30 കളിലും 20 കളിലെ സൗന്ദര്യം... ആരേയും കൊതിപ്പിക്കും; അറിയാമോ തമന്നയുടെ ബ്യൂട്ടി സീക്രട്ട്..!!?
തെന്നിന്ത്യയിലെ താരസുന്ദരിമാരില്‍ മുന്‍പന്തിയിലാണ് തമന്ന ഭാട്യയുടെ സ്ഥാനം. അടുത്തിടെ പുറത്തിറങ്ങിയ രജനികാന്തിന്റെ ജയിലര്‍ എന്ന ചിത്രത്തിലെ തമന്നയുടെ കാവാലയ്യ ഗാന രംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. ആരേയും കൊതിപ്പിക്കുന്ന സൗന്ദര്യത്തോടൊപ്പം തമന്നയുടെ നൃത്തപാടവവും കൂടി ചേര്‍ന്നപ്പോള്‍ ഈ പാട്ടും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
വിവിധ ഭാഷകളിലായി 75 ലധികം സിനിമകള്‍ ചെയ്ത തമന്ന 18 വര്‍ഷമായി അഭിനയരംഗത്തുണ്ട്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച തമന്ന തന്റെ ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ പരിപാലനത്തിനും വലിയ ശ്രദ്ധയാണ് കൊടുക്കുന്നത്. അതിനാല്‍ തന്നെയാണ് 34 വയസായിട്ടും തമന്ന ഇപ്പോഴും താരസുന്ദരി പട്ടം അലങ്കരിക്കുന്നത്. തമന്നയുടെ സൗന്ദര്യ പരിപാലനം എങ്ങനെയാണ് എന്ന് നോക്കാം.

അച്ചടക്കമുള്ള ജീവിതശൈലി സൗന്ദര്യപരിപാലനത്തില്‍ ഏറ്റവും പ്രധാനമാണ് എന്നാണ് തമന്ന വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും വ്യായമത്തിലും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലും യാതൊരു കോംപ്രമൈസിനും തമന്ന തയ്യാറുമല്ല. ലളിതമായി പിന്തുടര്ന്ന് പോകാന്‍ പറ്റുന്ന ഈ ജീവിതശൈലി ചര്‍മ്മം പൊട്ടുന്നത് തടയുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും.
ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളില്‍ തുളസി, ചന്ദനം, മഞ്ഞള്‍, വേപ്പില എന്നിവയുടെ മിശ്രിതം കൊണ്ട് നിര്‍മ്മിച്ച ഫേസ് പായ്ക്കുകള്‍ ഉപയോഗിച്ച് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ തമന്ന മറക്കാറില്ല. ഉറങ്ങിയെണീറ്റാല്‍ വെളിച്ചെണ്ണ ഉപയോഗിച്ച് ഓയില്‍ പുള്ളിംഗും തമന്ന ചെയ്യാറുണ്ട്. ചര്‍മ്മത്തിന് മോയ്സ്ചറൈസേഷനായി കറ്റാര്‍ വാഴയാണ് തമന്ന ഉപയോഗിക്കുന്നത്. കറ്റാര്‍ വാഴയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.
ഇത് ചര്‍മ്മത്തെ മൃദുലമായി നിലനിര്‍ത്താനും നേര്‍ത്ത വരകള്‍, ചുളിവുകള്‍, മുഖക്കുരു എന്നിവ ഇല്ലാതാക്കാനും സഹായിക്കുന്നു. കണ്ണുകളിലും കണ്പീലികളിലും കാജല്‍ ഉപയോഗിക്കാന്‍ തമന്ന മറക്കാറില്ല. ഒഴിവുദിവസങ്ങളില്‍ നന്നായി ഉറങ്ങുക, ആനന്ദകരമായി സമയം ചെലവഴിക്കുക എന്നിവയാണ് തമന്നയുടെ ശീലങ്ങള്‍. യോഗ, മെഡിറ്റേഷന്‍ എന്നിവയിലൂടെ മാനസികമായി പുനരുജ്ജീവിപ്പിക്കാന്‍ തനിക്ക് ഇഷ്ടമാണെന്ന് തമന്ന പറയുന്നു.
മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ഇത് സഹായിക്കും. മനസ് സന്തോഷത്തോടെയിരുന്നാല്‍ സൗന്ദര്യത്തിനും ഗുണപരമാകും എന്നാണ് തമന്നയുടെ പക്ഷം. നെഗറ്റീവ് ചിന്തകളെ അകറ്റി നിര്‍ത്തി മനസ് എപ്പോഴും പോസിറ്റീവായി നിലനില്‍ക്കുന്നത് മുഖത്തെ ഗ്ലോ നിലനിര്‍ത്താന്‍ സഹായിക്കും. സ്വയം സ്നേഹിക്കാനും പരിപാലിക്കാനും കഴിയണം എന്നാണ് തമന്ന പറയുന്നത്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications