നിങ്ങളുടെ വെളിച്ചെണ്ണയിൽ ഈ 3 സാധനങ്ങൾ ചേർത്ത് നോക്കൂ, മുടി പനങ്കുല പോലെ തഴച്ച് വളരും

നമ്മുടെ നാട്ടിൽ പണ്ടുമുതലേ ഉള്ള ഒരു ശീലമാണ് തലയിൽ എണ്ണ തേയ്ക്കൽ. ചെറുപ്പത്തിൽ മുത്തശ്ശിയോ അമ്മയോ ഒക്കെ ചെറുചൂടുള്ള വെളിച്ചെണ്ണ തലയിൽ തേച്ചുപിടിപ്പിച്ചു തന്നത് ഓർമ്മയില്ലേ..ഇന്നത്തെ കാലത്ത് സ്ട്രെസ്സ് , മലിനീകരണം, കഠിനമായ വെള്ളം, ഉറക്കമില്ലായ്മ, ശരിയല്ലാത്ത ഭക്ഷണം എന്നിവ കാരണം ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ.

ഒറ്റ രാത്രികൊണ്ട് മുടി നീട്ടിവളർത്തുന്ന അത്ഭുത എണ്ണകൾ ഒന്നും ഇല്ലെങ്കിലും, തലയോട്ടിയുടെ ആരോഗ്യം കൂട്ടാനും മുടി വളർച്ചയെ സഹായിക്കാനും ചില ചേരുവകൾക്ക് സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മുടി വളരുന്നത് തലയോട്ടിയിൽ നിന്നാണ്. അതുകൊണ്ട് വേരുകൾക്ക് ബലവും രക്തയോട്ടവും കൂട്ടുന്ന ചേരുവകൾ വേണം തിരഞ്ഞെടുക്കാൻ. നിങ്ങളുടെ വെളിച്ചെണ്ണയിൽ ഈ മൂന്ന് സാധനങ്ങൾ ചേർത്ത് തലയിൽ തേച്ച് നോക്കൂ..

Natural rosemary oil and amla hair care

1. റോസ്മേരി ഓയിൽ

ഇക്കാലത്ത് സോഷ്യൽ മീഡിയയിൽ മുടി വളർച്ചയ്ക്കായി ഏറ്റവും കൂടുതൽ ആളുകൾ പുകഴ്ത്തിപ്പറയുന്ന ഒന്നാണ് റോസ്മേരി ഓയിൽ. സാധാരണ ഇന്റർനെറ്റിൽ കാണുന്ന പല ബ്യൂട്ടി ടിപ്പുകളും കണ്ണടച്ച് വിശ്വസിക്കാൻ കൊള്ളില്ലെങ്കിലും, റോസ്മേരിയുടെ കാര്യത്തിൽ ശാസ്ത്രീയമായ തെളിവുകളുണ്ട്. 2015ൽ നടന്ന ഒരു പഠനമനുസരിച്ച്, മുടികൊഴിച്ചിലിനുള്ള പ്രശസ്തമായ മിനോക്സിഡിൽ രുന്നിന്റെ അതേ ഫലം തന്നെ റോസ്മേരി ഓയിലും നൽകുന്നുണ്ടെന്ന് കണ്ടെത്തി.

കൂടാതെ മിനോക്സിഡിൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന തല ചൊറിച്ചിൽ പോലുള്ള പാർശ്വഫലങ്ങൾ റോസ്മേരി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നതുമില്ല. ഇത് തലയോട്ടിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിയുടെ വേരുകൾക്ക് ആവശ്യമായ പോഷകങ്ങൾ എത്തിക്കുകയും ചെയ്യുന്നു.

റോസ്മേരി എസൻഷ്യൽ ഓയിൽ വളരെ വീര്യമേറിയതാണ്. അതുകൊണ്ട് ഇത് നേരിട്ട് തലയിൽ തേക്കരുത്. നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന വെളിച്ചെണ്ണയിലോ ബദാം എണ്ണയിലോ ഇതിന്റെ കുറച്ചു തുള്ളികൾ ത്രം ഒഴിച്ച് മിക്സ് ചെയ്ത് തലയോട്ടിയിൽ മസാജ് ചെയ്യാം.

2. ഉലുവ

നമ്മുടെ അടുക്കളകളിൽ എപ്പോഴും ഉള്ള ഒന്നാണ് ഉലുവ. മുടിയുടെ ആരോഗ്യത്തിന് പണ്ടുകാലം തൊട്ടേ ഇന്ത്യൻ വീടുകളിൽ ഉപയോഗിക്കുന്ന മികച്ചൊരു പ്രതിവിധിയാണിത്. ഉലുവയിൽ പ്രോട്ടീൻ, ഇരുമ്പ്, കൂടാതെ മുടി വളർച്ചയെ സഹായിക്കുന്ന സസ്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഫൈറ്റോതെറാപ്പി റിസർച്ച് ജേണലിൽ വന്ന പഠനമനുസരിച്ച്, ഉലുവയുടെ സത്ത് ഉപയോഗിച്ചവരിൽ മുടിയുടെ കട്ടിയും അളവും വർദ്ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ഉലുവ ചെറുതായി ചതച്ചോ അല്ലെങ്കിൽ വെള്ളത്തിൽ കുതിർത്തോ ചെറുചൂടുള്ള വെളിച്ചെണ്ണയിലിട്ട് കുറച്ചു മണിക്കൂറുകൾ അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ വെക്കുക. ഉലുവയുടെ ഗുണങ്ങൾ എണ്ണയിലേക്ക് ഇറങ്ങുമ്പോൾ എണ്ണയ്ക്ക് നല്ലൊരു മണവും കട്ടിയും വരും. നമ്മുടെ മുത്തശ്ശിമാർ പണ്ട് പറഞ്ഞുതന്ന അതേ വിദ്യ തന്നെയാണ് ഇപ്പോൾ ശാസ്ത്രവും ശരിവെക്കുന്നത്.

3. നെല്ലിക്ക

നെല്ലിക്കയിൽ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിലെ കോശങ്ങളെ സംരക്ഷിക്കുകയും അകാല നര തടയുകയും ചെയ്യുന്നു. മുടിയുടെ വേരുകളെ ശക്തമാക്കാനും മുടിക്ക് നല്ല കറുപ്പ് നിറം നൽകാനും നെല്ലിക്ക സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നെല്ലിക്ക ഉണക്കിപ്പൊടിച്ചതോ അല്ലെങ്കിൽ നീരോ നിങ്ങളുടെ സാധാരണ ഹെയർ ഓയിലിൽ ചേർത്ത് ഉപയോഗിക്കാവുന്നതാണ്.

ചുരുക്കത്തിൽ വിലകൂടിയ കെമിക്കൽ സിറങ്ങൾ വാങ്ങി പണം കളയുന്നതിനേക്കാൾ നല്ലത് ശാസ്ത്രീയമായി ഗുണമുള്ള ഇത്തരം സ്വാഭാവിക ചേരുവകൾ നമ്മുടെ എണ്ണയിൽ ചേർത്ത് ഉപയോഗിക്കുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+