കഴുത്തിലെ കറുപ്പകറ്റണോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ നാല് മാസ്കുകൾ; സിമ്പിൾ ബട്ട് പവർഫുൾ
മുഖത്തേക്കൾ കനം കുറഞ്ഞ ചർമ്മമാണ് നമ്മുടെ കഴുത്തിലേക്. അതുകൊണ്ട് തന്നെ സൂര്യാഘാതമൊക്കെ കഴുത്തിൽ പെട്ടെന്ന് തന്നെ കേടുപാടുകൾ ഉണ്ടാക്കും.
ഹോർമോൺ അസന്തുലിതാവസ്ഥ, രക്തചംക്രമണം കൃത്യമായ രീതിയിൽ അല്ലാതിരിക്കുന്നത്, വാർധക്യം കഴുത്തിലെ കറുപ്പിന് കാരണമാകും. കഴുത്തിലെ കറുപ്പ് കുറക്കാൻ ഏറ്റവും ഉചിതം വീട്ടുവൈദ്യങ്ങൾ തന്നെയാണ്. ജീവിതശൈലിയിൽ ചില പരിഷ്കാരങ്ങൾ കൂടി വരുത്തിയാൽ പിന്നെ ആശങ്കയേ വേണ്ട. ഇന്ന് കഴുത്തിലെ കറുപ്പകറ്റാനുള്ള ചില മാസ്കുകളെ കുറിച്ചാണ് പറയുന്നത്.
ചെറുനാരങ്ങയും തേനും ചേർത്ത് തയ്യാറാക്കിയ മാസ്ക്
ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിലെ പിഗ്മെന്റേഷൻ കുറക്കും. അസിഡിറ്റി സ്വഭാവം എക്സ്ഫോളിയന്റായി പ്രവർത്തിക്കുകയും ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യും. മാസ്ക് തയ്യാറാക്കാനായി ഒരു ടീസ്പൂൺ തേനും ഒരു ചെറുനാരങ്ങയുടെ നീരും എടുക്കാം. കഴുത്തിലെ കുറപ്പ് നിറമുള്ള ഭാഗത്ത് നന്നായി തേച്ച് പിടിപ്പിക്കാം. അതിന് ശേഷം 15 മുതൽ 20 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

കറ്റാർവാഴ
മുടിയുടേയും ചർമ്മത്തിന്റേയും എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുന്നതാണ് കറ്റാർവാഴ. കഴുത്തിലെ കറുപ്പകറ്റാനും കറ്റാർവാഴ നല്ലതാണ്. കറ്റാർ വാഴയിൽ വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു. മറ്റൊന്നും വേണ്ട കറ്റാർവാഴയുടെ ജെൽ നേരിട്ട് തന്നെ കഴുത്തിൽ പുരട്ടാം. അത്യാവശ്യം നന്നായി മാസാജ് ചെയ്ത് കൊടുക്കണം. ഏകദേശം 20 മിനിറ്റോളം തേച്ച് വെച്ചതിന് ശേഷം ചൂടുവെള്ളത്തിൽ കഴുകിക്കളയാം
പാലും മഞ്ഞൾ പേസ്റ്റും
ചർമ്മത്തിന് ഏറ്റവും ഉത്തമമാണ് മഞ്ഞൾ എന്ന കാര്യത്തിൽ തർക്കമില്ല. ഇവയ്ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകും. പാലിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും. കഴുത്തിലെ കറുപ്പകറ്റാൻ മഞ്ഞൾ പാലിനൊപ്പം ചേർത്താണ് പുരട്ടേണ്ടത്. മാസ്ക് തയ്യാറാക്കാനായി ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയിലേക്ക് അൽപം പാൽ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ഈ പേസ്റ്റ് കഴുത്തിൽ തേച്ച് വെച്ച് 15-20 മിനിറ്റ് കഴിഞ്ഞ് ഉളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം
വെളിച്ചെണ്ണ മാത്രം മതിയെന്നേ
വെളിച്ചെണ്ണ തേച്ചാൽ കഴുത്തിലെ കറുപ്പ് മാറുമെന്നോ? ശരിയാണ് കേട്ടത്. ഇതിനായി അൽപം എണ്ണയെടുത്ത് ഇളം ചൂടാക്കി കഴുത്തിൽ തേച്ച് കൊടുക്കാം. 5 മുതൽ 10 മിനിറ്റ് വരെ തേച്ച് വെച്ച് കഴുകിക്കളയാം.












Click it and Unblock the Notifications