ചുമ്മാതല്ല ഇപ്പോഴും ബ്യൂട്ടീ ക്വീന്‍ ആയിരിക്കുന്നത്; നയന്‍താരയുടെ സൗന്ദര്യ രഹസ്യം അറിയാമോ...?
ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധക പിന്തുണയുള്ള നടിമാരില്‍ ഒരാളാണ് നയന്‍താര. അതിനാല്‍ തന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് താരം അറിയപ്പെടുന്നത് തന്നെ. കഴിഞ്ഞ വര്‍ഷമാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായി നയന്‍താരയുടെ വിവാഹം കഴിഞ്ഞത്. വാടകഗര്‍ഭധാരണത്തില്‍ രണ്ട് കുഞ്ഞുങ്ങളുടെ മാതാവായി മാറിയ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം ഷാരൂഖ് ഖാനൊപ്പമുള്ള ജവാന്‍ ആണ്.
അതിനിടെ നയന്‍താര ആദ്യമായി ഇന്‍സ്റ്റഗ്രാമിലേക്ക് ഒരു എന്‍ട്രിയും നടത്തിയിരുന്നു. രണ്ട് മക്കളേയും കൈയിലെടുത്ത് കൊണ്ടുള്ള ഒരു റീലായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നയന്‍സ് ആദ്യമായി പങ്ക് വെച്ചത്. ഇത് വൈറലായി മാറിയിരുന്നു. കൈരളി ടി.വിയില്‍ ഫോണ്‍-ഇന്‍ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്തേക്ക് നയന്‍താര എത്തിയത്. മനസിനക്കരെ എന്ന സൂപ്പര്‍ഹിറ്റ് മലയാള ചിത്രത്തിലൂടെയാണ് നയന്‍സ് ആദ്യമായി അഭിനയരംഗത്തേക്ക് എത്തുന്നത്.

പിന്നീട് നാട്ടുരാജാവ്, തസ്‌കരവീരന്‍, വിസ്മയത്തുമ്പത്ത്, രാപ്പകല്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ട നയന്‍താര വൈകാതെ തമിഴിലേക്കും ഇവിടെ നിന്ന് തെലുങ്കിലേക്കും കന്നഡയിലേക്കും ചേക്കേറി. ഗ്ലാമറസ് രംഗങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നയന്‍താര വൈകാതെ മികച്ച നടി എന്ന പേരും സ്വന്തമാക്കിയിരുന്നു. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് നയന്‍താര ഇന്ന്.
അമിതമായ ഗ്ലാമറസ് രംഗങ്ങളോട് വിട പറഞ്ഞ നയന്‍താരയുടെ സൗന്ദര്യം എപ്പോഴും ചര്‍ച്ചയാകാറുണ്ട്. താരം പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട് എന്ന തരത്തിലും പല റിപ്പോര്‍ട്ടുകളും വരാറുണ്ട്. എന്തൊക്കെയാണെങ്കിലും തന്റെ സൗന്ദര്യവും ഫിറ്റ്‌നസും നിലനിര്‍ത്താന്‍ നയന്‍സ് തിരക്കിനടിയലും സമയം കണ്ടെത്താറുണ്ട്. 39 കാരിയായ നയന്‍താര ഇപ്പോഴും 20 കളിലെ സൗന്ദര്യം നിലനിര്‍ത്തുന്നത് എങ്ങനെയെന്ന് പലരും അത്ഭുതപ്പെടാറുണ്ട്. അതിനുള്ള ഉത്തരമാണ് ചുവടെ കൊടുത്തിരിക്കുന്നത്.
ആയുര്‍വേദ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാനാണ് നയന്‍താര എപ്പോഴും ഇഷ്ടപ്പെടുന്നത്. സണ്‍സ്‌ക്രീന്‍ ക്രീം പുരട്ടാതെ നയന്‍താര ഒരിക്കലും വീടിന് പുറത്തിറങ്ങാറില്ല. ഇത് താരത്തിന്റെ ചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കുകയും സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ വെള്ളം കുടിക്കുന്നതില്‍ നയന്‍സ് വിട്ടുവീഴ്ച ചെയ്യാറില്ല.
മുഖക്കുരു വരാതിരിക്കാനും ഇത് സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ ജ്യൂസുകള്‍ ദിവസവും കുടിക്കുന്നത് ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യുന്നു. ഏത് തിരക്കിലും നയന്‍താര ഒരിക്കലും ക്ലീന്‍സിംഗ്, ടോണിംഗ്, മോയ്‌സ്ചറൈസിംഗ് എന്നിവ ഒഴിവാക്കില്ല. മുടിയുടെ ആരോഗ്യത്തിന് വെളിച്ചെണ്ണയാണ് നയന്‍താര ഉപയോഗിക്കുന്നത്. തിളങ്ങുന്ന കണ്ണുകള്‍ക്കായി പ്രകൃതിദത്ത കാജല്‍ പ്രയോഗിക്കുന്നതിനാണ് താരം ഇഷ്ടപ്പെടുന്നത്.












Click it and Unblock the Notifications