സമ്പത്തില്‍ മതിമറക്കാത്ത ഗായിക; ശ്രേയ ഘോഷാലിന്റെ ആസ്തി: ഭര്‍ത്താവ് ശൈലാദിത്യയും നിസാരക്കാരനല്ല
രണ്ടായിരത്തിന് ശേഷം മലയാളികള്‍ ഏറ്റവും കൂടുതല്‍ ഏറ്റുപാടുകയും നെഞ്ചോട് ചേര്‍ക്കുകയും ചെയ്ത ഗാനങ്ങള്‍ ഒരുപക്ഷേ ശ്രേയ ഘോഷാലിന്റേത് ആയിരിക്കും. അത്രത്തോളം ശ്രുതി മധുരമാണ് ശ്രേയയുടെ പാട്ടുകള്‍. ബംഗാളിലാണ് ജനിച്ചതെങ്കിലും ഏതു ഭാഷയിലും അനായാസം ഗാനങ്ങള്‍ ആലപിക്കാനുള്ള ശ്രേയയുടെ കഴിവാണ് അവരെ വ്യത്യസ്തയാക്കുന്നത്. ഹിന്ദി, ബംഗാളി ഭോജ്പുരി, കന്നഡ, മലയാളം, പഞ്ചാബി, തമിഴ് ഭാഷകളായി എണ്ണമറ്റ ഗാനങ്ങള്‍ ഇതിനകം പാടിക്കഴിഞ്ഞു. ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് അഞ്ചു തവണ സ്വന്തമാക്കാനും ശ്രേയയ്ക്കു കഴിഞ്ഞു.
ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ഗായികയാണെങ്കിലും താരബഹളങ്ങള് ഇല്ലാത്ത ജീവിതമാണ് ശ്രേയ നയിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും മറ്റും അമിത നാട്യങ്ങളില്ലാതെ ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായയ്ക്കും മകനുമൊപ്പം ശാന്തമായ ജീവിതം നയിക്കുകയാണ് ശ്രേയ.

രണ്ടു പതിറ്റാണ്ടിലേറെയായി സംഗീത ലോകത്ത് തിളങ്ങി നില്ക്കുന്ന ശ്രേയ ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിക്കുന്ന ഗായകരില്‍ ഒരാളാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായികമാരില്‍ ഒരാള്‍ കൂടിയാണ് ശ്രേയ. അതേസമയം ഭര്‍ത്താവ് ശൈലാദിത്യയും നിസാരക്കാരനല്ല. ശ്രേയയുടെ ഭര്‍ത്താവ് എന്നറിയപ്പെടുന്നതില്‍ ഉപരി ടെക് സംരംഭക ലോകത്ത് ശ്രദ്ധേയനായ വ്യക്തിത്വമാണ് ശൈലാദിത്യ. തങ്ങളുടെ തൊഴിലിലൂടെ ഈ ദമ്പതികള്‍ സമ്പാദിച്ച ആസ്തി അമ്പരിപ്പിക്കുന്നതാണ്,
വലിയ വരുമാനമുള്ള ബിസിനസിന്റെ മേധാവിയാണ് ശൈലാദിത്യ. ആഡംബര കാറുകള്‍, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ വീടുകള്‍ ഉള്‍പ്പെടെ വലിയൊരു ആസ്തിക്ക് ഉടമകളാണ് ശ്രേയയും ശൈലാദിത്യയും.
മുംബൈ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്ത് സംരംഭകനായി മാറിയ ശൈലാദിത്യ സ്വീഡിഷ് ടെലികോം സ്ഥാപനമായ ട്രൂകോളര്‍ ഫോര്‍ ബിസിനസിന്റെ ആഗോള തലവനാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന ആപ്പാണ് ട്രൂകോളര്‍. ലോകമെമ്പാടും 374 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് ട്രൂകോളറിനുള്ളത്.
2023-ല്‍ 1406 കോടി രൂപയുടെ വരുമാനമാണ് ട്രൂകോളര്‍ നേടിയത്. ട്രൂകോളറില് ചേരുന്നതിന് മുമ്പ് ഹിപ്കാസ്ക്, പോയിന്റ്ഷെല്ഫ് പോലുള്ള സ്റ്റാര്‍ട്ടപ്പുകളുടെ സഹസ്ഥാപകനായിരുന്നു ശൈലാദിത്യ. ശ്രേയയുടെ 185 കോടി രൂപയുടെ ആസ്തി കൂടി ചേരുമ്പോള്‍ കുടുംബത്തിന്റെ മൊത്തം ആസ്തി 240 കോടി രൂപയിലേറെ വരും.
ശ്രേയയുടെ ബാല്യകാല സുഹൃത്താണ് ശൈലാദിത്യ. ഒന്‍പത് വര്‍ഷത്തോളം ഡേറ്റിംഗ് നടത്തിയ ശേഷമാണ് ഇരുവരും 2015-ല്‍ പരമ്പരാഗത ബംഗാളി ചടങ്ങില്‍ വിവാഹിതരായത്. പലപ്പോഴും മാധ്യമ വാര്‍ത്തകളില്‍ നിന്ന് അകലെയാണ് ശ്രേയയുടെ ജീവിതം. 2021 മെയില്‍ ശ്രേയയ്ക്കും ശൈലാദിത്യയ്ക്കും ആണ്‍കുഞ്ഞ് പിറന്നു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications