Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായം 50 ആകാറായിട്ടും ഡാന്‍സിലും ആക്ഷനിലും പക്കാ പെര്‍ഫെക്ഷന്‍..! എന്താണ് വിജയിയുടെ ഫിറ്റ്‌നസ് രഹസ്യം?

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ക്രൗഡ് പുള്ളറായ നടന്‍മാരില്‍ ഒരാളാണ് വിജയ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലിയോ കളക്ഷന്‍ റെക്കോഡുകളെല്ലാം തകര്‍ത്ത് ബോക്‌സോഫീസ് ഹിറ്റിലേക്ക് കുതിക്കുകയാണ്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ 10 വര്‍ഷമായി വിജയ് ചിത്രത്തിന് മുന്‍കാലങ്ങളിലൊന്നുമില്ലാത്ത വിധത്തില്‍ വലിയ ഹൈപ്പാണ് ലഭിക്കുന്നത്.

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടന്‍മാരിലൊരാളായി ഇക്കാലയളവില്‍ വിജയ് മാറിയിരുന്നു. അതിനിടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകളും ചൂടുപിടിക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും താരത്തിന്റെ ഫിറ്റ്‌നസ് പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പ്രായം 49 ല്‍ എത്തിയെങ്കിലും ആക്ഷന്‍ രംഗങ്ങളിലും ഡാന്‍സ് രംഗങ്ങളിലുമെല്ലാം വിജയ് ചെറുപ്പക്കാരെ അമ്പരപ്പിക്കുന്ന മെയ്‌വഴക്കത്തോടെയാണ് പെര്‍ഫോം ചെയ്യാറുള്ളത്.

VIJAY

ഇതിന് വിജയിയെ സഹായിക്കുന്നത് എന്തെല്ലാമാണ് എന്ന് നോക്കാം. വിജയിയുടെ ഫിറ്റ് ലുക്കിന് പിന്നിലെ പ്രധാന രഹസ്യം മിതത്വമാണ്. മിതമായി ഭക്ഷണം കഴിക്കുകയും കൃത്യമായ ഫിറ്റ്‌നസ് ദിനചര്യ പിന്തുടരുകയും ചെയ്യുന്ന ആളാണ് വിജയ്. പതിവ് ഫാഷന്‍ ഡയറ്റുകള്‍ ഒഴിവാക്കുന്നതിനും അദ്ദേഹം ശ്രദ്ധ ചെലുത്താറുണ്ട്. രാവിലെ 9 മണിക്ക് രണ്ട് ഇഡ്ഡലിയും മുട്ടയുമായാണ് വിജയ് തന്റെ ദിവസം ആരംഭിക്കുന്നത്.

ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ജലാംശം സന്തുലിതമാക്കാന്‍ പീനട്ട് ബട്ടര്‍, ഫ്രഷ് ഫ്രൂട്‌സ്, തേങ്ങാവെള്ളം എന്നിവ കഴിക്കും. ഷൂട്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഉച്ചയ്ക്ക് ഒരു മണിക്കും ഒന്നരയ്ക്കും ഇടയില്‍ തന്നെ വിജയ് ഭക്ഷണം കഴിക്കും. വീട്ടില്‍ പാകം ചെയ്ത ലളിതമായ ഭക്ഷണമാണ് താരം ഇഷ്ടപ്പെടുന്നത്. പച്ചക്കറികളും ചോറും വേവിച്ച മത്സ്യ മാംസാദികളും അദ്ദേഹം കഴിക്കാറുണ്ട്.

രാത്രി 7 നും 7:30 നും ഇടയിലാണ് അത്താഴം. ഇതിനൊപ്പം സലാഡുകള്‍, സൂപ്പ് എന്നിവയും കഴിക്കും. ഉറക്കത്തിന് മുമ്പ് കനത്ത ഭക്ഷണം കഴിക്കാതിരിക്കണം എന്ന തത്വത്തിലാണ് അദ്ദേഹം വിശ്വസിക്കുന്നത്. വൈകുന്നേരം ലഘുഭക്ഷണം കഴിക്കണമെന്ന് തോന്നുമ്പോഴെല്ലാം ഒരു ഫ്രൂട്ട് സാലഡില്‍ ഒതുക്കുന്നു. ദക്ഷിണേന്ത്യയിലെ രീതിയിലുണ്ടാക്കുന്ന ദോശയും ചിക്കന്‍ കറിയും ആണ് ഇഷ്ടഭക്ഷണം.

എല്ലാ കാര്യത്തിലും മിതത്വമാണ് പ്രധാനം എന്ന് വിജയ് വിശ്വസിക്കുന്നു. ഭക്ഷണം ഒഴിവാക്കുകയോ അമിതമായ ഭക്ഷണക്രമം പിന്തുടരുകയോ ചെയ്യുന്നില്ല എന്നതാണ് താരത്തിന്റെ ഡയറ്റ് രീതി. വര്‍ക്ക് ഔട്ട് ചെയ്യാനും താരം സമയം കണ്ടെത്താറുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+