അനുപമ സൗന്ദര്യം എന്നാല്‍ ഇതാണ്.. തെലുങ്കിലെ റാണിയായത് വെറുതെയല്ല! അനുപമയുടെ സൗന്ദര്യരഹസ്യം ഇതാ
പ്രേമം എന്ന മലയാള ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ തന്നെ സെന്‍സേഷന്‍ ആയി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിന് ശേഷം ജോമോന്റെ സുവിശേഷങ്ങള്‍ എന്ന മലയാള ചിത്രത്തിലും അനുപമ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചു. എന്നാല്‍ അതിന് ശേഷം തെലുങ്ക് സിനിമാലോകത്തേക്ക് പോയ അനുപമ ഇന്ന് അവിടത്തെ മുന്‍നിര നടിമാരില്‍ ഒരാളാണ്. ചുരുക്കം ചില സിനിമകളിലൂടെ തന്നെ തെലുങ്കില്‍ കാലുറപ്പിക്കാന്‍ താരത്തിനായി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യന്‍ ഭാഷകളിലായി ഇതിനോടകം 25 ഓളം ചിത്രങ്ങളില്‍ അനുപമ വേഷമിട്ട് കഴിഞ്ഞു. തെലുങ്കില്‍ പുറത്തിറങ്ങിയ ടില്ലു സ്‌ക്വയര്‍ ആണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇതിനോടകം തെന്നിന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ എന്ന നേട്ടം കൈവരിക്കാനും താരത്തിനായിട്ടുണ്ട്. സ്‌ക്രീനിലെ ക്യൂട്ട് പ്രകടനത്തിനും സൗന്ദര്യത്തിനും പേരുകേട്ടയാളാണ് അനുപമ പരമേശ്വരന്‍.

തിരക്കേറിയ അഭിനയ ജീവിതത്തിനിടയിലും സൗന്ദര്യസംരക്ഷണത്തിന് താരം സമയം കണ്ടെത്താറുണ്ട്. തന്റെ തിളങ്ങുന്ന ചര്‍മ്മം നിലനിര്‍ത്താന്‍ ഒരു നല്ല സൗന്ദര്യ വ്യവസ്ഥ പിന്തുടരുന്നുവെന്ന് താര എപ്പോഴും ഉറപ്പാക്കുന്നു. തിളങ്ങുന്ന ചര്‍മ്മത്തിന് കാപ്പിയും തേനും ഉപയോഗിച്ച് നിര്‍മ്മിച്ച ഫേസ് മാസ്‌കാണ് അനുപമ ഉപയോഗിക്കുന്നത്. രണ്ട് ടേബിള്‍ സ്പൂണ്‍ കാപ്പിയും രണ്ട് ടേബിള്‍ സ്പൂണ്‍ തേനും കലര്‍ത്തി അനുപമയുടെ ബ്യൂട്ടി മാസ്‌ക് ഉണ്ടാക്കാം.
ഈ മിശ്രിതം മുഖത്ത് പുരട്ടി ചെറുതായി മസാജ് ചെയ്യുക. 15 മിനിറ്റിനു ശേഷം കഴുകി കളയാം. തിളങ്ങുന്ന ചര്‍മ്മം നിങ്ങള്‍ക്കും സ്വന്തമാക്കാം. സൗന്ദര്യത്തോടൊപ്പം തന്നെ അനുപമ ഫിറ്റ്‌നസ് നിലനിര്‍ത്താനും ഇഷ്ടപ്പെടുന്നു. ഇത് താരത്തിന്റെ ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കാനും സഹായിക്കുന്നു. ആരോഗ്യമുള്ള ചര്‍മ്മത്തിനും ശരീരത്തിനും വേണ്ടി ദിവസം മുഴുവന്‍ കൃത്യമായ അളവില്‍ വെള്ളം കുടിക്കുന്നു എന്ന് താരം ഉറപ്പാക്കുന്നു.
സിനിമാ തിരക്കുകളും മറ്റും ഒഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ മേക്കപ്പാണ് അനുപമ പരമേശ്വരന്‍ ഇഷ്ടപ്പെടുന്നത്. ചില അവസരങ്ങളില്‍ മേക്കപ്പ് ഇല്ലാതെയിരിക്കാനും താരം ശ്രദ്ധിക്കാറുണ്ട്. ക്ലീന്‍സ്, ടോണ്‍, മോയ്‌സ്ചറൈസ് എന്നിവയാണ് അടിസ്ഥാന ചര്‍മ്മസംരക്ഷണ വ്യവസ്ഥ എന്ന് താരത്തിന് നന്നായി അറിയാം. അതിനാല്‍ തന്നെ ഇവയില്‍ ശ്രദ്ധയൂന്നിക്കൊണ്ടുള്ള ചര്‍മ്മ സംരക്ഷണമാണ് താരം പിന്തുടരുന്നത്.
കൂടാതെ പുറത്തിറങ്ങുമ്പോള്‍ താരത്തിന് സണ്‍സ്‌ക്രീന്‍ നിര്‍ബന്ധമാണ്. തുടക്കത്തില്‍ തന്നെ പിന്തുടരുന്ന ഈ ലളിതമായ ഘട്ടങ്ങള്‍ മോശം ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് ആഴത്തില്‍ നിന്ന് തടയുന്നു. ചര്‍മ്മത്തിന് അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ ദിനചര്യയുടെ ഭാഗമായിരിക്കണം എന്ന് അനുപമക്ക് നന്നായി അറിയാം. അതിനാല്‍ വിപണിയിലെ ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ താരം അതീവ ശ്രദ്ധാലുവാണ്.












Click it and Unblock the Notifications