ഭാര്യയെ സന്തോഷിപ്പിക്കാന്‍ ഒന്നിച്ചിരുന്ന് ടിവി കാണാറുണ്ടോ..? എങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം
അതിവേഗത്തില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന സമകാലിക ലോകത്ത് ആരോഗ്യകരമായ ബന്ധം നിലനിര്‍ത്തുന്നതിന് നിങ്ങളുടെ പങ്കാളിയുമായി ചെലവഴിക്കാന്‍ സമയം കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്. ഇത് പരസ്പര വിശ്വാസം കൂട്ടാനും ബന്ധത്തെ കൂടുതല്‍ ദൃഢമാക്കാനും നിങ്ങളെ സഹായിക്കും. അതിനാല്‍ തന്നെ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാന്‍ പല തരത്തിലുള്ള മാര്‍ഗങ്ങള്‍ നമ്മള്‍ തേടാറുണ്ട്.
അതില്‍ പലരും പെട്ടെന്ന് തിരഞ്ഞെടുക്കുന്നതും എല്ലാവരും സാധാരണ ചെയ്യുന്നതുമായ ഒരു പ്രക്രിയയാണ് ടി വി കാണല്‍. ഒരുമിച്ചിരുന്ന് ടി വി കാണുന്നത് പല ദമ്പതികളും ഒന്നിച്ച് സമയം ചെലവഴിക്കാനുള്ള മാര്‍ഗമായി കാണുന്നു. ഈ പ്രവര്‍ത്തനം വിശ്രമിക്കാനും ഒന്നിച്ചിരിക്കാനുമുള്ള സൗകര്യപ്രദമായ മാര്‍ഗമാണെന്നാണ് ഭൂരിഭാഗം പേരുടേയും അഭിപ്രായം. എന്നാല്‍ ആരോഗ്യകരമായ ബന്ധത്തെ നിലനിര്‍ത്താന്‍ ഇത് സഹായിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ക്വാളിറ്റി ടൈം അഥവാ ഗുണനിലവാരമുള്ള സമയം എല്ലാവര്‍ക്കും ആവശ്യമാണ്. എന്നാല്‍ ഒന്നിച്ചിരുന്ന് ടി വി കാണുന്നതിനെ ക്വാളിറ്റി ടൈം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. കാരണം ടി വി കാണുക എന്നത് ഒരു നിഷ്‌ക്രിയമായ പ്രക്രിയയാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. നിഷ്‌ക്രിയവും സജീവവുമായ ഇടപഴകലുകള്‍ തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്നത് നിങ്ങളുടെ ബന്ധത്തിന്റെ വിജയത്തിന് നിര്‍ണായകമാണ്.
അര്‍ത്ഥവത്തായ സംഭാഷണവും തുറന്ന് പറച്ചിലുകളും പരസ്പരം സന്തോഷിപ്പിക്കുന്നതിന് വേണ്ടി ചെയ്യുന്ന മറ്റ് കാര്യങ്ങളുമാണ് സജീവമായ ഇടപഴകലുകളെ പ്രോത്സാഹിപ്പിക്കുന്നത്. നിങ്ങളുടെ പങ്കാളിക്ക് പൂര്‍ണ്ണ ശ്രദ്ധ നല്‍കുന്നതും അടുപ്പവും ധാരണയും പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഒരുമിച്ച് നടക്കുക, ഒരുമിച്ച് പാചകം ചെയ്യുക, ഒരു ഗെയിം കളിക്കുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
എന്നാല്‍ ടി വി കാണുന്നത് ഇതില്‍ നിന്ന് വിഭിന്നമാണ്. ഇതൊരു നിഷ്‌ക്രിയ പ്രവര്‍ത്തനമാണ്. പലപ്പോഴും ആശയവിനിമയമില്ലാത്ത പ്രക്രിയയാണ് ഇത്. ദമ്പതികള്‍ ശാരീരികമായി ഒരേ മുറിയിലോ ഒരേ സോഫയിലോ ഉണ്ടായിരിക്കാമെങ്കിലും മാനസികമായി പരസ്പരം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലായിരിക്കും. അതേസമയം ഒരുമിച്ച് ടിവി കാണുന്നത് മോശം പ്രക്രിയയാണ് എന്നും അര്‍ത്ഥമില്ല.
ഇടക്കൊക്കെ ഒന്നിച്ചിരുന്ന് ടി വി കാണുന്നതും നല്ലത് തന്നെയാണ്. എന്നാല്‍ പങ്കാളിക്കായി സമയം ചെലവഴിക്കുന്നതിന് ഈ ഒരു ഉപാധി മാത്രം തിരഞ്ഞെടുക്കുന്നതാണ് ഒഴിവാക്കേണ്ടത്. നിങ്ങള്‍ പങ്കിടുന്ന നിമിഷങ്ങളുടെ ഗുണനിലവാരമാണ്, അളവല്ല പ്രധാനമെന്ന് ഓര്‍ക്കുക.












Click it and Unblock the Notifications