വലിപ്പത്തില്‍ കുഞ്ഞന്‍; പ്രവൃത്തിയില്‍ വില്ലന്‍; വീടിനുള്ളില്‍ തേളിനെ കണ്ടാല്‍ ചെയ്യേണ്ടത്
വീടിനകത്ത് പെട്ടെന്നൊരു തേളിനെ കണ്ടാലോ? മിക്കവരും ഭയം കൊണ്ടു വിറയ്ക്കും. പെട്ടെന്ന് ഇവയെ എന്തു ചെയ്യണമെന്നും ആശയക്കുഴപ്പം ഉണ്ടാകും. പലപ്പോഴും മുറ്റവും പറമ്പുമുള്ള വീടുകള്‍ക്കു സമീപമാണ് തേളുകള്‍ കാണപ്പെടുന്നത്. ഇവ കുത്തിയാലും ശരീരത്തിന് ദോഷമാണ്. തേളുകള്‍ വ്യാപകമായി കാണപ്പെടുന്നതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം, ഭക്ഷണ സ്രോതസുകളുടെ ലഭ്യത എന്നിവയെല്ലാം ഇവയുടെ വരവിന് കാരണമാണ്. തേളുകള്‍ കുത്തുന്നതു മൂലമുള്ള അപകടസാധ്യത കുറയ്ക്കാനുള്ള മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്.
എന്തുകൊണ്ട് തേളുകള്‍ വീടിനുള്ളില്‍ പ്രത്യക്ഷപ്പെടുന്നു?
പുറത്തുള്ള സാഹചര്യങ്ങള്‍ മാറുമ്പോഴാണ് തേളുകള്‍ വീടിനകത്തേക്ക് വരുന്നത്. കനത്ത മഴ അവയുടെ മാളങ്ങളെ വെള്ളത്തില്‍ മുക്കും. തണുപ്പുള്ള ഇടങ്ങള്‍ തേടിയാണ് ഇവ വീടിനുള്ളിലെത്തുന്നത്. വീടിനു സമീപത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒളിത്താവളങ്ങളെ തടസപ്പെടുത്തുമ്പോഴും അവ വീടിനുള്ളില്‍ അഭയം തേടുന്നു.
ഒഴിഞ്ഞ പ്ലോട്ടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും സമീപമുള്ള വീടുകളില്‍ തേളുകള്‍ കൂടുതലായി കാണപ്പെടുന്നു. പ്രകൃതിദത്തമായ ഒളിത്താവളങ്ങള്‍ ഇല്ലാതാകുമ്പോള്‍, തേളുകള്‍ മതിലുകളിലൂടെയും പൈപ്പുകളിലൂടെയും ചെറിയ വിടവുകളിലൂടെയും വീടിനുള്ളില്‍ എത്തുന്നു.

തേളുകള്‍ വെള്ളവും ഭക്ഷണവും തേടിയാണ് വീടിനുള്ളിലെത്തുന്നത്. ചോര്‍ച്ചയുള്ള പൈപ്പുകളും ഈര്‍പ്പമുള്ള കുളിമുറികളും ഡ്രെയിനുകളും അവയെ ആകര്‍ഷിക്കും. പ്രാണികളെയാണ് അവ സാധാരണയായി ഭക്ഷിക്കുന്നത്. വീടിനുള്ളില്‍ കൂടുതല്‍ പ്രാണികള്‍ ഉണ്ടെങ്കില്‍, അത് തേളുകളെ ആകര്‍ഷിക്കും.
അലങ്കോലമായി കിടക്കുന്ന വസ്തുക്കള്‍ തേളുകള്‍ക്ക് പകല്‍ ഒളിത്താവളമൊരുക്കും. കാര്‍ഡ്ബോര്‍ഡ് കൂമ്പാരങ്ങള്‍, പഴയ ഷൂസുകള്‍, പഴയ വസ്ത്രങ്ങള്‍, ഫര്‍ണിച്ചറിന് പിന്നിലെ ഇരുണ്ട മൂലകള്‍ എന്നിവ ഇതില്‍പ്പെടും. പകല്‍ അവിടെ വിശ്രമിച്ച് രാത്രി ഇര തേടാനിറങ്ങുന്നു.
വീടുകളുടെ വാതിലുകള്ക്കടിയിലെ വിടവുകള്‍, തറയിലെ ടൈലുകളിലും ഭിത്തികളിലുമുള്ള വിള്ളലുകള്‍, തുറന്ന ഡ്രെയിനേജുകള്‍, കുളിമുറിയിലെ ഔട്ട്ലെറ്റുകള്, വലയില്ലാത്ത ജനലുകള്‍, വെന്റുകള്‍ എന്നിവ ഇവയ്ക്ക് അകത്തുകടക്കാനുള്ള മാര്‍ഗങ്ങളാണ്.
ഈ പ്രവേശന മാര്‍ഗങ്ങള്‍ അടയ്ക്കാന്‍ ശ്രദ്ധിക്കുക. വാതിലുകളില്‍ ഡോര്‍ സ്വീപ്പുകളോ റബ്ബര്‍ സീലുകളോ സ്ഥാപിക്കാം. ഭിത്തികളിലെ വിള്ളലുകള്‍ സിമന്റ് ഉപയോഗിച്ച് അടയ്ക്കുക. ഡ്രെയിനുകളില്‍ കവറിടുകയും അടച്ചിടുകയും ചെയ്യുക. ജനലുകളില്‍ നേര്‍ത്ത വലകള്‍ ഘടിപ്പിക്കുന്നത് തേളുകളെ തടയും.
തേളുകളുടെ സാന്നിധ്യം സംശയിച്ചാല്‍ രാത്രിയില്‍ ടോര്‍ച്ച് ഉപയോഗിച്ച് ചുമരുകള്‍, ബക്കറ്റുകള്‍ക്ക് പിന്നില്‍, കട്ടിലിനടിയില്‍, ഷൂസുകള്‍ എന്നിവ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക. സാധനങ്ങള്‍ നീക്കാന്‍ നീളമുള്ള വടി ഉപയോഗിക്കുക. കാലില്‍ ഷൂസ് ധരിക്കുക. ഒരു തേളിനെ കണ്ടാല്‍ ഗ്ലാസ് പാത്രം കമഴ്ത്തി, അടിയിലൂടെ കാര്‍ഡ്ബോര്‍ഡ് തള്ളി സുരക്ഷിതമായി പുറത്ത് കളയുക. തേളിനെ വീടുകളില്‍ നിന്ന് ദൂരെ തുറന്നുവിടുക. കുട്ടികള്‍, പ്രായമായവര്‍, അലര്‍ജിയുള്ളവര്‍ എന്നിവര്‍ക്ക് തേള് കുത്തിയാല്‍ ഉടന്‍ വൈദ്യസഹായം തേടണം. ഒരു കാരണവശാലും നഗ്നമായ കൈകള്‍കൊണ്ട് തേളിനെ പിടിക്കരുത്.
തേളുകള്‍ വരുന്നത് എങ്ങനെ ഒഴിവാക്കാം?
വീടിന്റെ പരിസരത്തുള്ള ചോര്‍ച്ചകള്‍ നന്നാക്കി കെട്ടിക്കിടക്കുന്ന വെള്ളം ദിവസവും ഒഴിവാക്കുക. തറയില്‍ അലങ്കോലമായി കിടക്കുന്ന സാധനങ്ങള്‍ റാക്കുകളില്‍ സൂക്ഷിക്കുക. ഷൂസ്, ടവ്വല്‍, കിടക്കവിരി എന്നിവ ഉപയോഗിക്കും മുമ്പ് കുടയുക. വാതിലുകളില്‍ ഉറപ്പുള്ള ഡോര്‍ സ്വീപ്പുകളും ജനലുകളില്‍ വലകളും സ്ഥാപിക്കുക. കേബിളുകള്‍ക്കും പൈപ്പുകള്‍ക്കും ചുറ്റുമുള്ള വിടവുകള്‍ സിലിക്കോണ്‍ ഉപയോഗിച്ച് സീല്‍ ചെയ്യുക.
വീടിന്റെ പുറംഭാഗം വൃത്തിയാക്കുന്നത് തേളുകളെ അകറ്റാന്‍ സഹായിക്കും. മതിലുകള്ക്കടുത്ത് പുല്ല് നീളം കുറച്ച് നിര്‍ത്തുക. കല്ലിന്കൂമ്പാരങ്ങള്, വിറകുകള്‍, നിര്‍മ്മാണ അവശിഷ്ടങ്ങള്‍ എന്നിവ നീക്കം ചെയ്യുക. പതിവായ പരിശോധനകളും അറ്റകുറ്റപ്പണികളും വീടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കും.
-
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications