Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം കഴിക്കാന്‍ പോകുകയാണോ..? ഈ അഞ്ച് കാര്യങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കരുത്

വിവാഹം എന്നത് വളരെ പവിത്രമായ ഒന്നായാണ് എല്ലാവരും കാണുന്നത്. വിവാഹത്തിലൂടെ രണ്ട് മനുഷ്യര്‍ ഒന്നാകുകയും അവര്‍ ഒന്നിച്ച് ജീവിച്ച് കുടുംബത്തിന്റേയും സമൂഹത്തിന്റേയും മുന്നോട്ടുള്ള യാത്രയില്‍ പങ്ക് ചേരുകയും തങ്ങളുടേതായ സംഭാവന നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ എല്ലാം പലര്‍ക്കും വിവാഹജീവിതം ദുരന്തത്തില്‍ കലാശിക്കുകയും ചെയ്യാറുണ്ട്.

വര്‍ഷങ്ങളായി പ്രണയിച്ച ശേഷം വിവാഹം കഴിച്ചവര്‍ പോലും ഈ അവസ്ഥയിലേക്ക് എത്തുന്നുണ്ട്. വിവാഹ ജീവിതത്തെ കുറിച്ചുള്ള ധാരണയില്ലായ്മയും അമിത പ്രതീക്ഷയുമാണ് ഇതിന് കാരണം. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വന്നവര്‍ വിവാഹിതരാകുമ്പോള്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ തന്നെ ഇനി പറയുന്ന പ്രതീക്ഷകള്‍ വെച്ച് ഒരിക്കലും നിങ്ങള്‍ വിവാഹജീവിതത്തിലേക്ക് കടക്കരുത്.

RELATIONSHIP

വിവാഹം നിരന്തരമായ സന്തോഷം പ്രദാനം ചെയ്യും എന്ന് വിശ്വസിക്കുന്നത് അനാരോഗ്യകരമായ ഒരു പ്രതീക്ഷയാണ്. വാസ്തവത്തില്‍, എല്ലാ ബന്ധങ്ങള്‍ക്കും അതിന്റേതായ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ട്. അതിനാല്‍ തന്നെ വെല്ലുവിളികള്‍ ഉണ്ടാകുന്നത് സാധാരണമാണ്. ഹണിമൂണ്‍ ഘട്ടത്തില്‍ അനുഭവപ്പെടുന്ന തീവ്രമായ പ്രണയ വികാരങ്ങള്‍ അനിശ്ചിതമായി നിലനില്‍ക്കി എന്ന് മനസിലാക്കണം. കാലത്തിന് അനുസരിച്ച് സ്‌നേഹത്തിന്റെ സ്വഭാവം മാറാം.

എല്ലാം തികഞ്ഞ ആളായിരിക്കണം തന്റെ പങ്കാളി എന്ന് പ്രതീക്ഷിക്കരുത്. പങ്കാളി നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നത് ഉപേക്ഷിക്കുക. ആരും പൂര്‍ണരല്ല എന്ന് മനസിലാക്കണം. നിങ്ങളുടെ പങ്കാളിയെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യണം. നിങ്ങളുടെ മുന്‍ഗണനകള്‍ക്കനുസൃതമായി എപ്പോഴും അവര്‍ പെരുമാറണം എന്ന് ചിന്തിക്കുന്നത് ശരിയല്ല.

വ്യക്തമായ ആശയവിനിമയം ഇല്ലാതെ പങ്കാളി നിങ്ങളുടെ ചിന്തകളും വികാരങ്ങളും മനസ്സിലാക്കണം എന്ന് കരുതുന്നത് അനാരോഗ്യകരമായ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നു എന്നതിന്റെ മറ്റൊരു അടയാളമാണ്. പരസ്പരം ആവശ്യങ്ങളും ആഗ്രഹങ്ങളും മനസിലാക്കുന്നതിന് ആരോഗ്യകരമായ ആശയവിനിമയം പ്രധാനമാണ്. ഫലപ്രദമായ ആശയവിനിമയത്തിന് ക്ഷമ ആവശ്യമാണ്. നിങ്ങളുടെ പ്രതീക്ഷക്കൊത്ത് പങ്കാളി പ്രതികരിക്കാത്തത് നിരാശക്ക് ഇടയാക്കും.

ദാമ്പത്യത്തില്‍ ഇനിയൊരിക്കലും വഴക്കുകളോ അഭിപ്രായവ്യത്യാസങ്ങളോ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നത് തെറ്റാണ്. രണ്ട് പേര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സാധാരണമാണ്. നിങ്ങളും പങ്കാളിയും ഒരിക്കലും പ്രധാനപ്പെട്ട കാര്യങ്ങളില്‍ വിയോജിക്കുകയോ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നത് തെറ്റാണ്. ഏതൊരു ബന്ധത്തിലും അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്.

നിങ്ങള്‍ക്കും പങ്കാളിക്കും എപ്പോഴും ഒരേ താല്‍പ്പര്യങ്ങളും കാഴ്ചപ്പാടുകളും ആയിരിക്കില്ല ഉണ്ട്. രണ്ട് പങ്കാളികള്‍ക്കും ഒരേ കരിയര്‍ അഭിലാഷങ്ങള്‍, സാമ്പത്തിക ലക്ഷ്യങ്ങള്‍, ജീവിത പദ്ധതികള്‍ എന്നിവ ഉണ്ടാകരുത്. വിവാഹിതരായ ദമ്പതികള്‍ എന്ന നിലയില്‍, നിങ്ങള്‍ ഒരേ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആയി ജീവിക്കണം എന്ന് നിര്‍ബന്ധമില്ല. പരസ്പരം വ്യക്തിത്വങ്ങളെ ബഹുമാനിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+