റോഡ്, വൈദ്യുതി, ട്രാഫിക്, ചൂട്.. ബെംഗളൂരു ആണോ ഹൈദരാബാദ് ആണോ മികച്ചത്? കുറിപ്പ് വൈറൽ

യുവാക്കൾക്ക് പ്രിയപ്പെട്ട നഗങ്ങളാണ് ബെംഗളൂരുവും ഹൈദരാബാദും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേർ ഇവിടങ്ങളിൽ ജോലി ആവശ്യങ്ങൾക്കും മറ്റും വന്ന് താമസമാക്കുക പതിവാണ്. ബെംഗളൂരുവിലെ ട്രാഫിക്, വീടിന്റെ ഉയർന്ന വാടക എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയാകാറുണ്ട്.

അതിനിടെ അഞ്ച് മാസം മുൻപ് ബെംഗളൂരുവിൽ നിന്നും ഹൈദരാബാദിലേക്ക് താമസം മാറിയ ഒരു യുവാവ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ ഇരു നഗരങ്ങളെയും കുറിച്ചുള്ള തന്റെ അനുഭവങ്ങൾ പങ്കുവെച്ചത് ശ്രദ്ധ നേടുകയാണ്. വൈദ്യുതി, റോഡുകൾ, കാലാവസ്ഥ, ഭക്ഷണം, ട്രാഫിക്, ജനങ്ങൾ, തൊഴിലവസരങ്ങൾ എന്നിവയെല്ലാം താരതമ്യം ചെയ്താണ് യുവാവ് കുറിപ്പ് പങ്കുവെച്ചത്.

ഹൈദരാബാദിൽ എത്തിയപ്പോഴാണ് വൈദ്യുതിയില്ലാതെ ജീവിതം എത്രമാത്രം ബുദ്ധിമുട്ടാണ് എന്ന് തനിക്ക് മനസ്സിലായതെന്ന് ഇയാൾ പറയുന്നു. വേനൽക്കാലത്ത് ഇവിടെ ഇടയ്ക്കിടെയുണ്ടാകുന്ന കറണ്ട് കട്ട് കാരണം മുറിക്കുള്ളിൽ ചൂടേറ്റ് മരിച്ചുപോകുമെന്ന് വരെ തനിക്ക് തോന്നിയതായി ഇയാൾ പറയുന്നു.

Roads

റോഡുകളുടെ കാര്യത്തിൽ, ഹൈദരാബാദിലെ റോഡുകളിൽ കുഴികൾ കുറവാണെങ്കിലും ശരിയായി മൂടാത്ത മാൻഹോളുകൾ വലിയ പ്രശ്നമാണെന്ന് യുവാവ് ചൂണ്ടിക്കാണിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ പകുതി മാത്രം മൂടിയ മാൻഹോളുകളിൽ വീണ് ആശുപത്രിയിലാകാൻ സാധ്യതയുണ്ടെന്നാണ് ഇയാളുടെ പക്ഷം. ബെംഗളൂരുവിൽ കുഴികൾ ഒരുപാടാണെങ്കിലും അത് ഒരാളെ ആശുപത്രിയിൽ എത്തിക്കാൻ മാത്രമുള്ളതല്ലെന്നും ഇയാൾ തമാശ രൂപത്തിൽ കുറിക്കുന്നു.

ഹൈദരാബാദിലെ കാലാവസ്ഥ ശീലമില്ലാത്തവർക്ക് ബുദ്ധിമുട്ടാണെന്ന് യുവാവ് പറയുന്നു. വേനൽക്കാലത്ത് കടുത്ത ചൂടായതിനാൽ എസി ഇല്ലെങ്കിൽ മുറികളിൽ ഇരിക്കാൻ കഴിയില്ല. എന്നാൽ ബെംഗളൂരുവിലെ വേനൽക്കാലം കൂടുതൽ ശാന്തവും മനോഹരവുമാണ്.

എന്നാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ ഹൈദരാബാദാണ് താരം. ബെംഗളൂരുവിലെ ഭക്ഷണവുമായി ഇതിന് യാതൊരു താരതമ്യവുമില്ലെന്ന് ഇയാൾ പുകഴ്ത്തുന്നു. എങ്കിലും ഇവിടുത്തെ ഭക്ഷണം പൊതുവെ എരിവ് കൂടിയതാണെന്നും യുവാവ് പറയുന്നുണ്ട്.

ഹൈദരാബാദിലെ ആളുകൾ വളരെ സൗഹാർദപരമായി പെരുമാറുന്നവരാണ്. ഇവിടെ ഭൂരിഭാഗം പേർക്കും ഹിന്ദി നന്നായി മനസ്സിലാകും. എന്നാൽ ബെംഗളൂരുവിനെ അപേക്ഷിച്ച് ഇവിടെ ഇംഗ്ലീഷ് സംസാരിക്കുന്നവർ കുറവാണ്. ട്രാഫിക് മാനേജ്‌മെന്റിന്റെ കാര്യത്തിൽ ഹൈദരാബാദാണ് മെച്ചം. എങ്കിലും തിരക്കുള്ള സമയങ്ങളിൽ യാത്ര ചെയ്യാൻ ഒരുപാട് സമയമെടുക്കും. കൂടാതെ ബെംഗളൂരുവിനേക്കാൾ കൂടുതൽ ലക്ഷ്വറി കാറുകളും സൂപ്പർ കാറുകളും ഹൈദരാബാദിൽ കാണാമെന്നും ഇവിടുത്തെ ആളുകൾ ഒരുപാട് പണം സമ്പാദിക്കുന്നുണ്ടെന്നും ഇയാൾ കുറിച്ചു.

യുവാവിന്റെ ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഒരാൾ കമന്റ് ചെയ്തത്, "താങ്കൾ ഏറ്റവും മോശം സമയത്താണ് ഹൈദരാബാദിൽ വന്നത്. കഴിഞ്ഞ 30 വർഷമായി ഞാൻ ഇവിടെ ജീവിക്കുന്നു, ഇതുപോലൊരു കടുത്ത വേനൽക്കാലം മുൻപ് ഉണ്ടായിട്ടില്ല" എന്നാണ്. മറ്റൊരാൾ പറഞ്ഞത്, നഗരങ്ങളെ മൊത്തത്തിൽ താരതമ്യം ചെയ്യുന്നതിനേക്കാൾ നമ്മൾ ജീവിക്കുന്ന പ്രദേശം ഏതാണെന്നതിനെ ആശ്രയിച്ചായിരിക്കും അനുഭവങ്ങൾ എന്നാണ്. ഹൈദരാബാദിലെ ആളുകൾ നല്ലവരാണെങ്കിലും ഇവിടെ ഒരല്പം ഒറ്റപ്പെടൽ അനുഭവപ്പെടാറുണ്ടെന്നും ചിലർ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+