മഴക്കാലത്ത് വീടിനുള്ളിലെ 'കെട്ട'മണം ഒഴിവാക്കാം ഈ സിമ്പിള്‍ മാര്‍ഗങ്ങളിലൂടെ
മഴക്കാലത്ത് ആരോഗ്യത്തിന് പ്രത്യേക സംരക്ഷണം കൊടുക്കുന്നത് പോലെ വീടിനും പ്രത്യേക കരുതല്‍ കൊടുക്കേണ്ടതുണ്ട്. കാരണം വീടിനുള്ളിലെ അന്തരീക്ഷം പലപ്പോഴും അസുഖങ്ങള്‍ക്ക് കാരണമായേക്കാം. പുറത്ത് എപ്പോഴും മഴ പെയ്യുന്ന സാഹചര്യത്തില്‍ വീടിനുള്ളിലും ഈര്‍പ്പവും നനവും തങ്ങിനില്ക്കും.
ഇത് കൃത്യമായി പ്രതിരോധിച്ചില്ലെങ്കില്‍ അലര്‍ജി അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. വീടിനുള്ളിലെ ഈര്‍പ്പം പലപ്പോഴും ദുര്‍ഗന്ധം തങ്ങിനില്‍ക്കാനും കാരണമാകാറുണ്ട്. ഇത് വീട്ടുകാര്‍ അറിയാനും സാധ്യതയില്ല. പുറത്തു നിന്ന് ഒരാള്‍ വരുമ്പോള്‍ ആയിരിക്കും ഈ ദുര്‍ഗന്ധം അനുഭവപ്പെടുക.

പുറത്തു നിന്നുള്ള ശുദ്ധവായു പരമാവധി വീടിനകത്തേക്ക് കയറാന്‍ ജനലുകളും വാതിലുകളും തുറന്നിടുക. വായുവില്‍ നിന്നുള്ള ഈര്‍പ്പം വലിച്ചെടുക്കാന്‍ മുറിക്കുള്ളില്‍ ഒരു ഡീഹ്യൂമിഡിഫയര്‍ സ്ഥാപിക്കുക. പ്രത്യേകിച്ച് വായു സഞ്ചാരം കുറവുള്ള മുറികളില്‍ ഇത് ഏറെ പ്രയോജനപ്രദമാണ്. വെയിലുള്ള ദിവസങ്ങളില്‍ വാതിലുകള്‍ തുറന്നിട്ട് സൂര്യപ്രകാശം അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുക.
വീടിനു പരിസരത്ത് കെട്ടിക്കിടക്കുന്ന വെള്ളം ബാക്ടീരിയകളുടെ കേന്ദ്രമായി മാറും. ഓടകള്‍ അടഞ്ഞു പോകാതെ സൂക്ഷിക്കുക. അണുനാശിനി ലായനി ഉപയോഗിച്ച് അഴുക്കുചാലുകള്‍ പതിവായി വൃത്തിയാക്കുക. ഈര്‍പ്പം പിടിച്ചുനിര്‍ത്തുകയും പൂപ്പലിന് കാരണമാകുകയും ചെയ്യുന്ന കര്‍ട്ടനുകള്‍, കാര്പെറ്റുകള് എന്നിവ കഴുകി ഉണക്കി ഇടുക.
ദുര്‍ഗന്ധങ്ങളെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗമാണ് ബേക്കിംഗ് സോഡ. റഫ്രിജറേറ്റര്‍, കബോര്‍ഡുകള്‍, കിച്ചന് കൗണ്ടര്‍ ടോപ്പ്, ഷൂ റാക്ക് എന്നിവ ഉള്‍പ്പെടെ ദുര്‍ഗന്ധം വമിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ബേക്കിംഗ് സോഡ ഒരു കുപ്പിയില്‍ ഇട്ട് തുറന്നു വയ്ക്കുക. ബേക്കിംഗ് സോഡ അസുഖകരമായ ഗന്ധം വലിച്ചെടുക്കുകയും നിര്‍വീര്യമാക്കുകയും ചെയ്യും. വീടിനുള്ളിലെ കാര്പെറ്റുകള്, ഫര്‍ണിച്ചറുകള്‍, മെത്തകള്‍, മാറ്റുകള്‍ എന്നിവയില്‍ ബേക്കിംഗ് സോഡ വിതറുക. ദുര്‍ഗന്ധം വലിച്ചെടുക്കാന്‍ 30 മിനിറ്റ് സമയം നല്കിയ ശേഷം വാക്വം ക്ലീനര്‍ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക.
ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ മറ്റൊരു നല്ല മാര്‍ഗം പ്രകൃതിദത്തമായ റൂം ഫ്രെഷനറുകള്‍ ഉപയോഗിക്കുക എന്നതാണ്. ലെമണ്‍ ഗ്രാസ്, ടീ ട്രീ ഓയില്‍, കര്‍പ്പൂരതുളസി, ലാവെന്‍ഡര്‍, മുല്ല എന്നിവയുടെ സുഗന്ധ തൈലങ്ങള്‍ തളിക്കുക.
ഉണങ്ങിയ പൂക്കള്‍, ഔഷധ സസ്യങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവ ഒരു പാത്രത്തില്‍ ഇടകലര്‍ത്തി ഇട്ടുവയ്ക്കുന്നത് മുറികള്‍ക്ക് ഊഷ്മളമായ സുഗന്ധം നല്‍കും. പ്രകൃതിദത്തമായ റൂം ഫ്രെഷനറായി ഇത് ഉപയോഗിക്കുകയും ചെയ്യാം. പൊടിച്ച കാപ്പിപ്പൊടിയും ദുര്‍ഗന്ധം വലിച്ചെടുക്കാന്‍ നല്ലൊരു മാര്‍ഗമാണ്. ഇത് ഒരു കുപ്പിയിലിട്ട് ബാത്റൂമിലും അടുക്കളയിലും ഒക്കെ വയ്ക്കുക.
വീടിനുള്ളില്‍ ദുര്‍ഗന്ധത്തിന് കാരണമാകുന്ന ഏറ്റവും വലിയ വില്ലന്‍ നനഞ്ഞ തുണികളാണ്. നനയ്ക്കാനുള്ള വസ്ത്രങ്ങള്‍ കൂട്ടിക്കൂട്ടി വയ്ക്കാതെ ഊരിയിടുമ്പോള്‍ തന്നെ കഴുകുക. പ്രത്യേകിച്ച് മഴ നനഞ്ഞ വസ്ത്രങ്ങള്‍. നനഞ്ഞ വസ്ത്രങ്ങള്‍ പരമാവധി വീടിനു പുറത്തിട്ട് വെയിലത്ത് ഉണക്കുക. ഫ്ളാറ്റിലാണെങ്കില്‍ ബാല്‍ക്കണിയില്‍ ഉണക്കുക. നറഞ്ഞ വസ്ത്രങ്ങള്‍ ഒരിക്കലും വീടിനുള്ളില്‍ തൂക്കി ഇടരുത്. പ്രത്യേകിച്ച് മഴക്കാലത്ത്. കാരണം ഇത് ഈര്‍പ്പം പിടിച്ചു നിര്‍ത്തുകയും ദുര്‍ഗന്ധം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഭിത്തികളില്‍ പൂപ്പല്‍ പിടിക്കാനും ഇത് കാരണമാകും.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications