Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുത്തുറ്റ കറുകറുത്ത മുടി, തിളങ്ങുന്ന ചര്‍മ്മം.. സ്വപ്‌നമല്ല, മുരിങ്ങക്കായ കഴിച്ചാല്‍ മതി, മാറ്റമറിയാം

മുരിങ്ങക്കായ നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ്. കേരളത്തിലെ പച്ചക്കറി വിഭവങ്ങളില്‍ മുന്‍പന്തിയിലാണ് മുരിങ്ങക്കായയുടെ സ്ഥാനം. ഒഴിച്ചുകറി, സാമ്പാര്‍, അവിയല്‍ തുടങ്ങി നിരവധി രുചികരമായ വിഭവങ്ങള്‍ മുരിങ്ങക്കായ കൊണ്ടുണ്ടാക്കാം. എന്നാല്‍ കേവലം രുചിവൈഭവമുള്ള വിഭവം എന്നതിലുപരി ചര്‍മ്മം, മുടി എന്നിവയുടെ സംരക്ഷണത്തിനും മുരിങ്ങക്കായ മികച്ച സംഭാവന നല്‍കുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ?

ചര്‍മ്മത്തിലെ കൊളാജന്‍ രൂപീകരണം വര്‍ധിപ്പിക്കാന്‍ മുരിങ്ങക്കായ സഹായിക്കുന്നു. സ്വാഭാവിക ചര്‍മ്മ കൊളാജന്‍ രൂപപ്പെടുത്തുന്നതിന് ആവശ്യമായ വിറ്റാമിന്‍ സി ഉയര്‍ന്ന അളവില്‍ മുരിങ്ങക്കായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജനെ സ്ഥിരപ്പെടുത്തുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, തുറന്ന സുഷിരങ്ങള്‍ കുറയ്ക്കുകയും നിങ്ങളുടെ ചര്‍മ്മത്തെ ഇറുകിയതാക്കുകയും ചെയ്യുന്നു.

MORINGA

മുഖക്കുരുവിനെതിരെ പോരാടാനും മുരിങ്ങക്കായ സഹായിക്കുന്നു. മുഖക്കുരു പൊട്ടിപ്പുറപ്പെടുന്നതിനെ ചെറുക്കാന്‍ സഹായിക്കുന്ന ശക്തമായ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മുഖക്കുരുവിന്റെ പാടുകളില്‍ മുരിങ്ങയില പേസ്റ്റ് പുരട്ടുന്നതും നല്ലതാണ്. മുഖക്കുരുവിന് കാരണമാകുന്ന വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും രക്തം ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നതിനാല്‍ മുരിങ്ങ പൊടിയും കഴിക്കാം.

മുരിങ്ങ എണ്ണയോ പൊടിയോ നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. ഇത് ചര്‍മ്മത്തിലെ മന്ദതയും വരള്‍ച്ചയും കുറയ്ക്കുന്നു. അതുവഴി വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ അതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ മൂലമുണ്ടാകുന്ന ഫ്രീ റാഡിക്കല്‍ കേടുപാടുകള്‍ തടയുകയും ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഇതില്‍ സൈറ്റോകിനുന്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മം തൂങ്ങുന്നത് തടയുന്നു.

മുടിയുടെ കട്ടി വര്‍ധിപ്പിക്കാനും മുരിങ്ങക്കായ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്വന ഒമേഗ 3 ആണ് ഇതിന് കാരണം. ഒരു ഓവര്‍കോട്ടായി പ്രവര്‍ത്തിച്ച് മുടിയിലെ പോഷണം നിലനിര്‍ത്താനും ഇവ സഹായിക്കുന്നു. മുരിങ്ങയില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ ഓക്‌സിജന്‍ വിതരണം വര്‍ധിപ്പിക്കുകയും മുടി കോശങ്ങളുടെ ദീര്‍ഘായുസിനെ സഹായിക്കുകയും ചെയ്യുന്നു.

ഇതുകൂടാതെ, നിങ്ങളുടെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്ന വിറ്റാമിന്‍ എ, സിങ്ക്, ഇരുമ്പ് എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. തിളക്കവും ഇലാസ്തികതയും നിലനിര്‍ത്താനും മുരിങ്ങ സഹായിക്കുന്നു. സ്വാഭാവിക ബെഹനിക് ആസിഡിന്റെ അളവ് അടങ്ങിയിരിക്കുന്നതിനാല്‍ മുരിങ്ങ നിങ്ങളുടെ മുടിക്ക് ഒരു സ്വാഭാവിക കണ്ടീഷണറാണ്. അതിനാല്‍ ഇത് നിങ്ങളുടെ മുടിക്ക് തിളക്കം നല്‍കുന്നു.

ഇത് നിങ്ങളുടെ മുടിയെ മുഷിഞ്ഞതും പൊട്ടുന്നതുമായ ഇഴകളില്‍ നിന്നും സംരക്ഷിക്കുന്നു. മുരിങ്ങയില്‍ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളുണ്ട്. മുരിങ്ങയില പതിവായി കഴിക്കുന്നത് സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം ഒഴിവാക്കാന്‍ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+