Get Updates
Get notified of breaking news, exclusive insights, and must-see stories!

30 കളിലും തിളങ്ങുന്ന ചര്‍മ്മം..! മാലിക്കിനെ വീഴ്ത്തിയത് സൗന്ദര്യം തന്നെ; അറിയാണോ സനയുടെ ബ്യൂട്ടി ടിപ്‌സ്?

പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക്കിന്റെ വിവാഹമായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച. മാലിക്കിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. പാകിസ്ഥാന്‍ നടിയായ സന ജാവേദിനെയാണ് മാലിക്ക് വിവാഹം കഴിച്ചത്. സന ജാവേദിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഷൊയ്ബ് മാലിക്ക് വിവാഹചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതിന് പിന്നാലെ ആരാണ് സന ജാവേദ് എന്നതായിരുന്നു എല്ലാവരും തിരക്കിയത്.

പാകിസ്ഥാനിലെ പ്രമുഖ മിനിസ്‌ക്രീന്‍ താരമാണ് സന ജാവേദ്. നിരവധി ഹിറ്റ് സീരിയലുകളില്‍ സന ജാവേദ് അഭിനയിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ സന ജാവേദിന് ജനങ്ങളുടെ പ്രിയവും സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും തന്റെ സൗന്ദര്യസംരക്ഷണത്തിന് മുന്‍ഗണന നല്‍കാന്‍ സന ജാവേദ് മറക്കാറില്ല.

sana javed

പ്രകൃതിദത്ത വസ്തുക്കള്‍ സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കണം എന്നതാണ് സന ജാവേദിന്റെ പക്ഷം. സ്വാഭാവികമായും തിളക്കമുള്ള തന്റെ ചര്‍മ്മത്തെ സന ജാവേദ് നന്നായി പരിപാലിക്കുന്നു. തന്റെ ചര്‍മ്മത്തില്‍ ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും അതാണ് തന്റെ തിളങ്ങുന്ന ചര്‍മ്മത്തിന് കാരണമെന്നും സന ജാവേദ് പറയുന്നു.

തന്റെ സ്വാഭാവിക ചര്‍മ്മം നിലനിര്‍ത്താന്‍ താന്‍ വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു എന്ന് സന ജാവേദ് മുന്‍പ് പറഞ്ഞിരുന്നു. നല്ലതും പ്രകൃതിദത്തവും ജൈവികവുമായ ഉല്‍പ്പന്നങ്ങള്‍ എല്ലായ്‌പ്പോഴും ഒരാളുടെ നിറം നിലനിര്‍ത്താനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുമെന്ന് തനിക്ക് തോന്നുന്നു, എന്നാണ് സന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

സ്വന്തം സൗന്ദര്യത്തിലും കഴിവിലും വിശ്വസിച്ചാല്‍ സുന്ദരിയായി തോന്നും എന്നാണ് സനയുടെ അഭിപ്രായം. ഷൂട്ടിംഗ് ഇല്ലാത്ത ഒഴിവ് ദിവസങ്ങളില്‍ മേക്കപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സന ജാവേദ് മടി കാണിക്കാറില്ല. വീട്ടിലുണ്ടാക്കിയ ഹെയര്‍ ഓയില്‍ ഉപയോഗിച്ചാണ് താരം തന്റെ മുടി മസാജ് ചെയ്യുന്നത്. ഇതാണ് കേശസംരക്ഷണത്തിലെ പ്രധാനഭാഗം എന്ന് സന ജാവേദ് വിശ്വസിക്കുന്നു.

സനയുടെ അഭിപ്രായത്തില്‍ സമീകൃതാഹാരം സൗന്ദര്യസംരക്ഷണത്തില്‍ പ്രധാനമാണ്. ഉണരുമ്പോള്‍ ആദ്യം ചെയ്യുന്നത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ഉറക്കസമയത്തിന് മുന്‍പ് ഫലപ്രദമായ ശുദ്ധീകരണവും മോയ്‌സ്ചറൈസിംഗും ചെയ്യാന്‍ താരം മടിക്കാറില്ല. എന്നാല്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മേക്കപ്പ് നീക്കം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് തനിക്ക് വേണ്ടത്ര ഊന്നല്‍ നല്‍കാനാവില്ല എന്നും സന ഒരു അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+