എത്ര ശ്രമിച്ചിട്ടും വൃത്തിയാകുന്നില്ലേ; അടുക്കളയിലെ കറകള്‍ നീക്കുന്നത് ഇനി മലമറിക്കുന്ന ജോലിയല്ല
ഒരു കുടുംബത്തിന്റെ ആരോഗ്യം നിര്‍ണയിക്കുന്നത് വീട്ടിലെ അടുക്കളയാണ്. ആരോഗ്യം ഉണ്ടാകാനും ആരോഗ്യം നശിക്കാനും അടുക്കളയിലെ സാഹചര്യം കാരണമാകാറുണ്ട്. ഒരു വീട്ടില്‍ ഏറ്റവും കൂടുതല്‍ ശുചിത്വം ഉണ്ടാകേണ്ടത് അടുക്കളയിലാണ്. കാരണം ആഹാരം ഉണ്ടാക്കുന്നത് ഇവിടെയാണ്. കൃത്യമായി ശുചീകരണം നടത്തിയില്ലെങ്കില്‍ അടുക്കളയിലെ സ്ലാബില്‍ ഭക്ഷണ അവശിഷ്ടങ്ങളും കറകളും പറ്റിപ്പിടിച്ചിരിക്കുകയും രോഗാണുക്കള്‍ പെരുകുകയും ചെയ്യും.
അടുക്കളയിലെ അഴുക്കുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്തില്ലെങ്കില്‍ അവ നീക്കം ചെയ്യാന്‍ പ്രയാസമായിരിക്കും. കറയായി അവിടെ അവശേഷിക്കുകയും ചെയ്യും. അടുക്കള ടൈലുകളില്‍ ഏറ്റവും നീക്കാന്‍ പ്രയാസമുള്ളത് എണ്ണമെഴുക്കാണ്. ഇതു കൂടാതെയാണ് പച്ചക്കറികളുടെ കറകളും കറികള്‍ വീണും മറ്റും ഉണ്ടാകുന്ന അഴുക്കുകളും. എന്നാല്‍ ഇതിന് പരിഹാരമായി വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ചു തന്നെ ടൈലുകള്‍ എളുപ്പം വൃത്തിയാക്കാന്‍ കഴിയും. അതിനായുള്ള ഫലപ്രദമായി വഴികളാണ് ചുവടെ പറയുന്നത്.

നാരങ്ങാനീരും ഉപ്പും: നാരങ്ങ മികച്ച ഒരു ക്ലീനിംഗ് ഏജന്റാണ്. നാരങ്ങയിലെ സിട്രിക് ആസിഡ്, ഉപ്പുമായി സംയോജിപ്പിച്ച് വൃത്തിയാക്കുമ്പോള്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറകള്‍ എളുപ്പം നീക്കാന്‍ കഴിയും. ഇത് പ്രകൃതിദത്തമായ ഒരു അണുനാശിനി കൂടിയാണ്. അടുക്കളയില്‍ ഫീല്‍ ഗുഡ് ഇഫക്ട് നല്‍കാനും ഈ മിശ്രിതത്തിനു കഴിയും. അടുക്കളയ്ക്ക് നല്ലൊരു ഗന്ധവും നല്‍കുന്നു. ഒരു പാത്രത്തില്‍ നാരങ്ങാ നീര് പിഴിഞ്ഞ് ഉപ്പുമായി കലര്‍ത്തി കുറച്ച് മിനിറ്റ് വിശ്രമിക്കാന്‍ വയ്ക്കുക. കിച്ചണ്‍ സ്ലാബിന്റെ ഉപരിതലം വൃത്തിയാക്കാന്‍ ഒരു സ്‌പോഞ്ച് ഉപയോഗിക്കുക.
ബേക്കിംഗ് സോഡയും വെള്ളവും: നാരങ്ങ പോലെ ബേക്കിംഗ് സോഡയും ഫലപ്രദമായ ഒരു ക്ലീനിംഗ് ഏജന്റാണ്. 5-6 ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് നന്നായി ഇളക്കുക. പേസ്റ്റ് രൂത്തിലാക്കി ഒരു ടൂത്ത് ബ്രഷ് കൊണ്ട് കിച്ചണ്‍ സ്ലാബിന്റെ മുകളിലുള്ള കറകള്‍ക്കു മുകളില്‍ ഉരയ്ക്കുക. തുടര്‍ന്ന് വെള്ളം കൊണ്ട് തുടയ്ക്കുക. അടുക്കള സ്ലാബിന്റെ സ്വാഭാവിക നിറം വീണ്ടെടുത്തതായി കാണാം.
വിനാഗിരി സ്‌പ്രേ: വിനാഗിരി വെള്ളത്തില്‍ കലര്‍ത്തി ഒരു ഒരു സ്‌പ്രേ കുപ്പിയില്‍ സൂക്ഷിക്കുക. കിച്ചണ്‍ സ്ലാബിന്റെ ഉപരിതലത്തില്‍ ഈ മിശ്രിതം തളിക്കുക. അല്‍പ നേരം കഴിഞ്ഞ് ടൈലുകള്‍ ഒരു നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുക. വൈറ്റ് വിനാഗിരി നല്ലൊരു പ്രകൃതിദത്ത ആസിഡാണ്. ഇത് ടൈലുകളില്‍ നിന്ന് എണ്ണമെഴുക്ക് ഫലപ്രദമായി നീക്കം ചെയ്യുന്നു. ഇത് പ്രകൃതിദത്ത അണുനാശിനിയായി പ്രവര്‍ത്തിക്കുകയും അടുക്കളയ്ക്ക് സുഗന്ധം നല്‍കുകയും ചെയ്യും.
കോണ്‍ഫ്‌ളോറും വിനാഗിരിയും: എണ്ണ മയം വൃത്തിയാക്കാന്‍ ഏറ്റവും നല്ലതാണ് കോണ്‍ഫ്‌ളോര്‍. അതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ വിനാഗിരി കലര്‍ത്തണം. ഈ പേസ്റ്റ് രൂപത്തിലുള്ള മിശ്രിതം കിച്ചണ്‍ സ്ലാബിന്റെ ടൈലുകളില്‍ തേച്ച് കുറച്ചുനേരം വയ്ക്കുക. തുടര്‍ന്ന് നനഞ്ഞ തുണിയോ സ്‌പോഞ്ചോ കൊണ്ട് തുടയ്ക്കുക.












Click it and Unblock the Notifications