മുടിയഴകില്‍ ശ്രുതി ഹാസന്‍ പിന്തുടരുന്നത് പരമ്പരാഗത രീതി; എന്നാല്‍ വെളിച്ചെണ്ണയ്ക്കു പകരം ഈ എണ്ണ
തെന്നിന്ത്യയും കടന്ന് ബോളിവുഡിലും ഹോളിവുഡിലും ആരാധകരെ സ്വന്തമാക്കിയിട്ടുള്ള പാന്‍ ഇന്ത്യന്‍ താരമാണ് ശ്രുതി ഹാസന്‍. കമല്‍ഹാസന്റെ മകള്‍ എന്നതിലുപരി സിനിമ മേഖലയില്‍ സ്വന്തം വ്യക്തിത്വം സ്ഥാപിക്കാന്‍ ശ്രുതി ഹാസനു കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിനു പുറമേ നല്ലൊരു ഗായികയും കൂടിയാണ് ശ്രുതി. ശ്രുതിയെ കാണുമ്പോള്‍ ആദ്യം ശ്രദ്ധ കവരുന്നത് ഇടതൂര്‍ന്ന, കറുകറുത്ത മുടിയാണ്.
നല്ല കട്ടിക്കറുപ്പില്‍ തിളങ്ങുന്ന മുടി ഇഴകളാണ് ശ്രുതിയുടെ ഭംഗി വര്‍ദ്ധിപ്പിക്കുന്നത്. പാരമ്പര്യമായി തന്നെ ആരോഗ്യമുള്ള മുടിയാണ് ശ്രുതിക്കു ലഭിച്ചത്. അതിനാല്‍ തന്നെ വലിയ പരിചരണം ഒന്നും വേണ്ടി വന്നിട്ടില്ല. പരമ്പരാഗതമായി തുടരുന്ന സൗന്ദര്യ സംരക്ഷണ ശീലങ്ങളാണ് ശ്രുതിയും പിന്തുടരുന്നത്.

മുടിയഴകില്‍ വെളിച്ചെണ്ണയ്ക്കുള്ള പ്രാധാന്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ശ്രുതി ഹാസന്റെ കാര്യത്തില്‍ വെളിച്ചെണ്ണയല്ല അത് മറ്റൊരു എണ്ണയാണെന്ന് അവര്‍ വെളിപ്പെടുത്തുന്നു. മുടി കഴുകുന്നതിന് മുമ്പ് എണ്ണ തേക്കും. അത് എള്ളെണ്ണയാണ്. ചിലപ്പോള്‍ അതില്‍ ബദാം എണ്ണയോ വെളിച്ചെണ്ണയോ എള്ളെണ്ണയില്‍ ചേര്‍ക്കാറുണ്ട്.
എല്ലാ ദിവസവും മുടി കഴുകാറില്ല. എല്ലാ ദിവസവും മുടി കഴുകരുതെന്നും ശ്രുതി ഹാസന്‍ പറയുന്നു. അതുകൊണ്ട് ഞാന്‍ ഷൂട്ടിംഗിന് പോകുകയാണെങ്കില്‍ തലേന്ന് രാത്രി എണ്ണ തേയ്ക്കും. എന്നിട്ട് ഉറങ്ങാന്‍ പോകും. ഉണര്‍ന്ന ശേഷം മുടി കഴുകും. എള്ളെണ്ണ തന്റെ മുടിയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് ശ്രുതി ഹാസന്‍ പറയുന്നത്.












Click it and Unblock the Notifications