Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപ്പും ബേക്കിങ് സോഡയും സൂര്യകാന്തി എണ്ണയും; ടോയ്‌ലറ്റ് വെട്ടിത്തിളങ്ങാന്‍ ഇങ്ങനെ ഉപയോഗിക്കൂ

ഒരു വീട്ടിലെ ശുചിമുറി എന്നും വൃത്തിയായി സൂക്ഷിക്കേണ്ടത് ഏറ്റവും അത്യന്താപേക്ഷിതമാണ്. കാരണം ശുചിമുറി എന്ന് പറയുന്നത് രോഗാണുക്കളുടെ കേന്ദ്രം കൂടിയാണ്. എന്നും വൃത്തിയാക്കിയില്ലെങ്കില്‍ വീട്ടിലുള്ളവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണ്.

രോഗാണുക്കളും ബാക്ടീരിയയും അഴുക്കും ഒക്കെ അടിഞ്ഞുകൂടുന്ന ഇടമാണ് ടോയ്‌ലറ്റ്. ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ പലരും വിലകൂടിയ ടോയ്‌ലറ്റ് ക്ലീനറുകള്‍ വാങ്ങി സൂക്ഷിക്കാറുണ്ട്. കഠിനമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് ടോയ്‌ലറ്റ് കഴുകുന്നതിലൂടെ അതിന്റെ പ്രതലങ്ങള്‍ക്ക് കേടുപാടുകള്‍ വരാന്‍ സാധ്യതയുണ്ട്.

ടോയ്‌ലറ്റിന് കേടുപാടുകള്‍ ഇല്ലാതെ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് തന്നെ ബാത്‌റൂം നല്ല തിളങ്ങുന്നതാക്കി മാറ്റാന്‍ കഴിയും. അതിനായി വേണ്ടത് ഉപ്പും ബേക്കിംഗ് സോഡയും നാരങ്ങാനീരും എണ്ണയുമാണ്. ഇവ സംയോജിപ്പിച്ച് ടോയ്‌ലറ്റ് വൃത്തിയാക്കിയാല്‍ ഏതു കഠിനമായ കറകളും നീങ്ങുകയും ദുര്‍ഗന്ധം അകറ്റുകയും ബാക്ടീരിയകളെ ചെറുക്കുകയും ചെയ്യും ബാത്‌റൂമിന് നല്ലൊരു പുതുമയുള്ള ഗന്ധം നല്‍കാനും ഈ മിശ്രിതത്തിന് കഴിയും.

toilet

രാസവസ്തുക്കള്‍ അടങ്ങുന്ന ക്ലീനറുകളെ ആശ്രയിക്കാതെ തന്നെ ടോയ്‌ലറ്റ് വൃത്തിയുള്ളതും തിളങ്ങുന്നതും ആക്കി മാറ്റാന്‍ ഈ പ്രകൃതിദത്ത മാര്‍ഗത്തിലൂടെ കഴിയും. ഈ പ്രകൃതിദത്ത ക്ലീനര്‍ നിര്‍മ്മിക്കാനായി വേണ്ടത് 250 ഗ്രാം ഉപ്പ്, 250 ഗ്രാം ബേക്കിങ് സോഡ, 25 ടേബിള്‍ സ്പൂണ്‍ സൂര്യകാന്തി എണ്ണയോ അല്ലെങ്കില്‍ സസ്യ എണ്ണയോ എന്നിവയാണ്.

ഇതില്‍ ഉപ്പ് ടോയ്‌ലറ്റിലെ കറകള്‍ നീക്കം ചെയ്യും. ബേക്കിംഗ് സോഡ ദുര്‍ഗന്ധം അകറ്റുന്നു. അഴുക്കുകള്‍ നീങ്ങാന്‍ സഹായിക്കുന്നു. ഉപ്പ്, ബേക്കിങ് സോഡ, എണ്ണ എന്നിവ നേരിട്ട് ടോയ്‌ലറ്റിലേക്ക് ഒഴിക്കുക. ഇത് രാത്രി മുഴുവനും അവിടെ കിടക്കാന്‍ അനുവദിക്കുക. അടുത്തദിവസം കുറച്ച് തിളപ്പിച്ച വെള്ളം ടോയ്ലറ്റിലേക്ക് പതിയെ ഒഴിക്കുക. ഒരു ടോയ്‌ലറ്റ് ബ്രഷ് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. അഴുക്കും ബാക്ടീരിയയും കഴുകി കളയാന്‍ ഫ്‌ളഷ് ചെയ്യുക. ഈ സമയത്ത് ഒരു നാരങ്ങയുടെ നീര് കൂടി പിഴിഞ്ഞൊഴിക്കുക നാരങ്ങ ഒരു പ്രകൃതിദത്ത അണുനാശിനിയായി പ്രവര്‍ത്തിക്കുന്നു. ഈ വൃത്തിയാക്കല്‍ പൂര്‍ത്തിയാകുന്നതോടെ ടോയ്ലറ്റിന് നല്ല തിളക്കവും സുഗന്ധവും ലഭിക്കുന്നു.

ബാത്‌റൂമുകള്‍ ദിവസവും ഉപയോഗിക്കുന്നതിനാല്‍ അവയില്‍ ബാക്ടീരിയയും അഴുക്കും വേഗത്തില്‍ അടിയുന്നു. മാസത്തിലൊരിക്കല്‍ ഈ പ്രകൃതിദത്ത മിശ്രിതം ഉപയോഗിച്ച് ടോയ്ലറ്റ് വൃത്തിയാക്കുക. കഠിനമായ കറകള്‍ ഉണ്ടെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഈ വൃത്തിയാക്കല്‍ പ്രക്രിയ ആവര്‍ത്തിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+