ഒറ്റ പാട്ടിന് റിഹാന വാങ്ങുന്നത് എത്രയെന്ന് അറിയാമോ? ആകെ ആസ്തി കേട്ടാല്‍ കണ്ണുതള്ളും!
മുകേഷ് അംബാനിയുടെ മകന് അനന്ത് അംബാനിയുടെ പ്രീ വെഡിംഗ് ആഘോഷങ്ങള്‍ക്കായി ലോകത്തെ തന്നെ ഏറ്റവും വലിയ സെലിബ്രിറ്റികളുടെ നീണ്ട നിരയായിരുന്നു ഉണ്ടായിരുന്നത്. ഹോളിവുഡിലെ സൂപ്പര്‍ ഗായിക റിഹാനയാിരുന്നു എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം. ഏകദേശം 70 കോടിയോളം രൂപ പ്രതിഫലം നല്‍കിയാണ് റിഹാനയെ അനന്ത് അംബാനിയുടെ പ്രീ വെഡിംഗ് ആഘോഷങ്ങള്‍ക്കായി അംബാനി കുടുംബം എത്തിച്ചത്.
ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായികയാണ് റിഹാന. ഒമ്പത് സ്റ്റുഡിയോ ആല്‍ബങ്ങള്‍, നിരവധി ഹിറ്റ് സിംഗിള്‍സ്, ഒന്നിലധികം ഗ്രാമി അവാര്‍ഡുകള്‍ എന്നിങ്ങനെ ആരേയും അസൂയപ്പെടുത്തുന്ന നേട്ടങ്ങളാണ് റിഹാനയുടെ കരിയറില്‍ ഉള്ളത്. സംഗീത വില്‍പ്പന, സ്ട്രീമിംഗ് വരുമാനം, ടൂറിംഗ് വരുമാനം എന്നിവയെല്ലാം താരത്തിന്റെ സമ്പത്തിലെ ഗണ്യമായ സംഭാവനകളാണ്.

ഇത് തന്നെയാണ് ലോകത്തിലെ ഏറ്റവും ധനികയായ ഗായികമാരില്‍ ഒരാളായി അവര്‍ മാറാന്‍ കാരണവും. ഫോര്‍ബ്സ് മാഗസിനുകള്‍ പ്രകാരം ഏറ്റവും ധനികയായ സ്ത്രീകളില്‍ ഒരാള്‍ കൂടിയാണ് റിഹാന. 2024 ലെ കണക്കനുസരിച്ച് റിഹാനയുടെ ആസ്തി 1.8 ബില്യണ്‍ ഡോളര്‍ ആണെന്ന് കണക്കാക്കപ്പെടുന്നു. അതായത് ഏകദേശം 14000 കോടി രൂപ. (148148,894,646,400 രൂപ).
പ്രതിമാസം 15 മില്യണ്‍ ഡോളറും പ്രതിവര്‍ഷം 40 മില്യണ്‍ ഡോളര്‍ മുതല്‍ 80 മില്യണ്‍ ഡോളര്‍ വരെയാണ് റിഹാന സമ്പാദിക്കുന്നത്. 2018 ജൂണിനും 2019 ജൂണിനുമിടയില്‍ ഏകദേശം 65 മില്യണ്‍ ഡോളര്‍ ആണ് താരത്തിന് ലഭിച്ചത്. 2005-ല്‍ ആദ്യ ആല്‍ബമായ 'മ്യൂസിക് ഓഫ് ദി സണ്‍' ആണ് താരത്തെ ലോകശ്രദ്ധയില്‍ എത്തിച്ചത്. അതിനുശേഷം നിരവധി ടെലിവിഷന്‍ ഷോകളിലും ഇവന്റുകളിലും സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു.
സംഗീതം, ചാരിറ്റി, സംരംഭകത്വം, ഫാഷന്‍ ബിസിനസുകള്‍ എന്നിവയ്ക്ക് അംഗീകാരം ലഭിച്ച ഒരു മള്‍ട്ടി-സ്കില്‍ഡ് താരമാണ് റിഹാന. ക്ലാര ലയണല്‍ ഫൗണ്ടേഷന് ചാരിറ്റി ആരംഭിക്കുകയും ഫെന്റി ബ്യൂട്ടി കോസ്മെറ്റിക് ബ്രാന്‍ഡ് സ്വന്തമാക്കുകയും ചെയ്തിട്ടുള്ള റിഹാന സ്വന്തം ഫാഷന്‍ ബിസിനസ് നയിക്കുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരി എന്ന നേട്ടവും സ്വന്തം പേരിലാക്കിയിട്ടുണ്ട്.
ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനില്‍ 14 മില്യണ്‍ യുഎസ് ഡോളര്‍ വിലയുള്ള ഒരു പെന്റ് ഹൗസ് താരത്തിന് സ്വന്തമായുണ്ട്. ഇതിന് ഏകദേശം 102 കോടി രൂപ വില വരും. പശ്ചിമ ലണ്ടനില്‍ ഏഴ് മില്യണ്‍ ഡോളറിന്റെ ഒരു വീട് 2018 ല്‍ താരം വാങ്ങിയിരുന്നു. ബാര്‍ബഡോസിലെ വീട് നിരവധി ആഡംബര സൗകര്യങ്ങളുള്ള 10,000 ചതുരശ്ര അടി ഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, അതില്‍ 5 കിടപ്പുമുറികള്‍, ഒരു സ്വകാര്യ കടല്‍ത്തീരം, ബാല്‍ക്കണികള്‍, ഒരു ജിം, മനോഹരമായ പൂന്തോട്ടം എന്നിവയുണ്ട്.
ലംബോര്‍ഗിനി അവെഡാറ്റര്, പോര്‍ഷെ 911 ടര്‍ബോ എസ്, മെഴ്സിഡസ് എസ്എല്‍ആര്‍ മക്ലാരന്, മേയ്ബാക്ക് 575, പോര്‍ഷെ 997 ടര്‍ബോ, ഷെവര്‍ലറ്റ് സബര്‍ബന്‍ എല്‍ടിഎസ് എന്നിവയാണ് റിഹാനയുടെ കാര്ശേഖരത്തില് ഉള്ളത്. 2015-ല്‍ സാംസംഗിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു. അര്‍മാനി, ഗൂച്ചി, സീക്രട്ട് ബോഡി സ്പ്രേ, മാക് കോസ്മെറ്റിക്സ്, ബഡ്വെയ്സര്‍, ഡിയോര്‍, കവര്‍ ഗേള്‍, ക്ലിനിക്, റിവര്‍ ഐലന്‍ഡ് തുടങ്ങിയ ബ്രാന്‍ഡുകളുടേയും അംബാസഡറായിരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications