ലക്ഷ്മി ദേവിയുടെ പ്രിയപ്പെട്ട ചെടി വീട്ടിൽ നടാം; പൗർണമി ദിവസം ഈ 4 കാര്യങ്ങൾ ചെയ്താൽ സമ്പത്ത് ഉറപ്പ്
ചന്ദ്രനെ പൂർണ പ്രകാശിതമായി കാണാൻ കഴിയുന്ന ദിവസമാണ് പൗർണമി. ഹൈന്ദവ വിശ്വാസത്തിൽ ഈ ദിനത്തിന് ഏറെ പ്രാധാന്യം ഉണ്ട്. പൗർണമി ദിവസത്തിൽ ദേവീ സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് ഈ ദിവസം ഏറെ പ്രധാനപ്പെട്ടതാണ്.
ആഗസ്റ്റ് 30 ശ്രാവണ മാസത്തിലെ പൗർണമിയാണ്. ഈ വർഷത്തെ ശ്രാവണ മാസം അധികമാസമായതിനാൽ പൗർണമിക്കും ഏറെ പ്രാധാന്യം ഉണ്ട്. അപൂർവമായ ചില യോഗങ്ങൾ ഈ സമയത്ത് സംഭവിക്കും. ജ്യോതിഷ പ്രകാരം, പൗർണ്ണമി ദിവസം ലക്ഷ്മീ ദേവിയ്ക്കും മഹാവിഷ്ണുവിനും ആണ് സമർപ്പിക്കേണ്ടത്.

പൗർണമി ദിവസം വ്രതമെടുത്ത് ലക്ഷ്മി ദേവിയെ പൂജിക്കുന്ന വ്യക്തികൾക്ക് സമ്പത്തും സമാധാനവും ഐശ്വര്യവും വന്നുചേരും. പൗർണമി ദിവസം വീട്ടിലേക്ക് ചില സാധനങ്ങൾ വാങ്ങിക്കുന്നത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. നിങ്ങളുടെ വീട്ടിൽ ലക്ഷ്മിദേവി സ്ഥിരമായ നിൽക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. ദാരിദ്ര്യവും ഉണ്ടാവില്ല. ഈ ദിവസം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. ഗംഗാ സ്നാനം: ശ്രാവണ മാസത്തിലെ പൗർണമി ദിവസം ഗംഗാ സ്നാനത്തിന് ഏറെ പ്രാധാന്യം ഉണ്ട്. ഈ ദിവസം ഗംഗയിൽ സ്നാനം ചെയ്ത് ദാനധർമങ്ങൾ ചെയ്യുന്നത് ശുഭകരമായ ഫലം തരും.
2. പൂജാ സമയത്ത് ലക്ഷ്മി ദേവിക്ക് ചമതയുടെ പുഷ്പം സമർപ്പിക്കാം: ലക്ഷ്മി ദേവിക്ക് ഏറെ പ്രിയപ്പെട്ട പുഷ്പമാണ് ചമത. ശ്രാവണ മാസത്തിലെ പൂജാ സമയത്ത് ഈ പുഷ്പം ദേവിക്ക് സമർപ്പിക്കുക. സാധ്യമെങ്കിൽ ഈ ചെടി വീട്ടിൽ നടുകയും ചെയ്യാം. ഈ ചെടി വീട്ടിൽ നട്ടാൽ സാമ്പത്തിക ബുദ്ധിമുട്ടും ഇല്ലാതാവും. മാത്രമല്ല നിങ്ങളുടെ ജീവിതത്തിൽ പുരോഗതി ഉണ്ടാവുകയും ചെയ്യും.
3. ഏകാക്ഷി നാളികേരം: സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയ്ക്ക് ഏകാക്ഷി നാളികേരം സമർപ്പിക്കുന്നത് ഐശ്വര്യവും സന്തോഷവും കൊണ്ടുവരും. നാളികേരം ലക്ഷ്മി ദേവിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ വീട്ടിൽ ദാരിദ്ര്യം വരില്ലെന്നും പറയുന്നു. ലക്ഷ്മി ദേവിക്ക് സമർപ്പിച്ച നാളികേരം, പിന്നീട് ലോക്കറിൽ സൂക്ഷിക്കാം. നിങ്ങൾക്ക് പണത്തിന് കുറവ് ഉണ്ടാകില്ല.
4. സ്വർണം, വെള്ളി ആഭരണങ്ങൾ വാങ്ങാം: ശ്രാവണ മാസത്തിലെ പൗർണമി ദിവസം സ്വർണം, വെള്ളി ആഭരണങ്ങൾ വാങ്ങിക്കാൻ ഉചിതമായ ദിവസമാണ്. പൗർണമി ദിവസം സ്വർണവും വെള്ളിയും വാങ്ങുന്നത് ലക്ഷ്മി ദേവിയെ ആകർഷിക്കും. ദേവിയുടെ അനുഗ്രഹം നിങ്ങൾക്ക വന്നുചേരും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications