Get Updates
Get notified of breaking news, exclusive insights, and must-see stories!

51-ആം വയസ്സിലും തിളങ്ങുന്ന ചർമ്മം; ശിൽപ ഷെട്ടിയുടെ സൗന്ദര്യ രഹസ്യം ഈ സംപിൾ കാര്യമാണ്

പ്രായം അമ്പതിയൊന്ന് ആയെങ്കിലും ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ തിളങ്ങുന്ന ചർമ്മവും ഫിറ്റ്‌നസും എന്നും ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്. രാസവസ്തുക്കൾ അടങ്ങിയ വിലകൂടിയ ബ്യൂട്ടി പ്രൊഡക്ടുകളേക്കാൾ അമ്മ പറഞ്ഞുതന്ന നാട്ടുവൈദ്യങ്ങളാണ് തന്റെ ഈ ചർമ്മ സൗന്ദര്യത്തിന് പിന്നിലെന്ന് താരം അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. അതിൽ ശിൽപ ഷെട്ടി നൽകിയ ഏറ്റവും പ്രധാനപ്പെട്ട ഒരു ടിപ്പ് ഇതായിരുന്നു: "ഞാനോ എന്റെ അമ്മയോ ഇന്നേവരെ മുഖത്ത് സോപ്പ് ഉപയോഗിച്ചിട്ടില്ല. മുഖ ചർമ്മം സംരക്ഷിക്കാൻ ചെയ്യാൻ പറ്റുന്ന ഏറ്റവും മികച്ച കാര്യമാണിത്." സോപ്പിന് പകരം പ്രകൃതിദത്തമായ കോൾഡ് പ്രെസ്ഡ് ഓയിലുകളാണ് താരം മുഖത്ത് തേക്കാറുള്ളത്. ഇതിൽ ആവണക്കെണ്ണ ചർമ്മത്തിന് ഒരു അമൃതാണെന്നാണ് ശിൽപ വ്യക്തമാക്കുന്നത്.

മുഖത്ത് സോപ്പ് ഉപയോഗിക്കാതിരിക്കുന്നത് നല്ലതാണോ?

നാം സാധാരണ കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പുകൾ ശരീരത്തിലെ കടുത്ത അഴുക്കുകൾ നീക്കം ചെയ്യാൻ വേണ്ടി നിർമ്മിച്ചിട്ടുള്ളതാണ്. ഇവ മുഖത്തെ മൃദുവായ ചർമ്മത്തിന് ഒട്ടും അനുയോജ്യമല്ലെന്ന് ബംഗളൂരു ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ സീനിയർ ഡെർമറ്റോളജിസ്റ്റ് ഡോ. ഷിറീൻ ഫുർതാഡോ വ്യക്തമാക്കുന്നു. സോപ്പ് മുഖത്ത് തേക്കുമ്പോൾ സംഭവിക്കുന്നത് ഇവയാണ്.

മുഖത്തെ സ്വാഭാവിക എണ്ണമയം പൂർണ്ണമായും നഷ്ടപ്പെടുന്നു.

ചർമ്മത്തിന്റെ സ്വാഭാവിക പിഎച്ച് ലെവൽ തകിടം മറിയുന്നു.

ഇത് കടുത്ത വരൾച്ച, ചുവന്ന തടിപ്പുകൾ, ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമാകും.

ചിലരിൽ ഇത് അമിതമായി എണ്ണമയം ഉത്പാദിപ്പിക്കപ്പെടാനും മുഖക്കുരു കൂടാനും വഴിവെക്കും.

shilpa-shetty-50771783276633 jpg

സോപ്പിന് പകരം അനുയോജ്യമായവ തിരഞ്ഞെടുക്കാം

സോപ്പ് ഒഴിവാക്കി ചർമ്മത്തിന്റെ ടൈപ്പ് അനുസരിച്ച് അനുയോജ്യമായ ഫേസ് ക്ലെൻസറുകൾ തിരഞ്ഞെടുക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. വരണ്ട ചർമ്മമുള്ളവർ ഗ്ലിസറിൻ, സെറാമൈഡ്സ് എന്നിവ അടങ്ങിയ ഹൈഡ്രേറ്റിങ് ലോഷനുകളാണ് ഉപയോഗിക്കേണ്ടത്. എന്നാൽ എണ്ണമയമുള്ള ചർമ്മമുള്ളവർ സാലിസിലിക് ആസിഡ് അടങ്ങിയ ജെൽ അല്ലെങ്കിൽ ഫോമിങ് ക്ലെൻസറുകൾ തിരഞ്ഞെടുക്കണം. ചർമ്മം വളരെ സെൻസിറ്റീവ് ആണെങ്കിൽ അലോവേര, നിയാസിനാമൈഡ് എന്നിവ അടങ്ങിയ സുഗന്ധമില്ലാത്ത ക്ലെൻസറുകളാണ് ഏറ്റവും ഉചിതം.

അതേസമയം, സോപ്പ് പൂർണ്ണമായും ഒഴിവാക്കണം എന്നല്ല ഇതിനർത്ഥമെന്ന് ബംഗളൂരുവിലെ ലേഡി കർസൺ ഹോസ്പിറ്റലിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്വേത ശ്രീധർ ഓർമ്മിപ്പിക്കുന്നു. കടുത്ത പൊടിപടലങ്ങളുള്ള നഗരങ്ങളിൽ ജീവിക്കുന്നവരും അമിതമായി വിയർക്കുന്നവരും വെറും വെള്ളം മാത്രം ഉപയോഗിച്ച് മുഖം കഴുകിയാൽ അഴുക്ക് പോകില്ല. അതുപോലെ കക്ഷം, പാദങ്ങൾ തുടങ്ങിയ ശരീരഭാഗങ്ങളിൽ ദുർഗന്ധവും അണുബാധയും ഒഴിവാക്കാൻ സോപ്പ് ഉപയോഗിച്ച് തന്നെ വൃത്തിയാക്കണം. ചർമ്മം സംരക്ഷിക്കാനായി ദിവസത്തിൽ രണ്ട് തവണ മാത്രം ഫേസ് വാഷ് ഉപയോഗിക്കുക. മുഖം കഴുകാൻ ചെറുചൂടുവെള്ളം ഉപയോഗിക്കുകയും മുഖത്ത് അമിതമായി ഉരച്ചു കഴുകാതിരിക്കുകയും വേണം. മുഖം കഴുകിയ ശേഷം നല്ലൊരു മോയ്സ്ചറൈസറും സൺസ്‌ക്രീനും നിർബന്ധമായും പുരട്ടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+