Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപ്പ് വെള്ളം മുതൽ തേങ്ങാപ്പാൽ വരെ; വായ്പ്പുണ്ണിന് പരിഹാരം വീട്ടിൽ തന്നെ

വായ്പ്പുണ്ണ് അല്ലെങ്കിൽ മൗത്ത് അൾസർ സാധാരണ കണ്ടുവരുന്ന ഒന്നാണ്. വായ്പ്പുണ്ണ് വന്ന് കഴിഞ്ഞാൽ ഭയങ്കര വേദനയായിരിക്കും. നാവിലോ ചുണ്ടിലോ മോണയിലോ ഇത് ഉണ്ടാകാം. അത് കൊണ്ട് ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടായിരിക്കും.

അസിഡിറ്റി ഉള്ളതോ ധാരാളം മസാല ഉള്ളതോ ആയ ഭക്ഷണങ്ങൾ ഒരുപാട് കഴിക്കുന്നതും ഭക്ഷണത്തിൽ നിന്ന് ഉണ്ടാകുന്ന അലർജിയും മോശ ദന്ത ശുചിത്വം, നാവോ കവിളോ കടിക്കുന്നതും വിറ്റാമിൻ ബി, സി എന്നിവയുടെ പോഷകാഹാരക്കുറവ് തുടങ്ങിയ കാരണങ്ങൾ കൊണ്ടൊക്കെയാണ് ഇത് ഉണ്ടാവുന്നത്.

salt

വായ്പ്പുണ്ണിൽ നിന്ന് ആശ്വാസം ലഭിക്കാനുള്ള ചില പരിഹാങ്ങൾ:

തുളസിയില: നാലോ അഞ്ചോ ഇലകൾ ചവച്ചരിച്ച് വെള്ളം കുടിക്കുക, ഇത് വായിലെ പുണ്ണ് മാറ്റാൻ സഹായിക്കുന്നു

ഉലുവ: കുറച്ച് വെള്ളത്തിൽ തിളിപ്പിക്കുക. ഈ വെള്ളം ഉപയോ​ഗിച്ച് വായ കഴുകുക. വായ്പ്പുണ്ണ് കുറയും.

പച്ച തക്കാളി: പച്ച തക്കാളി കഴിക്കുന്നത് വായ്പ്പുണ്ണ് സുഖപ്പെടുത്താൻ സ​ഹായിക്കും, തക്കാളിയുടെ നീര് കൊണ്ട് നന്നായി വായയിൽ ​ഗാർ​ഗിൾ ചെയ്യണം.

അത് പോലെ മറ്റൊരു ടിപ്പാണ് ഒരു ടീ സ്പൂൺ ​ഗ്ലിസറിനൊപ്പം ഒരു നുള്ള് മഞ്ഞൾ മിക്സ് ചെയ്ത് ഉപയോ​ഗിക്കുന്നത്. ഈ പേസ്റ്റ് വ്രണങ്ങളിൽ പുരട്ടുക. മറ്റൊന്നാണ് തേങ്ങപ്പാൽ. തേങ്ങപ്പാൽ എടുത്ത് വായയിലെ പുണ്ണിൽ മസാജ് ചെയ്യുക.

ദിവസവും ഉറങ്ങുന്നതിന് മുമ്പും ഫച്ച ഭക്ഷണത്തിനും അച്ചാഴത്തിന് ശേഷവും മൗത്ത് വാശ് ഉപയോ​ഗിച്ച് കഴുകുക. വായ്നാറ്റം വരാതിരിക്കാനും വായ്പ്പുണ്ണ് തടയാനും ഇത് സഹായിക്കും.

ചായ, കാപ്പി തുടങ്ങിയ ചൂടുള്ള ദ്രാവകങ്ങൾ കുടിക്കുന്നത് ഒഴിവാക്കുക. എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണം ഒഴിവാക്കണം. ഇത് വായിലെ അൾസറിന്റെ കൂടുതൽ വഷളാക്കും. കാൽസ്യം വിറ്റാമിൻ സി എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക. ഉ​ദാഹരണത്തിന് തൈര്, പാൽ, കോട്ടേജ് ചീസ്, ഓറഞ്ച് ജ്യൂസ് തുടങ്ങിയ ഭക്ഷണങ്ങൾ.

ശരീരത്തിലെ അസിഡിറ്റിയുടെ അളവ് വർദ്ധിപ്പിക്കുന്നതിനാൽ സസ്യേതര ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. വ്രണങ്ങളിൽ ബേക്കിംഗ് സോഡ വെള്ളത്തിൽ പുരട്ടുക.

ഉപ്പ് വായിലെ വ്രണങ്ങൾ വേ​ഗത്തിൽ ഇല്ലാതാക്കാൻ സഹായിക്കും. ഉപ്പ് വെള്ളം ഉപയോ​ഗിച്ച് വായ കഴുകുക. അതിലെ ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ ബാക്ടീരിയകളെ നശിപ്പിക്കും. ചെറു ചൂട് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് ദിവസവും രണ്ട് തവണ കഴുകുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+