Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രഭാസിന് പ്രണയമുണ്ട്, ആഢംബര വാച്ചുകളോടാണെന്ന് മാത്രം, ഒന്നിന്റെ വില കേട്ടാലേ കണ്ണ് തള്ളിപ്പോകും!

ബാഹുബലി പോലൊരു ബ്രഹ്‌മാണ്ഡ ഹിറ്റിന് ശേഷം ആരാധകരുടെ പ്രതീക്ഷ നിലനിര്‍ത്താനായിട്ടില്ല പ്രഭാസിന്. പ്രശാന്ത് നീലിന്റെ സലാറിലൂടെ പ്രഭാസ് വമ്പന്‍ തിരിച്ച് വരവ് നടത്തിയേക്കും എന്നാണ് സിനിമാ ലോകം കരുതുന്നത്. ബാഹുബലിക്ക് ശേഷം തെലുങ്ക് സിനിമാ പ്രേമികള്‍ക്ക് മാത്രമല്ല ഇന്ത്യയ്ക്ക് ഒട്ടാകെ പ്രിയങ്കരനാണ് പ്രഭാസ്.

പ്രഭാസിന് പ്രണയമുണ്ടോ, വിവാഹം എപ്പോഴാണ് അങ്ങനെ ആരാധകര്‍ ആകാംഷയോടെ നോക്കിക്കൊണ്ടിരിക്കുന്ന പലതുമുണ്ട്. പ്രഭാസിന് പ്രണയമുണ്ട്, അത് വാച്ചുകളോടാണെന്ന് മാത്രം. ആഢംബര വാച്ചുകളുടെ കണ്ണഞ്ചിപ്പിക്കുന്ന കളക്ഷന്‍ തന്നെയുണ്ട് പ്രഭാസിന്. വില കേട്ടാല്‍ കണ്ണ് തള്ളും. പ്രഭാസിന്റെ കളക്ഷനിലുളള വാച്ചുകളേതൊക്കെയാണെന്ന് നോക്കാം.

Prabhas watch Collection

1. ഹുബോള്‍ട്ട് സാംഗ് ബ്ല്യൂ ഓള്‍ ബ്ലാക്ക്

സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട വാച്ചുകളിലൊന്നാണ് ഹുബോള്‍ട്ട്. വാച്ചുകളുടെ ക്വാളിറ്റിയും നീണ്ടകാലത്തെ പാരമ്പര്യവുമെല്ലാം ഹുബോള്‍ട്ടിനെ വാച്ചുകളുടെ ലോകത്തെ വമ്പനാക്കുന്നു. പ്രഭാസിന്റെ കളക്ഷനിലെ വാച്ചിന്റെ വില 14,23,000 രൂപയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ ഈ ലിമിറ്റഡ് കളക്ഷന്‍ ആകെ 200 പീസുകള്‍ മാത്രമേ ഉളളൂ. അതിലൊന്നാണ് പ്രഭാസിന്റെ കയ്യിലുളളത്.

2. ഹുബോള്‍ട്ട് ബിഗ് ബാംഗ് സാംഗ് ബ്ല്യൂ ഓള്‍ വൈറ്റ്

പ്രഭാസിന്റെ പക്കലുളള അടുത്ത ആഢംബര വാച്ചും ഹുബോള്‍ട്ട് ബ്രാന്‍ഡിന്റേത് തന്നെയാണ്. ഹുബോള്‍ട്ട് ബിഗ് ബാംഗ് സാംഗ് ബ്ല്യൂ ഓള്‍ വൈറ്റിന്റെ വില വരുന്നത് 13,00,000 രൂപയാണ്. ഈ ലിമിറ്റഡ് എഡിഷന്‍ വാച്ചിന്റെയും 200 താഴെ പീസുകള്‍ മാത്രമാണ് കമ്പനി പുറത്തിറക്കിയത്.

3. ബെല്‍ & റോസ് ബിആര്‍ 03-92

3,75,000 രൂപയാണ് ഈ ലക്ഷ്വറി വാച്ചിന്റെ വില. പൊതുവേ സെലിബ്രിറ്റികള്‍ തിരഞ്ഞെടുക്കുന്ന ബ്രാന്‍ഡ് അല്ല ബെല്‍ & റോസ് ബിആര്‍ 03-92. എന്നാല്‍ വാച്ചുകളോട് വല്ലാത്ത ഭ്രാന്തുളളവര്‍ക്ക് അറിയാം ബെല്‍ & റോസ് ബിആര്‍ 03-92 വാച്ചിന്റെ മികവ്.

4. ലൂയി വിത്തോണ്‍ ടാംബോര്‍ റെഗാറ്റ നേവി

ലൂയി വിത്തോണ്‍ ലോകപ്രശസ്തമായ ബ്രാന്‍ഡ് ആണെങ്കിലും വാച്ച് നിര്‍മ്മാതാക്കളെന്ന തരത്തില്‍ അത്ര പ്രശസ്തരല്ല. എങ്കിലും ടാംബോര്‍ റെഗാറ്റ നേവി ഒരു മികച്ച വാച്ച് തന്നെയാണ്. 3,70,000 രൂപയാണ് ഈ വാച്ചിന്റെ വില.

5. റോളക്‌സ് കോസ്‌മോഗ്രാഫ് ഡൈറ്റോണ 18സിടി ഗോള്‍ഡ് കേസ്

ഒരു റോളക്‌സ് വാച്ചെങ്കിലും ഇല്ലാതെ പിന്നെന്ത് ആഢംബര വാച്ച് കളക്ഷനാണ് അല്ലേ. പ്രഭാസിന്റെ പക്കലുളള ഏറ്റവും വില കൂടി വാച്ചുകളിലൊന്നാണ് ഈ റോളക്‌സ്. 27,00,000 രൂപയാണ് ഈ വാച്ചിന്റെ വില.

6. റോളക്‌സ് യാച്ച്മാസ്റ്റര്‍ II ഗോള്‍ഡ്

അടുത്തതും ഒരു റോളക്‌സ് വാച്ച് തന്നെ. പ്രഭാസിന്റെ കളക്ഷനിലെ ഏറ്റവും വില കൂടിയ വാച്ചാണ് റോളക്‌സ് യാച്ച്മാസ്റ്റര്‍ കക ഗോള്‍ഡ്. 28,57,000 രൂപയാണ് ഈ വാച്ചിന്റെ വില. 18സിടി ഗോള്‍ഡ് കേസ് ഈ വാച്ചിന്റെ ലുക്കിന് മികവേകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+