57 ലും ഇത്രമാത്രം കഴിച്ച് എങ്ങനെ ഫിറ്റായിരിക്കുന്നു? ഡയറ്റ് വെളിപ്പെടുത്തി ഷാരൂഖ് ഖാൻ ,അമ്പരന്ന് ആരാധകർ
ശരീരഭാരം നിയന്ത്രിക്കാനും ചെറുപ്പം നിലനിർത്താനും കൃത്യമായ ഭക്ഷണക്രമങ്ങൾ പാലിക്കുന്നവരാണ് സെലിബ്രിറ്റികളിൽ പലരും. പ്രത്യേകിച്ച് ബോളിവുഡ് സിനിമാ താരങ്ങൾ. ഡയറ്റിന്റെ കാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയും അവർ വരുത്താറില്ല.
ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തനല്ല. ഇപ്പോഴിതാ 57ാം വയസിലും താൻ ഫിറ്റായിരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് ഷാരൂഖ്.ഓൺലി മൈ ഹെല്‍ത്ത് എന്ന ബ്ലോഗിങ് അക്കൗണ്ടാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഷാരൂഖിന്റെ വീഡിയോ പങ്കുവച്ചിരുന്നത്.

ഒരുപക്ഷേ കേൾക്കുമ്പോൾ ഞെട്ടാമെങ്കിലും താൻ രണ്ട് നേരം മാത്രം ഭക്ഷണം കഴിക്കുന്നയാളാണെന്നാണ് വീഡിയോയിൽ ഷാരൂഖ് പറയുന്നത്. ഉച്ചയ്ക്കും രാത്രിയുമാണ് ഭക്ഷണം കഴിക്കുന്നത്. ഇതിനിടയിൽ യാതൊന്നും കഴിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ ശരീരത്തിന് കൃത്യമായ പോഷകങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഭക്ഷണങ്ങളും ഡയറ്റിന്റെ ഭാഗമാണെന്ന് താരം പറയുന്നു. മുളകൾ, ഗ്രിൽഡ് ചിക്കൻ, ബ്രൊക്കോളി, ചിലപ്പോൾ പരിപ്പ് എന്നിവയെല്ലാം കഴിക്കാറുണ്ട്.ഈ ശീലം താൻ കൃത്യമായി തന്നെ പിന്തുടരാറുണ്ട്', ഷാരൂഖ് പറഞ്ഞു.
മൈദ, റവ, ആട്ട പോലുള്ള സംസ്‌ക്കരിച്ച ധാന്യങ്ങളോ അതുകൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങളോ അദ്ദേഹം കഴിക്കാറില്ല. അതേസമയം തന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ കൃത്യമായി വെള്ളവും കുടിക്കുമെന്ന് താരം പറയുന്നു. ജ്യും, ഇളനീരുമെല്ലാം ഇവയിൽ പെടും. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും അദ്ദേഹം വ്യായാമവും ചെയ്യാറുണ്ട്. ഇതിനായി വീട്ടിൽ പ്രത്യേക ജിമ്മും സജ്ജീകരിച്ചിട്ടുണ്ട്.
അതേസമയം ഷാരൂഖിന്റെ ഭക്ഷണക്രമം കേട്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. ഇത്ര കുറച്ച് കഴിച്ച് എങ്ങനെ ഇത്രയും ഫിറ്റായിരിക്കുന്നുവെന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ ഷാരൂഖാന്റെ ഈ ഭക്ഷണ രീതി എല്ലാവർക്കും ഗുണകരമായിരിക്കില്ലെന്നാണ് മുംബൈ നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറ്റീഷ്യനും ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റുമായ ഡോ. ഉഷാകിരൺ സിസോദിയ പറയുന്നത്.
ഇത്തരത്തിൽ രണ്ട് നേരം മാത്രം ഭക്ഷണം കഴിക്കുന്നത് ഇടയ്ക്കിടെ വിശപ്പ് അനുഭപ്പെടാൻ കാരണമാകുകയും കൂടുതൽ ഭക്ഷണം കഴിക്കാൻ നമ്മളെ പ്രേരിപ്പിക്കുകയും ചെയ്തേക്കുമെന്ന് സിസോദിയ പറയുന്നു. മാത്രമല്ല ദിവസം മുഴുവനും ആവശ്യമായ ഊർജ്ജം ലഭിക്കാതിരിക്കാനും ഇത് കാരണമാകും. അതുകൊണ്ട് തന്നെ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തി ഇടക്കിടെ ചെറിയ അളവിൽ കഴിക്കുന്നതാണ് മികച്ച രീതിയെന്നും ഇവർ പറയുന്നു. ഇത് ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടാതിരിക്കാൻ സഹായിക്കുമെന്ന് മാത്രമല്ല വയർ നിറഞ്ഞിരിക്കുന്നതായി തോന്നുകയും ചെയ്യും.
ഓരോരുത്തരുടേയും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ അവനവന് ആവശ്യമായ രീതിയിലുള്ള ഭക്ഷണക്രമം പിന്തുടരാൻ ശ്രമിക്കണമെന്നും സിസോദിയ












Click it and Unblock the Notifications