സല്‍മാന്‍ ഖാന് 60 ആകാറായെന്ന് ആരെങ്കിലും പറയുമോ? ബര്‍ത്ത്‌ഡേ 'ബോയി'യുടെ ഫിറ്റ്‌നസ് രഹസ്യം കേട്ടോ?
ബോളിവുഡിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ മസില്‍മാന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ ഒരേയൊരു താരമെ ഉള്ളൂ, അതാണ് സല്‍മാന്‍ ഖാന്‍. 1988 ല്‍ സിനിമാ ലോകത്ത് അരങ്ങേറിയ സല്‍മാന്‍ഖാന്‍ 35 വര്‍ഷത്തിലേറെയായി അഭിനയരംഗത്തുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ 100 കോടി ക്ലബ് പടങ്ങളുള്ളത് സല്‍മാന്‍ ഖാന്റെ പേരിലാണ്. ഇന്ന് താരത്തിന് 58 വയസ് പൂര്‍ത്തിയായിരിക്കുകയാണ്.
60 നോട് അടുക്കുമ്പോഴും സല്‍മാന്‍ ഖാന്റെ ശരീരം ആരേയും മോഹിപ്പിക്കുന്നതാണ്. യുവാക്കളുടേതിന് സമാനമായ ഫിസീക്ക് ആണ് ഈ പ്രായത്തിലും സല്‍മാന്‍ ഖാന്‍ സംരക്ഷിച്ച് പോരുന്നത്. ഇതിനായി സല്‍മാന്‍ ഖാന്‍ എന്തെല്ലാമാണ് ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം. മുംബൈയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിലെ തന്റെ സ്വകാര്യ ജിമ്മില്‍ ആഴ്ചയില്‍ 2 മുതല്‍ 3 മണിക്കൂര്‍, 6 ദിവസം വരെ താരം വര്‍ക്ക് ഔട്ട് ചെയ്യുന്നു.

സല്‍മാന്‍ ഖാന്‍ മൂന്ന് ദിവസം വെയ്റ്റ് ലിഫ്റ്റംഗിനും ബാക്കിയുള്ള 3 ദിവസം കാര്‍ഡിയോ വ്യായാമങ്ങള്‍ക്കകായി മാറ്റി വെക്കുന്നു. പുള്‍-അപ്പുകള്‍, പുഷ്-അപ്പുകള്‍, സ്‌ക്വാറ്റുകള്‍, ജമ്പിംഗ് ജാക്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന ചില സന്നാഹ വ്യായാമങ്ങളിലൂടെയാണ് സല്‍മാന്‍ ഖാന്‍ തന്റെ വര്‍ക്ക്ഔട്ട് സെഷന്‍ ആരംഭിക്കുന്നത്. ആരാധകരുടെ സല്ലുഭായ് ഞായറാഴ്ച തന്റെ വിശ്രമ ദിനമായി ആചരിക്കുന്നു.
ചില സമയങ്ങളില്‍ ജിമ്മില്‍ നിന്ന് കുറച്ച് ഇടവേളകള്‍ എടുക്കുകയും സൈക്ലിംഗ് തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇത് കാല്‍മുട്ടുകള്‍ക്ക് നല്ലതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഫലപ്രദമായ ബോഡി ബില്‍ഡ് ചെയ്യുന്നതിന് താരം ആദ്യ സെറ്റ് ഭാരം കുറഞ്ഞ് ആരംഭിക്കുകയും പിന്നീട് കൂട്ടുകയും ചെയ്യുന്നു. ഫുള്‍ ബോഡി വര്‍ക്ക്ഔട്ട് സെഷനുകള്‍ സല്‍മാന്‍ ഖാന്‍ ഒരിക്കലും തിരഞ്ഞെടുക്കാറില്ല.
അമിതമായ അധ്വാനം ഒഴിവാക്കാനാണിത്. പ്രതിദിനം പ്രത്യേക ശരീരഭാഗങ്ങളില്‍ മാത്രം താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കോംപൗണ്ട് വ്യായാമങ്ങളുടെ രാജാവായി ഡെഡ്ലിഫ്റ്റ് അറിയപ്പെടുന്നതിനാല്‍ സല്‍മാന്‍ ഖാന്‍ ധാരാളം ഡെഡ്ലിഫ്റ്റുകള്‍ നടത്തുന്നു. ചെസ്റ്റ് പ്രസ്സ് ആണ് താരത്തിന്റെ ഇഷ്ട വ്യായാമം ഒപ്പം ബാര്‍ബെല്ലുകളും ഡംബെലും സല്‍മാന്‍ പരിശീലിക്കുന്നു. ഫിറ്റ്‌നസിനൊപ്പം തന്നെ ഡയറ്റിലും സല്‍മാന്‍ ഖാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സല്‍മാന്‍ ഖാന്റെ ഡയറ്റ് പ്ലാനില്‍ അടങ്ങിയിരിക്കുന്നത് പ്രധാനമായും മുട്ടയുടെ വെള്ള, മത്സ്യം, മാംസം, പാല്‍ എന്നിവ ഉള്‍പ്പെടുന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. ഇത് താരത്തെ കഠിനമായ വ്യായാമങ്ങള്‍ക്കിടയിലും ആരോഗ്യത്തോടെയിരിക്കാന്‍ പ്രാപ്തനാക്കുന്നു.












Click it and Unblock the Notifications