Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിരാവിലെ എഴുന്നേറ്റാല്‍ ഗുണങ്ങള്‍ ഏറെ; വിദ്യാര്‍ഥികള്‍ക്കും നേട്ടം, ചിട്ടയായ ജീവിതം

നേരത്തെ ഉണരുന്നത് ആരോഗ്യത്തിനും ശ്രദ്ധയ്ക്കും നല്ലതെന്ന് പഠനങ്ങൾ. ശരീരഭാരം, ചർമ്മം, മാനസിക വ്യക്തത എന്നിവയിൽ നേട്ടമെന്ന് പഠനങ്ങൾ പറയുന്നു. മാനസികാവസ്ഥ, ഉൽപ്പാദനക്ഷമത, ഉറക്കം, ഹോർമോൺ സന്തുലിതാവസ്ഥ എന്നിവയുമായും നേരത്തെയുള്ള ഉണരലിന് ബന്ധമെന്ന് വിദഗ്ദ്ധർ. ഈ ഏഴ് നേട്ടങ്ങൾ പ്രഭാതങ്ങളെ പ്രധാനമാക്കുന്നു.

നേരത്തെ ഉണരുന്നവരിൽ ആരോഗ്യകരമായ ഭക്ഷണരീതികൾ കാണാറുണ്ട്. പ്രഭാതഭക്ഷണം പതിവാക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ച് പകൽ വിശപ്പ് കുറയ്ക്കും. വൈകി ഉണരുന്നവർ പ്രഭാതഭക്ഷണം ഒഴിവാക്കി ഉയർന്ന പഞ്ചസാരയുള്ള ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതുകൊണ്ട് ശരീരഭാരത്തെ ഇത് കാലക്രമേണ ബാധിക്കാം.

morning walk

രാത്രിയിലെ ഗാഢനിദ്രയിൽ ചർമ്മത്തിന്റെ കേടുപാടുകൾ പരിഹരിക്കപ്പെടുന്നു. സ്ഥിരമായ ഉറക്കക്രമം ചർമ്മത്തിന് മികച്ച വിശ്രമം നൽകും. നേരത്തെ ഉണരുന്നവർ കൃത്യമായ ഉറക്കസമയം പാലിക്കുന്നു. കുറഞ്ഞ മുഖക്കുരു, മങ്ങലില്ലാത്ത, ശാന്തമായ ചർമ്മം എന്നിവയുമായി ഇത് ബന്ധപ്പെട്ടതാണെന്ന് ഡെർമറ്റോളജി പഠനങ്ങൾ.

പ്രഭാതത്തിലെ വെളിച്ചം ശരീരത്തിൻ്റെ സ്വാഭാവിക ഘടികാരത്തെ പുനഃക്രമീകരിക്കുന്നു. സൂര്യപ്രകാശം ഉണർവിനും മാനസിക വ്യക്തതയ്ക്കും പിന്തുണ നൽകും. മെച്ചപ്പെട്ട ശ്രദ്ധയുമായി ഇതിന് ബന്ധമെന്ന് മസ്തിഷ്ക സ്കാൻ പഠനങ്ങൾ കാണിക്കുന്നു. നേരത്തെ ഉണരുന്നവർക്ക് രാവിലെ തലവേദന കുറവാണ്. ജോലികൾക്കും പഠനത്തിനും കൂടുതൽ സന്നദ്ധതയും കാണാം.

നേരത്തെ ഉണരുമ്പോൾ ശാന്തമായ സമയം ലഭിക്കും. ഈ ശാന്തത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പ്രാർത്ഥന, ധ്യാനം, നടത്തം, വായന എന്നിവയ്ക്ക് ഈ സമയം പലരും ഉപയോഗിക്കും. ഇത്തരം ദിനചര്യകൾ ഉത്കണ്ഠ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടതാണെന്ന് പഠനങ്ങൾ. പതിവായ പ്രഭാത ശീലങ്ങൾ ദിവസത്തിന്റെ മറ്റ് സമയങ്ങളിലും സ്ഥിരത നൽകുന്നു.

നേരത്തെ എഴുന്നേല്ക്കുന്നത് കാരണം രാവിലെ പ്രധാന ജോലികൾ പൂർത്തിയാക്കാൻ കഴിയുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. സന്ദേശങ്ങളും കോളുകളും കുറവായതിനാൽ ശ്രദ്ധ തെറ്റാതെ ജോലി ചെയ്യാനാകും. രാവിലെ എഴുന്നേറ്റ് പഠനം ആരംഭിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച മാർക്ക് ലഭിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

നേരത്തെ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക താളത്തെ പിന്തുണയ്ക്കും. ഇത് രാത്രിയിൽ ആഴത്തിലുള്ള ഉറക്കത്തിനും പകൽ ക്ഷീണം കുറയാനും സഹായിക്കും. സ്ഥിരമായ ഉറക്കസമയം ചില ദീർഘകാല രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. രാത്രി നേരത്തെ ഉറങ്ങുന്നവര്ക്കാണ് രാവിലെ നേരത്തെ എഴുന്നേല്ക്കാന് സാധിക്കുക.

കോർട്ടിസോൾ, മെലാറ്റോണിൻ അടക്കമുള്ള ഹോർമോണുകൾക്ക് ദൈനംദിന താളമുണ്ട്. പ്രഭാതത്തിലെ വെളിച്ചവും കൃത്യമായ ഉണരുന്ന സമയവും ഈ താളത്തെ സ്ഥിരമായി നിലനിർത്തും. സ്ഥിരതയുള്ള ഹോർമോണുകൾ ദഹനത്തെയും മാനസികാവസ്ഥയെയും ഊർജ്ജസ്വലതയെയും പിന്തുണയ്ക്കും. ഈ സ്ഥിരത പൊണ്ണത്തടി, പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടതാണെന്ന് പഠനങ്ങൾ പറയുന്നു. അതേസമയം, രാത്രി ജോലി ചെയ്യുന്നവര്ക്ക് നേരത്തെയുള്ള എഴുന്നേല്ക്കല് സാധ്യമാകണം എന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+