പ്രസവശേഷം ചർമ്മം അയഞ്ഞ് തൂങ്ങിയോ? ഇതാ ഉറച്ച ശരീരം ദിവസങ്ങൾക്കുള്ളിൽ നേടാം, പരിഹാരം
പ്രസവശേഷം അയഞ്ഞ് തൂങ്ങിയ ചർമ്മത്തിന് പരിഹാരം കാണുകയെന്നത് പലപ്പോഴും വെല്ലുവിളിഞ്ഞതാണ്. എന്താണ് ചെയ്യേണ്ടെന്ന് അറിയാത്തതും തിരക്കിനിടിൽ ശരീരത്തെ നോക്കാൻ സമയം ലഭിക്കാത്തതുമെല്ലാം ഇതിന് കാരണങ്ങളാണ്. ശരീരം പഴയ അവസ്ഥയിലേക്ക് വരുമെങ്കിലും ഇതിനുള്ള കാത്തിരിപ്പ് പലപ്പോഴും ഏറെ നീണ്ടതായിരിക്കും. എന്നാൽ എല്ലാ ദിവസവും കുറച്ചു സമയം മാറ്റിവെക്കാൻ സാധിച്ചാൽ അയഞ്ഞുതൂങ്ങിയ ശരീരത്തെ പഴയപടി ഉറച്ച രൂപത്തിലേക്ക് മാറ്റാം. ഇതാ അതിനുള്ള വഴികൾ എന്തൊക്കെയെന്ന് നോക്കാം.
ആരോഗ്യകരമായ ഭക്ഷണം കഴിക്കാം
ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്താൻ ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണ്. ഇലാസ്തികത പ്രോത്സാഹിപ്പിക്കുന്നതിനും ഗർഭാവസ്ഥയ്ക്ക് ശേഷം അയഞ്ഞ ചർമ്മം മുറുക്കുന്നതിനുമായി ഡയറ്റിൽ ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ലീൻ പ്രോട്ടീനുകൾ എന്നിവ ഉൾപ്പെടുത്താം. പ്രത്യേകിച്ച് ബ്രോക്കോളി, സ്ട്രോബെറി, ചീര,സൂര്യകാന്തി വിത്തുകൾ, ബദാം, ഹേസൽനട്ട് പോലുള്ളവയൊക്കെ ഉൾപ്പെടുത്താം.

ശരീരഭാരം മെല്ലെ കുറക്കാം
പ്രസവശേഷം ശരീരഭാരം പെട്ടെന്ന് കുറക്കണമെന്നായിരിക്കും പലരുടേയും ആഗ്രഹം. എന്നാൽ ഇത് ചർമ്മം കൂടുതൽ അയഞ്ഞ് തൂങ്ങാൻ കാരണമായേക്കും. വേഗത്തിൽ ശരീരഭാരം കുറയ്ക്കുകയാണെങ്കിൽ ശരീരത്തിലെ പേശികളും കൊഴുപ്പുകളും എളുപ്പത്തിൽ നഷ്ടപ്പെട്ടേക്കും. പേശികളുടെ കുറവ് നിങ്ങളുടെ മെറ്റബോളിസത്തെ കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ തടസപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് തന്നെ വളരെ മെല്ലെ ശരീരഭാരം കുറക്കാൻ ശ്രമിക്കാം.
നന്നായി വെള്ളം കുടിക്കാം
വെള്ളം കുടിക്കുന്നത് ശരീരത്തിലെ കലോറി എരിച്ച് കളയാനും അടിവയറ്റിലെ വെള്ളം നിലനിർത്തുന്നത് കുറയ്ക്കാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം.
മുലപ്പാൽ നൽകാം
മുലയൂട്ടൽ നിങ്ങൾക്കും കുഞ്ഞിനും ഒരുപോലെ ഗുണകരമാണ്. കുഞ്ഞിനെ മുലയൂട്ടുന്നത് ശരീരഭാരം കുറയ്ക്കാനും ഗർഭാവസ്ഥയ്ക്ക് ശേഷം അയഞ്ഞ ചർമ്മത്തെ മുറുക്കാനും സഹായിക്കുന്നു. പാലൂട്ടുന്നത് കലോറിയുടെ വലിയൊരു ഭാഗം എരിച്ച് കളയാൻ സഹായകമാകും.
ഭക്ഷണത്തിൽ ബീറ്റാ കരോറ്റിൻ ഉറപ്പാക്കാം
കാരറ്റ്, ക്കോളി,മുന്തിരി,ആപ്രിക്കോട്ട് തുടങ്ങിയ സസ്യങ്ങളിലും പഴങ്ങളിലും കാണപ്പെടുന്ന പിഗ്മെൻ്റാണ് ബീറ്റാ കരോട്ടിൻ. ബീറ്റാ കരോട്ടിനെ ശരീരം വിറ്റാമിൻ എ ആക്കി മാറ്റുന്നു. ആരഗ്യകരമായ ചർമ്മത്തിന് ഇത് സഹായിക്കുന്നു.
കൊളാജൻ സപ്ലിമെന്റ് കഴിക്കാം
ഗർഭാവസ്ഥയ്ക്ക് ശേഷം അയഞ്ഞ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നവയാണ് കൊളാജൻ. കൊളാജൻ ശരീരത്തിലെത്താൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം. ബീഫ്, ചിക്കൻ, പന്നിയിറച്ചി, മത്സ്യം, ചില പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയെല്ലാം കൊളാജൻ ലഭിക്കാൻ സഹായിക്കും.












Click it and Unblock the Notifications