പ്രായം 40 കഴിഞ്ഞെങ്കിലും വഴക്കമുള്ള ശരീരം, തടി കൂട്ടാനും കുറയ്ക്കാനും മടിയില്ല; അനുഷ്‌കയുടെ ഫിറ്റ്നസ് രഹസ്യം
തെന്നിന്ത്യന്‍ സിനിമയിലെ താരറാണിമാരില്‍ ഒരാളാണ് അനുഷ്‌ക ഷെട്ടി. ഒട്ടുമിക്ക തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിട്ടുള്ള അനുഷ്‌ക നിലവില്‍ കത്തനാര്‍ എന്ന ബിഗ് ബജറ്റ് മലയാളം ചിത്രത്തിലാണ് അഭിനയിക്കുന്നത്. ബാഗ്മതി, രുദ്രമാദേവി, ബാഹുബലി തുടങ്ങി കരിയറിലുടനീളം ശ്രദ്ധേയ വേഷങ്ങള്‍ ലഭിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് അനുഷ്‌ക. ഓരോ സിനിമക്ക് വേണ്ടിയും തന്റെ ശരീരഭാരം കൂട്ടാനും കുറയ്ക്കാനും താരം മടി കാണിക്കാറില്ല.
എങ്കിലും അതിന് ശേഷം ഫിറ്റ്‌നസിലും ഡയറ്റിലും കര്‍ശനമായ ചിട്ട പാലിക്കുന്നയാളാണ് താരം. ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ഒരു പുസ്തകത്തില്‍ അവര്‍ സഹ-രചയിതാവാണ്. നല്ല ജീവിതശൈലി മാറ്റങ്ങളാണ് ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നത്. പ്രായം 42 ആയെങ്കിലും ചുറുചുറുക്കും വഴക്കവുമുള്ള ശരീരത്തിനായി അനുഷ്‌ക എന്തെല്ലാമാണ് ചെയ്യുന്നത് എന്നാണ് ഇവിടെ പറയാന്‍ പോകുന്നത്.

രാവിലെ ബ്രെഡിനൊപ്പം തേന്‍ കഴിക്കാനാണ് താരം ഇഷ്ടപ്പെടുന്നത്. അനുഷ്‌ക ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നു. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് നിങ്ങളെ ഫിറ്റായിരിക്കാന്‍ സഹായിക്കുക മാത്രമല്ല ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍, പഴങ്ങള്‍, ദ്രാവകങ്ങള്‍ എന്നിവ ചേര്‍ക്കുന്നതിനാല്‍ ആരോഗ്യകരമായ ഭക്ഷണം അനുഷ്‌കയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.
പച്ചക്കറികളുടെ കൂട്ടത്തില്‍ ധാരാളം നാരുകള്‍ ഉള്‍പ്പെടുത്താന്‍ താരം ശ്രദ്ധിക്കുന്നു. അനുഷ്‌കയുടെ എല്ലാ പ്രധാന ഭക്ഷണങ്ങളിലും പച്ചക്കറികളുടെ ഒരു ഭാഗമുണ്ടായിരിക്കും. വീട്ടില്‍ പാകം ചെയ്ത ഭക്ഷണങ്ങള്‍ക്കാണ് താരം മുന്‍ഗണന നല്‍കുന്നത്. വളരെ എണ്ണമയമുള്ളതും സംസ്‌കരിച്ചതുമായ ഭക്ഷണം അനുഷ്‌ക ഉപേക്ഷിച്ചു. പഞ്ചസാരയും ശുദ്ധീകരിച്ച മൈദയും കഴിക്കുന്നത് പരിമിതപ്പെടുത്തുന്നു.
ഇടയ്ക്കിടെ മിതമായ അളവിലാണ് ഭക്ഷണം കഴിക്കുന്നത്. ഇത് അസമയത്തുള്ള ആസക്തി ഒഴിവാക്കാനും ആരോഗ്യത്തോടെ തുടരാനുമുള്ള ഒരു നല്ല മാര്‍ഗമാണ്. രാത്രി 8 മണിക്ക് മുമ്പ് അനുഷ്‌ക അത്താഴം കഴിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നത് ദഹനത്തെ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ മെറ്റബോളിസത്തെ വേഗത്തിലാക്കുകയും ചെയ്യുന്നു. ഉറങ്ങുന്നതിന് 2-3 മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കാന്‍ താരം മറക്കാറില്ല.
ഇത് നല്ല ദഹനത്തിനും മൊത്തത്തിലുള്ള ശാരീരികക്ഷമതയ്ക്കും അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ ജീവിതശൈലി പൂര്‍ത്തീകരിക്കാന്‍ പതിവായി വ്യായാമം ചെയ്യാനും താരം മറക്കാറില്ല. യോഗയും ധ്യാനവും അനുഷ്‌കയുടെ ശീലത്തിന്റെ ഭാഗമാണ്. മാനസികമായും ശാരീരികമായും സജീവമായിരിക്കാന്‍ ഇത് സഹായിക്കും എനനാണ് താരത്തിന്റെ പക്ഷം.
യോഗ പരിശീലകയായാണ് അനുഷ്‌ക തന്റെ കരിയര്‍ ആരംഭിച്ചത്. ചെറുപ്പം മുതലേ യോഗ താരം പരിശീലിക്കാറുണ്ട്. സിനിമയില്‍ എത്തിയതിന് ശേഷം തന്റെ സ്റ്റാമിന ലെവല്‍ മെച്ചപ്പെടണം എന്ന് താരം ഉറപ്പിച്ചിരുന്നു. അതിനാല്‍, യോഗാ സെഷനുശേഷം ദിവസവും 30 മിനിറ്റ് വര്‍ക്ക്ഔട്ട് ചെയ്യാറുണ്ട്.












Click it and Unblock the Notifications