Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുക്കിംഗ് സോ യംഗ്... പ്രായം 50 കടന്നിട്ടും ആരേയും കൊതിപ്പിക്കും മനീഷ കൊയ്‌രാളയുടെ സൗന്ദര്യം; രഹസ്യമിതാണ്

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് മനീഷ കൊയ്‌രാള. നേപ്പാളി സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തി ബോളിവുഡില്‍ നിറസാന്നിധ്യമായി മാറിയ മനീഷ ഒരേ സമയം കലാമൂല്യവും വാണിജ്യപരവുമായ സിനിമകളുടെ ഭാഗമായി പ്രേക്ഷകരുടെ ജനപ്രീതി സ്വന്തമാക്കി. ബോംബെ, ഇന്ത്യന്‍, മുതലവന്‍ എന്നീ സിനിമകളിലൂടെ കോളിവുഡിലും തന്റെ ശ്രദ്ധേയ സാന്നിധ്യമുറപ്പിക്കാന്‍ താരത്തിനായി.

സഞ്ജയ് ലീല ബന്‍സാലിയുടെ വെബ് സീരീസായ 'ഹീരമാണ്ഡി'യാണ് മനീഷ കൊയ്‌രാളയുടെ വരാനിരിക്കുന്ന പ്രൊജക്ട്. മേയ് ഒന്നിന് നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം റിലീസ് ചെയ്യും. തിരക്കേറിയ അഭിനയ ജീവിതത്തിനിടയിലും മനീഷ കൊയ്‌രാള തന്റെ ചര്‍മ്മം സംരക്ഷണത്തിന് സമയം കണ്ടെത്താന്‍ മറക്കാറില്ല. പ്രായം 54 ലേക്ക് അടുക്കുമ്പോഴും മനീഷ കൊയ്‌രാള ഇപ്പോളും യൗവനം നിലനിര്‍ത്തുന്നതിന്റെ കാരണവും അത് തന്നെ.

Manisha Koirala

ആരോഗ്യകരമായ ചര്‍മ്മത്തിന് ജലാംശം അത്യാവശ്യമാണ് എന്ന് മനീഷ കൊയ്‌രാളക്ക് അറിയാം. അതിനാല്‍ തന്നെ നടി പ്രതിദിനം 2 മുതല്‍ 3 ലിറ്റര്‍ വരെ വെള്ളം കുടിക്കുന്നു. ഇത് ശരീരത്തില്‍ നിന്ന് അനാവശ്യമായ വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചര്‍മ്മത്തില്‍ ജലാംശം നല്‍കുകയും അവര്‍ക്ക് സൂക്ഷ്മമായ സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യുന്നു. എല്ലാ ദിവസവും മേക്കപ്പ് നീക്കം ചെയ്യാന്‍ താരം ബേബി ഓയില്‍ തിരഞ്ഞെടുക്കുന്നു.

കാരണം ഇത് അലര്‍ജിയുണ്ടാക്കാതിരിക്കുകയും മുഖത്തിന് ഈര്‍പ്പം നല്‍കുകയും ചെയ്യുന്നു. ഏത് തിരക്കിലും വിശ്രമത്തിന് പ്രാധാന്യം കൊടുക്കുന്നയാളാണ് മനീഷ കൊയ്‌രാള. കൃത്യസമയത്ത് ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നത് വഴി ശരീരത്തിന് വിശ്രമം ലഭിക്കുന്നുണ്ട് എന്ന് നടി ഉറപ്പാക്കുന്നു. പ്രതിദിനം ഏഴ് മണിക്കൂര്‍ വരെയാണ് മനീഷ കൊയ്‌രാള ഉറങ്ങുന്നത്. ഇത് താരത്തിന്റെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും നന്നാക്കാനും സഹായിക്കുന്നു.

സമ്മര്‍ദ്ദം ഉണ്ടാക്കുന്നത് പലപ്പോഴും മുഖക്കുരു പ്രശ്‌നങ്ങളിലേക്കും പൊട്ടലുകളിലേക്കും നയിക്കുമെന്ന് താരം വിശ്വസിക്കുന്നു. അതിനാല്‍, ആരോഗ്യകരമായ ജീവിതശൈലിക്കൊപ്പം പോസിറ്റീവ് മാനസികാവസ്ഥയും നിങ്ങളുടെ ചര്‍മ്മത്തിന് വളരെ പ്രധാനമാണ്. മനീഷ കൊയ്രാള ഒരിക്കലും തന്റെ മേക്കപ്പില്‍ പരീക്ഷണം നടത്താറില്ല. മാത്രമല്ല പരമാവധി കുറഞ്ഞ മേക്കപ്പ് ആണ് ഓണ്‍-സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും താരം ഉപയോഗിക്കുന്നത്.

എണ്ണമയമുള്ളതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങളെ മനീഷ അവഗണിക്കുന്നു. കാരണം അവയില്‍ നിന്നുള്ള പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും നമ്മുടെ രക്തത്തിലേക്ക് വേഗത്തില്‍ എത്തുന്നു. അതുവഴി ഗ്ലൈസെമിക് സൂചിക വര്‍ധിക്കുകയും ഇത് എണ്ണമയമുള്ള ചര്‍മ്മത്തിനും പൊട്ടുന്നതിനും കാരണമാകുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+