Get Updates
Get notified of breaking news, exclusive insights, and must-see stories!

140 കി.മീ വേഗതയില്‍ പന്തെറിഞ്ഞ് ബൗണ്ടറി തടയാന്‍ ഓടും; ചുമ്മാതല്ല, സിറാജിന്റെ ഫിറ്റ്‌നസ് രഹസ്യം കേട്ടോ!!

ഏഷ്യാ കപ്പ് ഫൈനലിലെ മിന്നും പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്തെയാകെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് മുഹമ്മദ് സിറാജ്. ഒരോവറിലെ നാല് വിക്കറ്റടക്കം ആറ് വിക്കറ്റ് കൊയ്ത സിറാജ് അക്ഷരാര്‍ത്ഥത്തില്‍ ലങ്കാ ദഹനമായിരുന്നു നടത്തിയത്. കൊളംബോയില്‍ കൊടുങ്കാറ്റായ സിറാജ് തന്നെയായിരുന്നു ഏഷ്യാ കപ്പ് ഫൈനലിലെ താരവും. കരിയറിലെ മികച്ച പ്രകടനം മാത്രമല്ല ഞായറാഴ്ച സിറാജ് സമ്മാനിച്ചത്.

തനിക്ക് സമ്മാനിച്ച പ്രൈസ് മണി ഗ്രൗണ്ട് സ്റ്റാഫിന് നല്‍കിയ സിറാജ് എല്ലാവരുടേയും ഹൃദയം കവര്‍ന്നു. എന്നാല്‍ എല്ലാവരുടേയും ഉള്ളില്‍ ചിരി പടര്‍ത്തിയ രംഗവും സിറാജ് കളിക്കിടെ സമ്മാനിച്ചിരുന്നു. തന്റെ ഓവറില്‍ ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് ബൗണ്ടറി ലൈന്‍ വരെ ഓടി പോയി പിന്തുടര്‍ന്ന് തടയാന്‍ ശ്രമിക്കുന്ന സിറാജിന്റെ പ്രവൃത്തി സഹതാരങ്ങള്‍ക്കിടയില്‍ ചിരി പടര്‍ത്തിയിരുന്നു.

siraj

സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി ഇത് വന്നെങ്കിലും ചിലരൊക്കെ സിറാജിന്റെ ഫിറ്റ്‌നസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. 140 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ ബൗളര്‍ പന്ത് ഫീല്‍ഡ് ചെയ്യാനായി ബൗണ്ടറി ലൈന്‍ വരുന്നത് അപൂര്‍വമാണ്. അതിനാല്‍ തന്നെ സിറാജിന്റെ ഫിറ്റ്‌നസ് രഹസ്യം എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് എല്ലാവരും. കരിയറിന്റെ തുടക്കത്തില്‍ ചെണ്ട എന്ന വിളിപ്പേര് സ്വന്തമാക്കിയ താരമാണ് സിറാജ്.

എന്നാല്‍ തന്റെ കഠിനാധ്വാനം കൊണ്ടും അര്‍പ്പണബോധം കൊണ്ടുമാണ് സിറാജ് ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയത്. നെറ്റ്‌സിലെ പരിശീലനത്തോടൊപ്പം ഫിറ്റ്‌നസില്‍ കാര്യമായ ശ്രദ്ധ സിറാജ് പുലര്‍ത്താറുണ്ട്. സിറാജിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് നോക്കാം.

ജിമ്മിലും മറ്റും ലളിതമായ വെയ്റ്റ് ലിഫ്റ്റിംഗ് സെഷന്‍ സിറാജ് നടത്താറുണ്ട്. അദ്ദേഹത്തിന്റെ വ്യായാമ ദിനചര്യയുടെ ഒരു പ്രധാന ഭാഗമാണ് ഭാര പരിശീലനം. ബിരിയാണിയോട് വലിയ ഇഷ്ടമുള്ള താരമായിരുന്നു സിറാജ്. എന്നാല്‍ ഇപ്പോള്‍ ബിരിയാണി കഴിക്കുന്നതില്‍ സിറാജ് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കണമെങ്കില്‍ കുറച്ച് കാര്യങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകണം എന്നാണ് ഇതിനെക്കുറിച്ച് സിറാജ് ടൈംസ് ഓഫ് ഇന്ത്യയോട്് പറഞ്ഞത്.

കാര്‍ഡിയോ പേശികളുടെയും ഹൃദയധമനികളുടെയും ആരോഗ്യത്തില്‍ സിറാജ് ശ്രദ്ധാലുവാണ്. സിറാജിന്റെ പരിശീലന വീഡിയോകളില്‍ കാണുന്നത് പോലെ കുറച്ച് ഒളിമ്പിക് ലിഫ്റ്റുകളും അദ്ദേഹത്തിന്റെ പരിശീലനത്തിന്റെ ഭാഗമാണ്. ഈ വ്യായാമം മനസിനെയും ശരീരത്തെയും മികച്ച രീതിയില്‍ ഏകോപിപ്പിക്കാന്‍ സഹായിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണത്തോട് നോ പറയാന്‍ ഒരു മടിയുമില്ലാത്ത ആളാണ് സിറാജ്.

ഇലക്കറികള്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം, ആന്റിഓക്സിഡന്റ് അടങ്ങിയ പാനീയങ്ങള്‍, കാപ്പി, പയര്‍ എന്നിവ ഉള്‍പ്പെടുന്ന സമീകൃതാഹാരമാണ് സിറാജിന്റെ മെനുവിലുള്ളത്.ദിവസവും നിശ്ചിത സമയം ഓട്ടത്തിനും നടത്തതിനുമായി സിറാജ് മാറ്റി വെക്കാറുണ്ട്. വിശ്രമിക്കാനും ശരീരത്തെ വഴക്കമുള്ളതാക്കാനുമുള്ള മാര്‍ഗമായിസിറാജ് നീന്തലിനേയും ഉപയോഗിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+