Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ എന്നും കഴിക്കണോ? ഓവറായാല്‍ അനുഭവിക്കേണ്ടി വരുന്നത് ഈ പ്രശ്‌നങ്ങള്‍

വൈറ്റമിന്‍ ഡിയുടെ അഭാവം ലോകത്ത് നിരവധി പേര്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്. ശരീരത്തില്‍ ആവശ്യത്തിന് വൈറ്റമിന്‍ ഡി ഇല്ലെങ്കില്‍ അത് അസ്ഥികള്‍ക്കും പേശികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ആരോഗ്യമുള്ള എല്ലുകള്‍ക്കും പല്ലുകള്‍ക്കും വൈറ്റമിന്‍ ഡി അനിവാര്യമാണ്. രോഗപ്രതിരോധ സംവിധാനത്തിലും വൈറ്റമിന്‍ ഡി ഒരു സുപ്രധാന പങ്ക് വഹിക്കുന്നു.

എന്നാല്‍ വൈറ്റമിന്‍ ഡിയുടെ അളവ് കൂടിപോകുന്നതും പ്രശ്‌നമാണ്. വൈറ്റമിന്‍ ഡിയുടെ അളവ് കൂടിപ്പോയാല്‍ അത് വൃക്കകളുടെ പ്രവര്‍ത്തനത്തെ പോലും ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നത് സൂക്ഷിച്ച് വേണം.

സൂര്യപ്രകാശത്തിന്റെ അഭാവം പരിഹരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷിക്കും വേണ്ടിയാണ് വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ എടുക്കുന്നത്. പലരും ഓവര്‍ഡോസ് ആയി വൈറ്റമിന്‍ സപ്ലിമെന്റുകള്‍ എടുക്കുന്നത് സാധാരണ കാഴ്ച്ചയാണ്.

vitamin

എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നു പറഞ്ഞതു പോലെ വൈറ്റമിന്‍ ഡി അമിതമായാല്‍ അത് കിഡ്‌നികളെ നശിപ്പിക്കുകയും മറ്റ് അവയവങ്ങള്‍ക്ക് ദോഷം വരുത്തുകയും ചെയ്യും. വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ ശ്രദ്ധയോടെയും എപ്പോഴും ഡോക്ടറുടെ ഉപദേശപ്രകാരവും മാത്രം ഉപയോഗിക്കേണ്ടതാണ്.

മനുഷ്യ ശരീരത്തിന് ഒരു ദിവസം കുറഞ്ഞ അളവില്‍ മാത്രമേ വൈറ്റമിന്‍ ഡി ആവശ്യമുള്ളൂ. മുതിര്‍ന്നവര്‍ക്ക് ഇത് സാധാരണ 400 മുതല്‍ 1000 അന്താരാഷ്ട്ര യൂണിറ്റ് വരെയാണ്. ഒരു വ്യക്തി പ്രതിദിനം 4000 അന്താരാഷ്ട്ര യൂണിറ്റില്‍ കൂടുതല്‍ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുമ്പോള്‍ ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ അളവ് അമിതമാകും.

ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കേണ്ട വൈറ്റമിന്‍ ഡി ക്യാപ്‌സൂളുകള്‍ പലരും ദിവസവും കഴിക്കുന്നതും വലിയ അബദ്ധമാണ്. വൈറ്റമിന്‍ ഡിയുടെ അളവ് കൂടുമ്പോള്‍ രക്തത്തില്‍ കൂടുതല്‍ കാല്‍സ്യം നിലനിര്‍ത്തുന്നു. ഈ അധിക കാല്‍സ്യം അരിച്ചെടുക്കാന്‍ കിഡ്‌നികള്‍ അത്യാധ്വാനം ചെയ്യേണ്ടിവരുന്നു. ഈ അമിതഭാരം കിഡ്‌നികളുടെ അതിലോലമായ ഫില്‍റ്ററിങ് യൂണിറ്റുകളെ തകരാറിലാക്കുന്നു. ഇത് പിന്നീട് പരിഹരിക്കാനാകാത്ത കിഡ്‌നി തകരാറിലേക്കു പോകുന്നു.

കിഡ്‌നി തകരാറിന്റെ ലക്ഷണങ്ങളായി ഛര്‍ദ്ദി, അമിതമായ ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, പേശി ബലഹീനത, ക്ഷീണം, കിഡ്‌നിയുടെ വശങ്ങളില്‍ വേദന എന്നിവ അനുഭവപ്പെടുന്നു. കിഡ്‌നി രോഗം ഗുരുതരമാണെങ്കില്‍ കാലുകളില്‍ നീര്, ക്ഷീണം, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയും അനുഭവപ്പെടാം.

വൈറ്റമിന്‍ ഡി അമിതമാകുന്നത് കിഡ്‌നി കോശങ്ങളില്‍ കാല്‍സ്യം അടിഞ്ഞുകൂടാനും ഇടയാക്കുന്നു. കാലക്രമേണ ഇത് കിഡ്‌നിയില്‍ കല്ലുകള്‍ ആയി രൂപപ്പെടും.

വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ എപ്പോഴും ഡോക്ടറുടെ മാര്‍ഗനിര്‍ദേശത്തില്‍ മാത്രം കഴിക്കുക. വൈറ്റമിന്‍ ഡിയുടെയും കാല്‍സ്യത്തിന്റെയും അളവ് നിരീക്ഷിക്കാന്‍ നിശ്ചിത ഇടവേളകളില്‍ രക്ത പരിശോധന നടത്തുകയും വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+