പ്രായം 50 ആകാറായി.. ഇപ്പോഴും സുസ്മിതയെ കണ്ടാല്‍ 30 ല്‍ കൂടുതല്‍ പറയില്ല..! കാരണമിത്
ഇന്ത്യന്‍ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ വേറിട്ട ഭാവവും രീതിയും നല്‍കിയ താരമാണ് സുസ്മിത സെന്‍. 1994 ല്‍ മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട സുസ്മിതക്ക് അപ്പോള്‍ വെറും 18 വയസ് മാത്രമായിരുന്നു പ്രായം. വിശ്വസുന്ദരിപ്പട്ടം നേടിയിട്ട് 30 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സ്ത്രീകളില്‍ ഒരാളാണ് സുസ്മിത സെന്‍. മിസ് യൂണിവേഴ്‌സ് വിജയത്തിന് പിന്നാലെ താരം ബോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
1996 ല്‍ പുറത്തിറങ്ങിയ ദസ്തക് എന്ന ചിത്രത്തിലൂടെയാണ് സുസ്മിത സെന്‍ ബോളിവുഡില്‍ രംഗപ്രവേശം ചെയ്യുന്നത്. ബീവി നമ്പര്‍ 1, സിര്‍ഫ് തും, ഹിന്ദുസ്ഥാന്‍ കി കസം എന്നീ ചിത്രങ്ങളിലൂടെ താരം ഇന്ത്യന്‍ സിനിമാ ലോകത്ത് കാലുറപ്പിക്കുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സുസ്മിത സെന്‍ ഇന്ത്യയിലെ പലഭാഷകളിലും ശ്രദ്ധേയമായ വേഷം ചെയ്ത് പ്രേക്ഷകപ്രീതി പിടിച്ചുപറ്റി.

2024 ല്‍ പുറത്തിറങ്ങിയ താലിയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഇപ്പോഴും സിനിമകളിലും മറ്റും സജീവമായ സുസ്മിത സെന്‍ തന്റെ തിരക്കേറിയ ജീവിതത്തിനിടയിലും സൗന്ദര്യ സംരക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. അതിനാലാണ് തന്റെ 47-ാം വയസിലും 20 കളിലേതിന് സമാനമായ യൗവനവും സൗന്ദര്യവും നിലനിര്‍ത്താന്‍ താരത്തിനാകുന്നത്. സുസ്മിതയുടെ സൗന്ദര്യസംരക്ഷണം എങ്ങനെയാണ് എന്ന് നോക്കാം.
സുസ്മിത തന്റെ ദിവസം ആരംഭിക്കുന്നത് പഞ്ചസാരയോ ഉപ്പോ ഇല്ലാതെ ചെറുചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് കൊണ്ടാണ്. രാവിലെ വെറുംവയറ്റില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ കിക്ക്സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്നു. ഇത് ദഹനക്കേട്, നെഞ്ചെരിച്ചില്‍, വയറുവേദന എന്നിവ ശമിപ്പിക്കുന്നു. ഇതിന് ശേഷം രണ്ട് ബദാം, ധാന്യങ്ങള്‍, പാല്‍ എന്നിവ കഴിക്കുന്നു.
പ്രകൃതിദത്ത പഴച്ചാറുകളും താരത്തിന്റെ ഡയറ്റില്‍ നിര്‍ണായകമാണ്. വറുത്ത ഭക്ഷണ സാധനങ്ങള്‍ നടി ഒഴിവാക്കുന്നു. ഏത് തിരക്കിലും സുസ്മിത തന്റെ വര്‍ക്ക്ഔട്ട് നഷ്ടപ്പെടുത്താറില്ല. അതാണ് മുഖത്തെ സ്വാഭാവിക തിളക്കത്തിന്റെ യഥാര്‍ത്ഥ രഹസ്യം. ഒന്നാമതായി തന്റെ മുഖം വൃത്തിയുള്ളതാണെന്ന് താരം ഉറപ്പാക്കുന്നു. കനത്ത മേക്കപ്പില്‍ നിന്ന് ഒഴിഞ്ഞു മാറുന്നു. കൂടുതല്‍ സ്വാഭാവികമായ രൂപത്തിനാണ് സുസ്മിമ മുന്‍ഗണന നല്‍കുന്നത്.
എന്നിരുന്നാലും ചുണ്ടുകളുടെ മൃദുത്വം നിലനിര്‍ത്താന്‍ പോഷകപ്രദമായ ലിപ് ബാം ഉപയോഗിക്കുന്നതില്‍ താരം മടി കാണിക്കാറില്ല. വരണ്ട ചര്‍മ്മമായതിനാല്‍ താന്‍ ടോണറും മോയ്‌സ്ചറൈസറും ഉപയോഗിക്കാറുണ്ട് എന്ന് സുസ്മിത പറയുന്നു. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാനും താരം മറക്കാറില്ല. എത്രതിരക്കിലാണെങ്കിലും സെറം ഒഴിവാക്കിയാലും സണ്‍സ്‌ക്രീന്‍ ഒഴിവാക്കില്ല എന്ന് സുസ്മിത പറയാറുണ്ട്.
തിളങ്ങുന്ന ചര്‍മ്മത്തിന് പപ്പായയും ഓറഞ്ച് ജ്യൂസും ഉപയോഗിച്ചുള്ള ഫേഷ്യലാണ് താരം തിരഞ്ഞെടുക്കുന്നത്. പ്രകൃതിദത്ത റോസ് വാട്ടര്‍ ഉപയോഗിച്ച് ചര്‍മ്മം ഫ്രഷായി നിലനിര്‍ത്താനും സുസ്മിത മടിക്കാറില്ല.












Click it and Unblock the Notifications