നവവധുവിനെ പോലെ മുഖം തിളങ്ങും; ഈയൊരറ്റ പാനീയം മതി..വീട്ടിൽ തന്നെ തയ്യാറാക്കാം
വിവാഹ പെണ്ണിനെ പോലെ തിളങ്ങുന്ന സുന്ദരമായോ ചർമ്മം മേക്കപ്പ് ഇല്ലാതെ കിട്ടുമോ? എന്താ സംശയം, ചില പാനീയങ്ങൾ അതിന് സഹായിക്കും. പച്ചക്കറികളും പഴങ്ങളും സുഗന്ധ വ്യജ്ഞനങ്ങളുമെല്ലാം ചേർത്തുള്ള പാനീയമാണ് ഇത്. വിശദമായി അറിഞ്ഞാലോ?
ആദ്യം എങ്ങനെ ആ പാനീയങ്ങൾ ഗുണം ചെയ്യുമെന്ന് നോക്കാം
ചർമ്മത്തിൽ ജലാംശം ഇല്ലെങ്കിൽ ചർമ്മം വരണ്ട് നിൽക്കും. ചർമ്മത്തിന് ചെറുപ്പവും തിളക്കവും നൽകുന്നതിന് ഏറ്റവും ആവശ്യമായ കൊളാജിൻ, ഇലാസ്റ്റിൽ പോലുള്ളവ ഉത്പാദിപ്പിക്കാൻ കോശങ്ങൾക്ക് സാധിക്കാതെ വരും.ചർമ്മത്തിൽ ജലാംശം നിലനിർത്താൻ ഈ പാനീയം സഹായിക്കും.

ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടം
ഫ്രീറാഡിക്കലുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ആൻറി ഓക്സിഡന്റുകൾ സഹായിക്കും. അന്തരീക്ഷത്തിലെ മലിനീകരണങ്ങൾ, അൾട്രാവയലറ്റ് രശ്മികൾ എന്നവ ചർമ്മം പ്രായമാകുന്നതിലേക്ക് നയിക്കും, മാത്രമല്ല മുഖത്ത് ചുളിവുകൾക്ക് കാരണമാകും, മുഖത്തിന്റ ഇലാസ്തികതയും നഷ്ടപ്പെടും. ഈ പാനീയത്തിൽ ആന്റ് ഓക്സിഡന്റുകൾ സമ്പുഷ്ടമായിരിക്കും. ഇവ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും ചർമ്മത്തം സംരക്ഷിക്കും.
വിറ്റാമിനുകളും പോഷകങ്ങളും
ആരോഗ്യമുള്ള ചർമ്മത്തിന് വിറ്റാമിനുകളും പോഷകങ്ങളും വളരെ അധികം ആവശ്യമാണ്. കൊളാജൻ ഉത്പാദനം അടക്കം ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ഇവ സുപ്രധാന പങ്ക് വഹിക്കുന്നു. പാനീയത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ആന്റ് ഓക്സിഡന്റുകളും കൊളാജൻ ഉത്പാദനവും വർധിപ്പിക്കും. മാത്രമല്ല ചർമ്മത്തിന്റെ മൃദുത്തവും ഘടനയും മെച്ചപ്പെടുത്തും. പാനീയത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചർമ്മത്തെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കുകയും ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
ഇൻഫ്ലമേഷൻ ഇല്ലാതാക്കും
വീക്കം (ഇൻഫ്ലമേഷൻ) ചർമ്മത്തിന്റെ ആരോഗ്യത്ത നശിപ്പിക്കും, ഇത് മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നത്തിന് കാരണമാകും.
ഈ പാനീയം കുടിക്കുന്നത് ഇൻഫ്ലമേഷൻ കുറക്കാൻ സഹായിക്കും. പാനീയം തയ്യാറാക്കാൻ ആവശ്യമായ ചേരുവകളിൽ ഒന്നായ ബീട്ടുറൂട്ട് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ടതാണ്.
പാനീയം തയ്യാറാക്കാൻ എന്തൊക്കെയാണ് വേണ്ടതെന്ന് നോക്കാം
ബീട്ടുറൂട്ട്, മാതളം, കക്കിരി, പുതിന ഇല എന്നിവ ഒരു കപ്പ് വീതം എടുക്കാം. കൂടാതെ ഒന്നോ രണ്ടോ കഷ്ണം ചെറുനാരങ്ങ, രണ്ട് കപ്പ് വെള്ളം എന്നിവയും എടുക്കാം. ഇ ചേരുവകളെല്ലാം വെള്ളത്തിൽ രാവിലെ വലെ കുതിർത്ത് വെക്കാം. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കാം.
ഏത് പാനീയമായാലും അമിതമായാൽ ആരോഗ്യത്തെ ബാധിക്കും. അതിനാൽ മിതമായ അളവിൽ കുടിക്കാൻ ശ്രമിക്കാം. ചെറുനാരങ്ങയുടെ സാന്നിധ്യം ചിലർക്ക് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാം. കൂടിയ അളവിൽ കുടിക്കുന്നത് ചിലർക്ക് നെഞ്ചെരിച്ചിൽ, വയറളക്കം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. അലർജികൾ ഉള്ളവരും പ്രത്യേകം ശ്രദ്ധിക്കണം.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications