ടെന്നീസ് കോര്‍ട്ടിലെ പുത്തന്‍ കരുത്ത്, ഒപ്പം മനംമയക്കുന്ന സൗന്ദര്യവും; സബലെങ്കയുടെ സൗന്ദര്യരഹസ്യം അറിയാമോ?
ഒരാഴ്ച മുന്‍പാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ബെലാറസ് താരം അരിന സബലെങ്ക കിരീടം ചൂടിയത്. 25 കാരിയായ സബലെങ്കയുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാം നേട്ടമായിരുന്നു ഇത്. വനിതാ ടെന്നീസ് അസോസിയേഷന്‍ റാങ്കിംഗില്‍ ലോക രണ്ടാം നമ്പര്‍ താരമായ സബലെങ്ക കഴിഞ്ഞ വര്‍ഷം പോളണ്ടിന്റെ ഇഗ സ്വിറ്റെക്കിനോട് കീഴടങ്ങുന്നതിന് മുമ്പ് വരെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു.
കളിക്കളത്തിലെ മികച്ച പ്രകടത്തിനൊപ്പം തിളങ്ങുന്ന മുഖവും ആകര്‍ഷകമായ പെരുമാറ്റവും കാരണം കാണികളുടെ ഇഷ്ടം നേടാനും സബലെങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. 2015 മുതല്‍ ടെന്നീസ് കളിച്ച് തുടങ്ങിയ സബലെങ്ക തിരക്കേറിയ കളിജീവിതത്തിനിടയിലും തന്റെ ഫിറ്റ്‌നസ് സംരക്ഷണത്തിനും ചര്‍മ്മ പരിപാലനത്തിനും സമയം കണ്ടെത്താറുണ്ട്. താരത്തിന്റെ ദിനചര്യ തന്നെയാണ് ഇതിന് ഉദാഹരണം.

രാവിലെ 8.30 നാണ് സബലെങ്ക ഉണരുന്നത്. ഉണര്‍ന്ന് കഴിഞ്ഞാല്‍ ആദ്യം തന്റെ മുഖത്തെ പരിപാലിക്കാന്‍ തുടങ്ങും എന്നാണ് സബലെങ്ക പറയുന്നത്. എനിക്ക് പ്രായമാകുകയാണ്, അതിനാല്‍ എനിക്ക് എന്റെ മുഖം ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ്‌സബലെങ്ക തന്റെ പ്രഭാത ദിനചര്യയെക്കുറിച്ച് പറയുന്നത്. തന്റെ രൂപഭാവത്തെ കുറിച്ച് സബലെങ്ക അത്രയേറെ ബോധവതിയാണ് എന്ന് സാരം.
സോഷ്യല്‍ മീഡിയയില്‍ പതിവായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സബലെങ്കയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 1.5 ദശലക്ഷം, എക്സില്‍ 122,000, ഫേസ്ബുക്കില്‍ 100,000 ഫോളോവേഴ്‌സുണ്ട്. ഒരിക്കല്‍ തന്റെ ചുണ്ടുകളുടെ സൗന്ദര്യത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ച ആരാധകനോട് താന്‍ അതിനായി സൗന്ദര്യവര്‍ദ്ധക പ്രവൃത്തികളൊന്നും ചെയ്തിട്ടില്ല എന്നും സ്വാഭാവികമായുള്ളതാണ് എന്നുമായിരുന്നു സബലെങ്ക മറുപടിയായി പറഞ്ഞത്.
ഭക്ഷണത്തിലും സബലെങ്ക അതീവശ്രദ്ധാലുവാണ്. ''ഞാന്‍ ഏറ്റവും കൂടുതല്‍ പ്രഭാതഭക്ഷണം ആസ്വദിക്കുന്നു. അതാണ് എനിക്ക് ദിവസത്തെ ഏറ്റവും നല്ല സമയം. റ്റാലിയനും ജാപ്പനീസും എന്റെ പ്രിയപ്പെട്ടവയാണ്,' സബലെങ്ക ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. പ്രഭാതഭക്ഷണത്തിന് ശേഷം ടെന്നീസ് കോര്‍ട്ടിലേക്കോ ജിമ്മിലേക്കോ പോകും. അതിന് ശേഷം വിശ്രമിച്ച ശേഷം ഉച്ചഭക്ഷണം കഴിക്കും.
വൈകുന്നേരം മത്സരങ്ങള്‍ ഉണ്ടെങ്കില്‍ അതിനായി പോകും. അല്ലെങ്കില്‍ വീണ്ടും പരിശീലനത്തിന്. അതിന് ശേഷം അല്‍പസമയം റിഫ്രഷ്‌മെന്റിനുള്ളതാണ്. വലിയ ഫാഷന്‍ പ്രേമിയായ സബലെങ്ക തന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം വിജയത്തിന്റെ പാര്‍ട്ടി കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വോഗ് ഫാഷന്‍ ഷൂട്ടിനായി പോയിരുന്നു. കഴിഞ്ഞ വര്‍ഷം സിമ്മര്‍മാന്‍ (ഓസ്ട്രേലിയന്‍ ലക്ഷ്വറി ഫാഷന്‍ ലേബല്‍), റോയല്‍ ബ്ലൂ മനോലോ ബ്ലാഹ്നിക് ഹാംഗിസി പമ്പ്‌സ് എന്നിവയുടെ പരസ്യത്തിനായി സബലെങ്ക മോഡലായിരുന്നു.












Click it and Unblock the Notifications