അമ്മായിയമ്മമാരില്‍ നിന്ന് ഇക്കാര്യങ്ങള്‍ ഒരിക്കലും തിരികെ പ്രതീക്ഷിക്കരുത്
വിവാഹം എന്നത് രണ്ട് വ്യക്തികളെ മാത്രമല്ല, രണ്ട് കുടുംബങ്ങളെ കൂടിയാണ് ഒന്നിപ്പിക്കുന്നത്. അതിനാല്‍ തന്നെ ദമ്പതികള്‍ തങ്ങളുടെ അമ്മായിയമ്മമാരേയും അമ്മായിയച്ഛന്മാരേയും നന്നായി പരിപാലിക്കേണ്ടത് ആരോഗ്യകരമായ ദാമ്പത്യത്തിന് അത്യന്താപേക്ഷിതമാണ്. തങ്ങളുടെ ,
അതേസമയം പലപ്പോഴും അമ്മായിയമ്മമാരും മരുമക്കളും തമ്മില്‍ നല്ല ബോണ്ടിംഗില്ലാത്തത് പല ദാമ്പത്യജീവിതവും ദുരന്തപര്യവസായിയാകുന്നതിന് കാരണമാകുന്നു. എങ്ങനെയാണ് ഇത് തടയാനൊക്കുക. അതിന് പ്രധാനമായും നിങ്ങളുടെ അമ്മായിയമ്മമാരില്‍ നിന്ന് ഒരിക്കലും ചില കാര്യങ്ങള്‍ പ്രതീക്ഷിക്കാതിരിക്കുക എന്നതാണ്. എന്തൊക്കെയാണ് അത് എന്ന് നോക്കാം.

അമ്മായിയമ്മമാരുമായി നിങ്ങള്‍ ഉണ്ടാക്കുന്ന ബന്ധത്തെ ആശ്രയിച്ചാണ് മുന്നോട്ടുള്ള കാര്യങ്ങളുടെ അവസ്ഥ. നിങ്ങള്‍ എന്താണ് ഇഷ്ടപ്പെടുന്നതെന്നോ ചെയ്യുന്നതെന്നോ നിങ്ങള്‍ എങ്ങനെയുള്ള വ്യക്തിയാണെന്നോ നിങ്ങളുടെ അമ്മായിയമ്മമാര്‍ക്ക് അറിയില്ലായിരിക്കാം. നിങ്ങളെക്കുറിച്ച് നിങ്ങള്‍ പറയാതെ അവര്‍ എല്ലാം മനസിലാക്കും എന്ന് പ്രതീക്ഷിക്കരുത്. അതിനാല്‍ തുടക്കത്തില്‍ തന്നെ ഇക്കാര്യങ്ങളില്‍ ഒരു അതിര്‍ത്തി സൃഷ്ടിക്കുക.
നിങ്ങളുടെ അമ്മായിയമ്മമാരുടെ പെരുമാറ്റമോ ജീവിതരീതിയോ എപ്പോഴും നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്ന് കരുതി നിങ്ങള്‍ ആഗ്രഹിച്ചതനുസരിച്ച് അവരുടെ പെരുമാറ്റം അവര്‍ മാറ്റുമെന്ന് പ്രതീക്ഷിക്കരുത്. രണ്ടുപേരും മുന്നോട്ട് പോകാന്‍ പരസ്പര സഹകരണത്തോടെയുള്ള വഴികള്‍ കണ്ടെത്തുക. പിരിമുറുക്കം ഒഴിവാക്കി രണ്ട് പേര്‍ക്കും സാധ്യമാകുന്ന പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുക.
ജനിച്ച് വളര്‍ന്ന കുടുംബത്തില്‍ നിന്ന് വിവാഹത്തിന് ശേഷം മറ്റൊരു കുടുംബത്തിലേക്ക കാലെടുത്ത് വെക്കേണ്ടി വന്നേക്കാം. വിടെ നിങ്ങളുടെ അമ്മായിയമ്മമാര്, അമ്മമാര്‍ നിങ്ങളോട് പെരുമാറുന്നത് പോലെ പെരുമാറും എന്ന് പ്രതീക്ഷിക്കിരുത്. നിങ്ങള്‍ കാണിക്കുന്ന അതേ സ്നേഹവും ശ്രദ്ധയും എപ്പോഴും തിരികെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. അവര്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ പങ്കിടാന്‍ ഒരിക്കലും അവരോട് ആവശ്യപ്പെടരുത്.
നിങ്ങളുടെ പങ്കാളിയുടെ കുടുംബത്തില്‍ വഴക്കുണ്ടാകാം അത് ചിലപ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കില്ല അല്ലെങ്കില്‍ ആരും നിങ്ങളോട് പറഞ്ഞിട്ടുണ്ടായിരിക്കില്ല. എന്നാല്‍ അത് വ്യക്തിപരമായി എടുക്കരുത്. ചില ആളുകള്‍ കുടുംബത്തിനുള്ളിലെ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യുകയാണെങ്കില്‍ അത് തിരികെ പ്രതീക്ഷിക്കരുത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications