Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറച്ച് ആത്മവിശ്വാസം വീണ്ടെടുക്കാം; നല്ലൊന്നാന്തരം കുമ്പളങ്ങ ജ്യൂസ് ആയാലോ?

വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നവർ ഉണ്ടാകാം. ചായയോ കാപ്പിയോ കുടിച്ച് ദിവസം തുടങ്ങുന്നവരാണ് ചിലർ. ചിലരാകട്ടെ ജ്യൂസും. അങ്ങനെ ജ്യൂസ് ആണ് കുടിക്കുന്നതെങ്കിലും ഏതെങ്കിലും പച്ചക്കറിയോ പഴമോ തിരഞ്ഞെടുക്കേണ്ട, ദിവസവും കുമ്പളങ്ങ തന്നെ ആയിക്കോട്ടെ. കേൾക്കുമ്പോൾ അയ്യേ എന്ന് തോന്നുമെങ്കിലും കുമ്പളങ്ങയെ പോലെ ആരോഗ്യകരമായൊരു ജ്യൂസ് ഇല്ല. പോഷകങ്ങളുടെ കലവറയാണിത്.

ആരോഗ്യമുള്ള ശരീരത്തിന് സഹായിക്കുന്ന പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഫ്ലേവനോയിഡുകൾ, കരോട്ടീനുകൾ തുടങ്ങി നിരവധി പോഷകങ്ങൾ കുമ്പളങ്ങയിൽ അടങ്ങിയിട്ടുണ്ട്. 96% ജലാംശം അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ് കുമ്പളങ്ങയുടെ മറ്റൊരു പ്രത്യേകത. അതുകൊണ്ട് വേനൽക്കാലത്തൊക്കെ ധൈര്യമായി കുടിക്കാം. മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

ashguard2-

പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹം നിയന്ത്രിക്കാൻ പാവയ്ക്ക് ജ്യൂസ് കഴിക്കുന്നവരുണ്ട്. എന്നാൽ ഇനി മുതൽ കുമ്പളങ്ങ ജ്യൂസ് കഴിച്ച് നോക്കൂ. കാർബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവയെല്ലാം കുമ്പളങ്ങയിൽ കുറഞ്ഞ അളവിൽ മാത്രമാണ് ഉള്ളത്.ടൈപ്പ് 2 ഡയബറ്റിസ് ഉള്ള രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കുമ്പളങ്ങ ജ്യൂസ് ഉത്തമമാണ്.

ശരീരഭാരം കുറക്കാൻ സഹായിക്കുന്നു

കൊഴുപ്പും കലോറിയും കുറവായതിനാൽ, ശരീരഭാരം കുറയ്ക്കാനും കുമ്പളങ്ങ ജ്യൂസ് സഹായിക്കുന്നു. ഇവയിൽ അടങ്ങിയ നാരുകളും ലിപിഡ് കുറയ്ക്കാനുള്ള ഇവയുടെ കഴിവും ശരീരഭാരം എളുപ്പത്തിൽ നിയന്ത്രിക്കും.സെറം കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും ഇവ ഗുണകരമാണ്.

ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ സഹായിക്കുന്നു

ചർമ്മ സംരക്ഷണത്തിന് വിപണിയിൽ കിട്ടുന്ന ഉത്പന്നങ്ങൾ ഉപയോഗിച്ചത് കൊണ്ട് മാത്രം കാര്യമുണ്ടാകില്ല. ശരീരത്തിന് ഉള്ളിലും ആരോഗ്യകരമായ കാര്യങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. കുമ്പളങ്ങ അത്തരത്തിലുള്ള ഒന്നാണ്. കുമ്പളങ്ങ ജ്യൂസ് കുിക്കുന്നത് വഴി ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നു. ചർമ്മത്തിന്റെ ഘടന വർധിപ്പിക്കാൻ ഇവ സഹായിക്കും. അതുകൊണ്ട് തന്നെ സൗന്ദര്യ വർധക ക്രീമുകളിൽ പലപ്പോഴും ഇവ ഉപയോഗിക്കാറുണ്ട്. കുമ്പളങ്ങയിൽ ജലാംശം ഉയർന്ന നിലയിലാണ്. ഇവ ചർമ്മത്തിലെ വീക്കം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

ശരീരത്തിലെ ജലാംശം നിലനിർത്തുന്നു

കുമ്പളങ്ങയിൽ 96 ശതമാനവും ജലാംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചർമ്മത്തിനും ആവശ്യമായ ജലാംശം ലഭിക്കാൻ ഇവ സഹായിക്കുന്നു.

ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നു

കുമ്പളങ്ങ ജ്യൂസിലെ ഡൈയൂററ്റിക് ഗുണങ്ങൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ഇവ സ്വാഭാവിക ഡൈയൂററ്റിക് ആയി പ്രവർത്തിക്കുകയും മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യും. കൂടാതെ ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ തടയാനും സഹായിക്കും. അവശ്യ പോഷകങ്ങൾ അടങ്ങിയ കുമ്പളങ്ങ ജ്യൂസ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യത്തിനും ഇവ മികച്ചതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+