Get Updates
Get notified of breaking news, exclusive insights, and must-see stories!

വെയിലും ചൂടുമേറ്റ് മുഖവും മുടിയും നാശമായോ? നിങ്ങളുടെ വീട്ടിൽ ഉണ്ട് പരിഹാരം; അറിയാം

കുറച്ച് നേരം വെയിലത്ത് നടന്നാൽ മതി മുഖവും ചർമ്മവുമൊക്കെ മങ്ങി, കരിവാളിച്ച അവസ്ഥയിലാകും. വെയിൽ കൊള്ളാതെ നിൽക്കുക എന്ന് പറയുന്നത് അത്ര എളുപ്പവുമല്ല. അൾട്രാ വയലറ്റ് രശ്മികൾ നമ്മുടെ ചർമ്മത്തിന് പ്രായം തോന്നിക്കാൻ വരെ കാരണമാകും. ഇത് കൊളാജനെ തകർക്കുകയും ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.

ചർമ്മത്തിന്റെ പല പ്രശ്നങ്ങൾക്കും ഈ അൾട്രാവയലറ്റ് രശ്മികൾ കാരണമാകും. വെയിൽ കാരണം ചർമ്മത്തിന് സംഭവിക്കുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കും. ടെൻഷനടിക്കേണ്ട വീട്ടിലുണ്ട് പരിഹാരം. ചർമ്മത്തിന് മാത്രമല്ല മുടിക്ക് വരുന്ന കേടുപാടുകളും പരിഹരിക്കാം. ചൂടും വെയിലും കാരണം ചർമ്മത്തിനും മുടിക്കും ഉണ്ടാകുന്ന കേട് പാടുകൾ എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം.

Skin

1. കക്കിരി ജ്യൂസ് അല്ലെങ്കിൽ റോസ് വാട്ടർ: പഞ്ഞി കക്കിരി ജ്യൂസിലോ പനിനീരിലോ മുക്കി ഇടയ്ക്കിടെ മുഖത്ത് പുരട്ടി കൊടുക്കുക. ഇത് മുഖത്തിന് തണുപ്പ് ലഭിക്കാൻ സഹായിക്കും. അത് പോലെ കറ്റാർവാഴ കൊണ്ടും ചെയ്യാം. സൂര്യാഘാതം ഏൽക്കുകയോ പൊള്ളി വീഴുകയോ ചൊറിച്ചൽ അനുഭവപ്പെടുന്നുണ്ടെങ്കിലോ കറ്റാവാർ ഉപയോ​ഗിക്കാം. കറ്റാർ വാഴയ്ക്ക് ഈ പ്രശ്നങ്ങൾ‌ പരിഹരിക്കാൻ സാധിക്കും.

2. 1 - 2 ടേബിൾ സ്പൂൺ‌ ആപ്പിള്‌ സി‍ഡെർ വിനെ​ഗർ 3 കപ്പ് വെള്ളത്തിൽ കലർ‌ത്തുക. മുടി കുളിച്ച് കഴിഞ്ഞശേഷം അവസാനമായി ഇത് മുടിയിലൊഴിക്കുക. ഇത് നിങ്ങളുടെ മുടി മൃദുലമാക്കും. നിങ്ങൾക്ക് അര കഷണം നാരങ്ങ നീര്, 2 ടേബിൾ സ്പൂൺ ആപ്പിൾ‌ സിഡെർ വിനെ​ഗർ, ഒരു കപ്പ് വെള്ളം എന്നിവ ഉപയോ​ഗിക്കാം. പതിവ് പോലെ ഷംപൂ ചെയ്ത് മുടി കഴുകുക. എന്നിട്ട് ഈ മിശ്രിതം മുടിയിൽ ഒഴിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുക. തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകി കളയുക.

3. ശിരോ ചർമ്മം എണ്ണയം ഉള്ളതാണെങ്കിൽ ചൊറിച്ചിൽ മൂലമുണ്ടാകുന്ന അസ്വസ്ഥതകളിൽ നിന്ന് താൽക്കാലിക ആശ്വാസം ലഭിക്കാൻ ഉണക്കി ഇടിച്ച വേപ്പ് ഇലകൾ നന്നായി പൊടിച്ചെടുക്കണം. ഈ ഇലകൾക്ക് ശക്തമായ രോ​ഗ ശാന്തിയും ആന്റി മൈക്രോബയൽ ​ഗുണങ്ങളുമുണ്ട്. ഇത് അധിക സെബം ആ​ഗിരണം ചെയ്യാനും ചൊറിച്ചിൽ കുറയ്ക്കാനും അണുബാഝ തടയാനും സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+