നിങ്ങളെ പങ്കാളി വഞ്ചിക്കുകയാണോ...? എങ്ങനെ അറിയാം? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
മികച്ച പങ്കാളികളെ ജീവിതത്തില്‍ ലഭിക്കുന്നത് വലിയ ഭാഗ്യമാണ്. ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നാലും വിശ്വസ്തരായ പങ്കാളികള്‍ കൂടെയുണ്ടെങ്കില്‍ ആത്മവിശ്വാസത്തോടെ അതെല്ലാം തരണം ചെയ്യാന്‍ സാധിക്കും. എന്നാല്‍ നിങ്ങളെ വഞ്ചിക്കുന്നവരാണ് കൂടെയുള്ളത് എങ്കില്‍ ജീവിതത്തിന് അര്‍ത്ഥമില്ലാതായി പോയി എന്ന് പോലും തോന്നിയേക്കാം.
ഏതൊരാളും ഒരു ബന്ധം, പ്രത്യേകിച്ച് വിവാഹം, പ്രണയം എന്നിവ ആരംഭിക്കുമ്പോള്‍ ആശങ്കപ്പെടുക ലഭിക്കുന്ന പങ്കാളി വിശ്വസ്തനായിരിക്കുമോ എന്നതായിരിക്കും. ഇപ്പോഴും പലരും ബന്ധം തുടരുന്നുണ്ടെങ്കിലും എങ്ങനെയാണ് പങ്കാളിയുടെ വിശ്വാസ്യത അറിയാന്‍ കഴിയുക എന്ന ആശങ്കയുള്ളവരും ഉണ്ടായിരിക്കും. ഇനി പറയുന്ന ഗുണഗണങ്ങള്‍ ഉള്ളവരാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ അവര്‍ ഒരിക്കലും നിങ്ങളെ വഞ്ചിക്കില്ല.

ഏതൊരു ബന്ധത്തിന്റെയും ഏറ്റവും അനിവാര്യവും അടിസ്ഥാനവുമായ കാര്യം മികച്ച ആശയവിനിമയത്തിന്റെ ചലനാത്മകതയാണ്. നിങ്ങളുടെ പങ്കാളി അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും എന്ന് മാത്രമല്ല അവരുടെ ഏറ്റവും അടിസ്ഥാനപരമായ ചിന്തകള്‍ പോലും നിങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെങ്കില്‍ അവര്‍ നിങ്ങള്‍ക്ക് അത്രയ്ക്കും വിലപ്പെട്ടതാണ് എന്നാണ് അര്‍ത്ഥമാക്കുന്നത്.
ആരോഗ്യകരമായ ആശയവിനിമയം പോലെ തന്നെ പ്രധാനമാണ് സത്യസന്ധതയും. രഹസ്യങ്ങളിലാതിരിക്കുക എന്നതാണ് ഇതില്‍ പ്രധാനം. നല്ലതും ചീത്തയുമായ നിങ്ങളുടേയും പങ്കാളിയുടേയും ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും പരസ്പരം പങ്ക് വെച്ചിട്ടുള്ളവരുടെ ബന്ധം എന്നും ദൃഢമായിരിക്കും. ഏറ്റവും പഴയ ടീ-ഷര്‍ട്ട് പോലും നിങ്ങള്‍ക്ക് നല്ലതാണോ അല്ലയോ എന്നതുപോലുള്ള ചെറിയ കാര്യങ്ങളില്‍ പോലും അവര്‍ നിങ്ങളോട് കള്ളം പറയുന്നുണ്ടോ എന്ന് നിരീക്ഷിക്കുക.
നിങ്ങള്‍ ഒരാളെ സ്‌നേഹിക്കുകയും അവരോട് ഗൗരവമായി പെരുമാറുകയും ചെയ്യുമ്പോള്‍, നിങ്ങളെ നഷ്ടപ്പെടുമെന്ന ഏറ്റവും ചെറിയ ചിന്ത അവരെ ഭയപ്പെടുത്തും. അത്തരക്കാര്‍ നിങ്ങളെ സന്തോഷിപ്പിക്കുന്നതിന് കൂടുതല്‍ പരിശ്രമിക്കുന്നു. നിങ്ങളുടെ സാമീപ്യം ആസ്വദിക്കുമ്പോള്‍ മാത്രമേ ആരെങ്കിലും നിങ്ങളോടൊപ്പം സമയം ചെലവഴിക്കാന്‍ ശ്രമിക്കൂ. സമയം ചെലവഴിക്കുന്നതും സമയം ചെലവഴിക്കാന്‍ പരിശ്രമിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസിലാക്കുക.
നിങ്ങളോട് യഥാര്‍ത്ഥ സ്‌നേഹം ഉള്ള ആളുകള്‍ ഒരിക്കലും നിങ്ങളെ തമാശയ്ക്ക് പോലും അനാദരിക്കില്ല. അവര്‍ നിങ്ങളെ അവരുടെ ഫ്രണ്ട്‌സ് സര്‍ക്കിളിലേക്ക് പരിചയപ്പെടുത്തുകയും എല്ലാവരോടും നിങ്ങളുടെ പങ്കാളിയാണ് എന്ന് വിളിച്ച് പറയാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അവരെ നിങ്ങള്‍ക്ക് വിശ്വസിക്കാം. അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും നിങ്ങളെ അറിയിക്കുന്നു.
നിങ്ങള്‍ ചോദിക്കാതെ തന്നെ ഇക്കാര്യങ്ങളെല്ലാം അത്തരക്കാര്‍ പങ്ക് വെക്കും. ധാര്‍മ്മികതയില്‍ ഉറച്ചുനില്‍ക്കുന്ന അച്ചടക്കമുള്ള ആളുകള്‍ വഞ്ചിക്കപ്പെടാനുള്ള സാധ്യത കുറവാണ്. നിങ്ങളുടെ പങ്കാളി സമപ്രായക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നില്ലെങ്കില്‍ അവര്‍ക്ക് ഉയര്‍ന്ന ധാര്‍മ്മിക നിലവാരമുണ്ട്. ആ നിലവാരത്തിനുവേണ്ടി അവര്‍ ഏത് സാഹചര്യത്തിലും നിലകൊള്ളും.












Click it and Unblock the Notifications