന്ധം എന്നിവ പോലുള്ള പ്രശ്നങ്ങളെ ലഘൂകരിക്കുന്നു.

കറുവപ്പട്ട വെള്ളം

അത്ഭുതപ്പെടേണ്ട ,1 ടേബിൾസ്പൂൺ തേൻ ചേർത്ത് കറുവപ്പട്ടയും ചേർത്ത് വെള്ളം ചൂടാക്കി കഴിക്കുന്നത് വളരെ ഉത്തമമാണ്. തേൻ ഒഴിക്കുന്നത് കൊണ്ട് തന്നെ വിശപ്പില്ലാതാക്കാൻ ഇവ സഹായിക്കുന്നു. കൂടാതെ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്. കറുവപ്പട്ടയാകട്ടെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉപാപചയം മെച്ചപ്പെടുത്താനും സഹായി്കുന്നു.

ഉലുവ വെള്ളം

ദിവസവും രാവിലെ കഴിക്കാൻ സാധിക്കുന്ന ആരോഗ്യകരമായ പാനീയമാണ് ഉലുവ ചേർത്ത വെള്ളം. ഇവ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രിക്കാൻ സഹായിക്കും. മാത്രമല്ല മെറ്റബോളിസത്തിനും മികച്ചതാണ്. ആരോഗ്യകരമായ ചർമ്മത്തിനും ഉലുവവെള്ളം ധൈര്യമായി കുടിച്ചോളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+