പ്രായം 40 കടന്നു... എന്നാലും ഓട്ടം കണ്ടാല്‍ ഇപ്പോഴും 20 ല്‍; ധോണിയുടെ ഫിറ്റ്‌നസ് രഹസ്യം അറിയാമോ?
ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്രസിംഗ് ധോണിക്ക് അതുല്യമായ സ്ഥാനമാണ് ഉള്ളത്. വിരമിച്ചതിന് ശേഷവും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലെ ആരാധകരുടെ പിന്തുണ നിലനിര്‍ത്താന്‍ താരത്തിന് സാധിക്കുന്നുണ്ട്. 2004 ല്‍ ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി 2020 ല്‍ ആണ് ക്രിക്കറ്റ് അവസാനിപ്പിക്കുന്നത്. നിലവില്‍ ഐപിഎല്ലില്‍ സജീവമാണ് താരം. എന്നാല്‍ 2024 ല്‍ ഐപിഎല്ലിനോടും ധോണി വിടപറയും എന്ന് ഏറെക്കുറെ ഉറപ്പാണ്.
ക്യാപ്റ്റന്‍സി, വിക്കറ്റിന് പിന്നിലെ പ്രകടനം എന്നിവയൊക്കെ പോലെ തന്നെ എല്ലാവരും ചര്‍ച്ച ചെയ്യുന്ന ഒന്നാണ് ധോണിയുടെ ഫിറ്റ്‌നസ് ലെവല്‍. വിക്കറ്റിനിടയില്‍ ധോണിയോളം വേഗത്തില്‍ ഓടുന്നവര്‍ അദ്ദേഹത്തിന് മുന്‍പും പിന്‍പും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. കരിയറിന്റെ തുടക്ക കാലത്ത് തന്നെ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ആരാധകരെയുണ്ടാക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു.

അന്ന് ധോണി ഒരു ദിവസം നാല് മുതല്‍ ആറ് ലിറ്റര്‍ വരെ പാല്‍ കുടിക്കും എന്നൊക്കെ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ 2005 ല്‍ ഇഎസ്പിഎന്നിന് അനുവദിച്ച അഭിമുഖത്തില്‍ ധോണി ഇക്കാര്യം നിഷേധിച്ചിരുന്നു. ഒരു ദിവസം നാല് ലിറ്റര്‍ പാലൊന്നും കുടിക്കാറില്ല എന്നും എന്നാല്‍ ഏകദേശം ഒരു ലിറ്റര്‍ എരുമപ്പാല്‍ കുടിക്കാറുണ്ട് എന്നും താരം പറഞ്ഞിരുന്നു. പിന്നീട് മില്‍ക്ക് ഷേക്കിലേക്ക് മാറി എന്നും ധോണി വ്യക്തമാക്കിയിരുന്നു.
അതേസമയം ഇപ്പോള്‍ തന്റെ 40 കളിലും 20 കളിലെ അതേ ഫിറ്റ്‌നസ് ധോണി നിലനിര്‍ത്തുന്നുണ്ട്. അതിനാല്‍ തന്നെയാണ് ഐപിഎല്‍ പോലുള്ള ടി20 ടൂര്‍ണമെന്റുകളില്‍ അദ്ദേഹം സജീവമായി നിലനില്‍ക്കുന്നതും. എന്തൊക്കെയാണ് ധോണിയുടെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ എന്ന് നമുക്കൊന്ന് നോക്കാം. ഏവരെയും അമ്പരപ്പിക്കാന്‍ പോകുന്ന ആദ്യ കാര്യം ധോണി ജിമ്മില്‍ പോകുന്നതിന് താല്‍പര്യം കാണിക്കാറില്ല എന്നതായിരിക്കും.
2006 ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ ജിമ്മില്‍ പോയുള്ള വര്‍ക്കൗട്ടുകളോട് താന്‍ അധികം താല്‍പര്യപ്പെടാറില്ല എന്ന് ധോണി പറഞ്ഞിരുന്നു. തന്റെ കായിക പരിശീലനമാണ് ഫിറ്റായി നിലനിര്‍ത്താന്‍ സഹായിക്കുന്നത് എന്നും താരം പറഞ്ഞിരുന്നു. ക്രിക്കറ്റ് മാത്രമല്ല ഫുട്‌ബോളും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ധോണി. ഗോള്‍ കീപ്പറായി പരിശീലനം ആരംഭിച്ച അദ്ദേഹത്തെ വിക്കറ്റ് കീപ്പറാക്കുന്നത് പരിശീലകനായ ബസു ശങ്കര്‍ ആണ്.
ധോണിയുടെ ഫിറ്റ്‌നസ് ദിനചര്യയില്‍ നിന്ന് എന്തെങ്കിലും പകര്‍ത്തേണ്ടതുണ്ടെങ്കില്‍ അത് വ്യായാമത്തിന് ശേഷമുള്ള വീണ്ടെടുക്കലാണ്. സ്വയം അമിതമായി പരിശീലിക്കാതെ തന്നെ വഴക്കത്തോടെ നിലനില്‍ക്കാന്‍ താരത്തിന് സാധിക്കുന്നു. തന്റെ ഭാവവും വഴക്കവും നിലനിര്‍ത്താന്‍, സ്‌ക്വാറ്റുകള്‍, ഡെഡ്ലിഫ്റ്റുകള്‍, ബെഞ്ച് പ്രസ്സുകള്‍, ഓവര്‍ഹെഡ് പ്രസ്സുകള്‍, സ്ട്രെച്ചുകള്‍ എന്നിങ്ങനെ നിരവധി തരത്തിലുള്ള വര്‍ക്കൗട്ടുകളില്‍ ധോണി ഏര്‍പ്പെടുന്നു.
പോഷകാഹാര വിദഗ്ധരുടെ മാര്‍ഗനിര്‍ദേശപ്രകാരം ധോണി സമീകൃതാഹാരമാണ് പിന്തുടരുന്നത്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണം ശരിയായ അനുപാതത്തില്‍ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രകടനത്തിനും അത്യന്താപേക്ഷിതമാണ്. ധോണിയുടെ ഫിറ്റ്നസും ഭക്ഷണക്രമവും സ്ഥിരത ഉള്‍ക്കൊള്ളുന്നതാണ്. ചിട്ടയായ പരിശീലനവും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കലും പ്രധാന ഘടകങ്ങളാണ്.












Click it and Unblock the Notifications