44 ലും 20 കളിലെ സൗന്ദര്യം..!! സോഹ അലി ഖാന്റെ ചര്‍മ്മസംരക്ഷണ രഹസ്യം അറിയാമോ ?
ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരപുത്രിയാണ് സോഹ അലി ഖാന്. ദില്‍ മാംഗേ മോര് (2004) എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച സോഹ അലി ഖാന് വഴിത്തിരിവായത് രംഗ് ദേ ബസന്തിയിലെ വേഷമാണ്. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് സജീവമല്ലെങ്കിലും എഴുത്തും സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളുമായി വെള്ളി വെളിച്ചത്തില്‍ തന്നെയുണ്ട് സോഹ.
അതിനാല്‍ തന്നെ എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ് സോഹ അലി ഖാന്റെ സൗന്ദര്യം. വയസ് 44 ആയെങ്കിലും ഇപ്പോഴും തന്റെ 20 കളിലെ സൗന്ദര്യം നിലനിര്‍ത്തുകയാണ് സോഹ അലി ഖാന്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പാരന്റിംഗ് ടിപ്പുകള്‍ പങ്ക് വെക്കാറുള്ള സോഹ അലി ഖാന് എങ്ങനെയാണ് സൗന്ദര്യ സംരക്ഷണം എന്ന് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു. അതിന്റെ വിശദാംശങ്ങള്‍ നോക്കാം.

'ഒരു അഭിനേത്രി എന്ന നിലയില്‍ തിളങ്ങുന്നതും ആരോഗ്യമുള്ളതുമായ ചര്‍മ്മം നിലനിര്‍ത്തുന്നത് എന്റെ തൊഴിലിന്റെ നിര്‍ണായക ഭാഗമാണ്. സ്ക്രീനില്‍ നന്നായി കാണുന്നതിന് മാത്രമല്ല മനസിന് സുഖം നല്‍കുന്നതിനും അത് ബന്ധപ്പെട്ടിരിക്കുന്നു. ശാരീരികമായും വൈകാരികമായും സ്വയം പരിപാലിക്കുന്നതില്‍ നിന്നാണ് യഥാര്‍ത്ഥ സൗന്ദര്യം ലഭിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കി,' സോഹ അലി ഖാന് പറയുന്നു.
മികച്ച ചര്‍മ്മത്തിന്റെ അടിസ്ഥാനം ആരോഗ്യകരമായ ജീവിതശൈലിയിലാണ് എന്നാണ് സോഹയുടെ പക്ഷം. ചിട്ടയായ വ്യായാമം, സമീകൃതാഹാരം, മതിയായ ഉറക്കം എന്നിവ തിളങ്ങുന്ന ചര്‍മ്മം കൈവരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. യോഗ പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സോഹയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. അത് തന്റെ ശരീരത്തെ ഫിറ്റ് ആക്കുക മാത്രമല്ല സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു എന്ന് സോഹ പറയുന്നു.
ചര്‍മ്മത്തെ പോഷിപ്പിക്കാന്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവ കഴിക്കുന്നതില്‍ സോഹ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ''എന്റെ ദിവസം ആരംഭിക്കുന്നത് ഒരുപിടി ബദാമില്‍ നിന്നാണ്, ഇത് ഞാന്‍ ചെറുപ്പം തൊട്ട് ശീലിക്കുന്നതാണ്. ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ബദാം എന്നെ സഹായിക്കുന്നു.
സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി ബദാം കഴിക്കുന്നത് ദൈനംദിന ശീലമാക്കണം എന്നാണ് എനിക്ക് ശുപാര്‍ശ ചെയ്യാനുള്ളത്', സോഹ പറഞ്ഞു. വീട്ടിലായാലും ജോലിസ്ഥലത്തായാലും യാത്രയിലായാലും എപ്പോള്‍ വേണമെങ്കിലും ബദാം കഴിക്കാം എന്നും സോഹ ചൂണ്ടിക്കാട്ടി. കുറച്ച് കാലമായി പ്രകൃതിദത്ത ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലേക്ക് സോഹ മാറിയിട്ടുണ്ട്.
രാസവസ്തുക്കള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ചിലപ്പോള്‍ നല്ലതിനേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യും എന്നാണ് സോഹ പറയുന്നത്. നേര്‍ത്ത ക്ലെന്‍സര്‍ ഉപയോഗിച്ച് ദിവസത്തില്‍ രണ്ട് തവണ മുഖം വൃത്തിയാക്കുന്ന പതിവ് സോഹ പിന്തുടരുന്നു. സൂര്യപ്രകാശമുള്ള ദിവസങ്ങളില്‍ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കും.
ഒപ്പം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് അള്‍ട്രാവയലറ്റ് രശ്മികളോടുള്ള ചര്‍മ്മത്തിന്റെ പ്രതിരോധം സ്വാഭാവികമായി വര്‍ധിപ്പിക്കാന്‍ സഹായിക്കും. മേക്കപ്പ് തന്റെ തൊഴിലിന്റെ അവിഭാജ്യ ഘടകമാണെങ്കിലും സാധ്യമാകുമ്പോഴെല്ലാം മേക്കപ്പ് ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കാറുണ്ടെന്നും സോഹ സാക്ഷ്യപ്പെടുത്തുന്നു. ആയുര്‍വേദം തന്റെ ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ അഗാധമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നും സോഹ പറഞ്ഞു.
എല്ലാത്തിനുമുപരിയായി സന്തോഷത്തോടെയിരിക്കാന്‍ താന്‍ പരമാവധി ശ്രമിക്കാറുണ്ട് എന്നും സോഹ അലി ഖാന് കൂട്ടിച്ചേര്‍ത്തു. ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മത്തിലേക്കുള്ള യാത്ര ഒറ്റരാത്രികൊണ്ട് രൂപപ്പെടുന്നതല്ല എന്ന സന്ദേശം കൂടി സോഹ അലി ഖാന് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications