Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപ്പ് കൂടുതൽ കഴിക്കാറുണ്ടോ? കിഡ്നി അടിച്ചുപോകും; ഈ ശീലങ്ങളും എട്ടിന്റെ പണി തീരും

വേൾഡ് കിഡ്‌നി ഡേ ഓർഗനൈസേഷൻ്റെ കണക്കനുസരിച്ച് മരണ കാരങ്ങളിൽ എട്ടാം സ്ഥാനത്താണ് വൃക്ക രോഗം. മാരകമായ ഈ രോഗാവസ്ഥയെ തടയാൻ ജീവിതശൈലിയിൽ അതിയായ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വൃക്കകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ജീവിത രീതികൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം

അമിതമായ ഉപ്പിന്റെ ഉപയോഗം രക്തസമ്മർദ്ദം വർധിപ്പിക്കാൻ കാരണമാകുന്നു. ഇത് കാലക്രമേണ വൃക്കകളെ തകരാറിലാക്കിയേക്കും. മതിയായ അളവിൽ വെള്ളം ശരീരത്തിൽ എത്താതിരിക്കുന്നതും കിഡ്നിയെ അപകടത്തിലാക്കും. വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ വൃക്കയിലെ കല്ലുകൾ, മൂത്രനാളി അണുബാധ എന്നിവയ്ക്കുള്ള സാധ്യതയും ഏറെയാണ്.

kidney2-

ഉപ്പ് കൂടിയാലേ പ്രശ്നമുള്ളൂ എന്ന് തെറ്റിധരിക്കേണ്ട. പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങളുടെ അമിത ഉപഭോഗവും കിഡ്നിക്ക് നല്ലതല്ല. കാരണം പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങൾ അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകും. ഇത്തരം അസുഖങ്ങൾ വൃക്കയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

പുകവലിയാണ് കിഡ്നിയെ അപകടത്തിലാക്കുന്ന മറ്റൊരു ശീലം. പുകവലിക്കുന്നത് മൂലം വൃക്കകൾ നേരിട്ട് വിഷലിപ്തമാകുന്നു. ഇത് വൃക്കകളിലേതുൾപ്പെടെയുള്ള രക്തക്കുഴലുകളെ തകരാറിലാക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വ്യായമാത്തിന്റെ കുറവും വൃക്കകൾക്ക് അപകടമാണ്. കാരണം ശാരീരക പ്രവർത്തനങ്ങളുടെ അഭാവം അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകും. അവയും വൃക്കകളെ അപകടത്തിലാക്കും.

ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും അവഗണിക്കല്ലേയെന്നും ആരോഗ്യവിദഗ്ദർ നിർദ്ദേശിക്കുന്നു. കാരണം ഇവ രണ്ടും വളരെ വേഗത്തിൽ വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കും. പതിവ് ആരോഗ്യ പരിശോധനകൾ അവഗണിക്കരുതെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. വൃക്കരോഗങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടുപിടിക്കേണ്ടത് നിർണായകമാണ്. പ്രമേഹം, രക്തസമ്മർദ്ദം, വൃക്കയിലെ കല്ല്, മൂത്രാശയ പ്രശ്നങ്ങൾ, കുടുംബത്തിലെ ആർക്കെങ്കിലും വൃക്ക രോഗം പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ തീർച്ചയായും പതിവായി ആരോഗ്യ പരിശോധന നടത്തണം. മടി കാരണം ദീർഘനേരം മൂത്രമൊഴിക്കാതിരിക്കുന്നത് മൂത്രനാളിയിലെ അണുബാധകൾക്കും വൃക്കയിലെ കല്ലുകൾക്കും സാധ്യത വർദ്ധിപ്പിക്കും.

ഉയർന്ന പ്രോട്ടീൻ ഡയറ്റ് വൃക്കയെ കൂടുതൽ അപകടകരമായി ബാധിച്ചേക്കും. അമിതമായ അളവിലുള്ള സിന്തറ്റിക് പ്രോട്ടീനും സ്റ്റിറോയിഡുകളും അമിതമായി കഴിക്കുന്നത് വൃക്കകളെ ആയാസപ്പെടുത്തുകയും വൃക്ക തകരാറിലേക്ക് നയിക്കുകയും ചെയ്യും, പ്രത്യേകിച്ച് വൃക്കസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരെങ്കിൽ. മൂത്രാശയ ലക്ഷണങ്ങൾ അവഗണിക്കുകയും ബാത്ത്റൂം ബ്രേക്കുകൾ വൈകിപ്പിക്കുകയും ചെയ്യരുതെന്നും വിദഗ്ദർ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+