Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ സ്വഭാവമുള്ളവരാണോ നിങ്ങളുടെ സുഹൃത്തുക്കള്‍? ഒരിക്കലും വിട്ട് കളയരുത്, ചേര്‍ത്ത് നിര്‍ത്തണം

നമ്മുടെ ജീവിതത്തില്‍ വ്യത്യസ്തമായ പങ്ക് വഹിക്കുന്ന നിരവധി വ്യക്തികളെ ദിവസസേനയെന്നോണം നമ്മള്‍ കണ്ടുമുട്ടാറുണ്ട്. അവര്‍ പലപ്പോഴും വ്യത്യസ്ത രീതികളില്‍ ആയിരിക്കും നമ്മില്‍ സ്വാധീനം ചെലുത്തുന്നത്. ചിലരെ നമുക്ക് ഇനി കാണുക പോലും വേണ്ട എന്ന് തോന്നാറുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ നമ്മുടെയുള്ളില്‍ കയറിക്കൂടുകയും ചെയ്യും. ഇത്തരത്തില്‍ നമ്മള്‍ ജീവിതത്തില്‍ അല്‍പം ത്യാഗം സഹിച്ചാണെങ്കിലും മുറുകെ പിടിക്കേണ്ട ചിലയാളുകളുണ്ട്.

ഏത് തരം സ്വഭാവ സവിശേഷതകളുള്ളവരെയാണ് നമ്മള്‍ കൂടെ കൂട്ടേണ്ടത് എന്നത് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. അതിനാലാണ് പ്രണയമായാലും സൗഹൃദമായാലും ചില ബന്ധങ്ങള്‍ ടോക്‌സിക് ആകുന്നത്. യഥാര്‍ത്ഥ കരുതലും പിന്തുണയും കാണിക്കുന്ന ആളുകളെ നിങ്ങള്‍ തിരിച്ചറിയുകയും അവര്‍ വിട്ട് പോകുന്നില്ല എന്ന് ഉറപ്പിക്കുകയും വേണം. എങ്ങനെയാണ് ഇത്തരക്കാരെ തിരിച്ചറിയേണ്ടത് എന്ന് നോക്കാം.

FRIENDS

നമ്മളില്‍ പലര്‍ക്കും ധാരാളം സുഹൃത്തുക്കള്‍ ഉണ്ടാകും. എന്നാല്‍ ഇവരില്‍ ആരൊക്കെയാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍ എന്ന് നമ്മള്‍ എങ്ങനെ തിരിച്ചറിയും. അതിന് വഴിയുണ്ട്. നമ്മളില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ തന്നെ നമ്മുടെ സൗഹൃദം മാത്രം ആഗ്രഹിച്ച് നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍. ഇത്തരക്കാര്‍ എപ്പോഴും നമ്മുടെ മോശം സമയങ്ങളില്‍ ഒപ്പമുണ്ടാകുകയും ചെയ്യും. മോശം അവസ്ഥയെ അതിജീവിക്കാന്‍ അവരുടെ സാന്നിധ്യം നമുക്ക് ആവശ്യമായിരിക്കും.

നമ്മുടെ കഴിവുകളില്‍ വിശ്വസിക്കുകയും നമ്മുടെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ തുടര്‍ച്ചയായി നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നവരാണ് മറ്റൊരു വിഭാഗം. അവരുടെ പ്രോത്സാഹനം നമ്മുടെ പരിധിക്കപ്പുറത്തേക്ക് പോകാനും അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ നേടാനും നമ്മെ പ്രേരിപ്പിക്കും. അവര്‍ നമുക്കൊപ്പമാണ് എന്ന് തിരിച്ചറിയുന്നത് നമ്മളില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കും.

ഏതൊരു ബന്ധത്തിനും വിശ്വാസം നിര്‍ണായകമാണ്. എത്ര ബുദ്ധിമുട്ടുള്ളപ്പോഴും നമ്മോട് സത്യസന്ധരും സുതാര്യതയുള്ളവരുമായ വ്യക്തികളെ ഒരിക്കലും നിങ്ങള്‍ വിട്ട് കളയരുത്. അവര്‍ എല്ലാത്തിലും നമ്മളെ പുകഴ്ത്തില്ല. മറിച്ച് ഏറ്റവും നല്ല താല്‍പ്പര്യത്തോടെ നമ്മുടെ ചെയ്തികളില്‍ ക്രിയാത്മകമായ വിമര്‍ശനം അവര്‍ ഉന്നയിക്കും. ഈ സത്യസന്ധത ബന്ധത്തെ ശക്തിപ്പെടുത്തുന്നു. കാരണം അവര്‍ ഒരിക്കലും നമ്മളെ വഞ്ചിക്കില്ല.

നമ്മുടെ അതിരുകളും വ്യക്തിഗത ഇടങ്ങളും ബഹുമാനിക്കുന്ന ആളുകളെ എപ്പോഴും ചേര്‍ത്ത് നിര്‍ത്തണം. വികാരങ്ങളും ചിന്തകളും കൈകാര്യം ചെയ്യാന്‍ എല്ലാവര്‍ക്കും ഒറ്റയ്ക്ക് കുറച്ച് സമയമോ സ്ഥലമോ ആവശ്യമാണെന്ന് അവര്‍ മനസിലാക്കും. ഈ വ്യക്തികള്‍ ഒരിക്കലും അവരുടെ അഭിപ്രായങ്ങളോ ആശയങ്ങളോ നമ്മുടെമേല്‍ അടിച്ചേല്‍പ്പിക്കില്ല. പകരം നമ്മുടെ ഇഷ്ടങ്ങള്‍ക്കും വില കല്‍പ്പിക്കുന്നു.

നമ്മളുടെ വിജയത്തില്‍ കലര്‍പ്പില്ലാത്ത സന്തോഷം പങ്ക് വെക്കുന്നവരാണ് മറ്റൊരു കൂട്ടര്‍. നമ്മുടെ നേട്ടങ്ങളെ അവര്‍ തങ്ങളുടെ സ്വന്തമെന്നപോലെ ആഘോഷിക്കുന്നു. അസൂയയോ കുശുമ്പോ തോന്നുന്നതിനുപകരം അവര്‍ നമ്മുടെ സന്തോഷത്തില്‍ പങ്കുചേരുകയും നമ്മുടെ നേട്ടങ്ങളില്‍ അഭിമാനിക്കുകയും ചെയ്യും. ഇത് ഏതൊരു ബന്ധത്തെയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

നമ്മളില്‍ ആര്‍ക്കും തെറ്റ് പറ്റാം. നമ്മെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ആളുകള്‍ പെട്ടെന്ന് ക്ഷമിക്കുകയും നമ്മുടെ കുറവുകള്‍ മനസ്സിലാക്കുകയും ചെയ്യും. അവര്‍ ഉള്ളില്‍ പക പുലര്‍ത്തില്ല. പകരം പ്രശ്നങ്ങളില്‍ ഒന്നിച്ച് നിന്ന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. ഈ ക്ഷമയും പരസ്പര ധാരണയും നമുക്ക് സ്വയം വളരാനും നമ്മുടെ അനുഭവങ്ങളില്‍ നിന്ന് പഠിക്കാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+