Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖം ഇനി തിളങ്ങും; മുട്ടയുടെ വെള്ള കൊണ്ട് വീട്ടിൽ ഇങ്ങനൊരു മാസ്ക് തയ്യാറാക്കി നോക്കൂ..

നല്ല തിളക്കമുള്ള മുഖം ആരാണ് ആ​ഗ്രഹിക്കാത്തത്. കറുത്തപാടും കുത്തും ചുളിവും ഒന്നുമില്ലാത്ത മുഖം. അങ്ങനെയൊരു മുഖം ലഭിക്കുന്നതിന് വേണ്ടി നിങ്ങളും പല പരീക്ഷണങ്ങളും നടത്തിക്കാണുമല്ലേ. എപ്പോഴെങ്കിലും മുട്ട ഉപയോ​ഗിച്ച് പരീക്ഷണം നടത്തിയിട്ടുണ്ടോ?

മുട്ടയുടെ വെള്ളയുടെ പ്രധാന പോഷക ഘടകം പ്രോട്ടീൻ ആണ്. ഒരു വലിയ മുട്ടയിൽ 3.6 ​ഗ്രാം പ്രോട്ടീൻ ഉണ്ട്. ഇത് ചർമ്മത്തിന് ​ഗുണം ചെയ്യും. ചർമ്മത്തിൽ നിന്ന് അധിക എണ്ണ ആ​ഗിരണം ചെയ്യും . മുട്ടയുടെ വെള്ളയിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ മൊത്തത്തിലുള്ള രൂപത്തിന് ഗുണം ചെയ്യും.

EGGG

മുട്ടയുടെ വെള്ള കൊണ്ട് എങ്ങനെ ഫേസ്മാസ്ക്ക് ഉണ്ടാക്കാം. ഇത് ഉണ്ടാക്കുന്നതിനുള്ള ആദ്യപടി മുട്ടയുടെ വെള്ളയെ മഞ്ഞക്കരുവിൽ നിന്ന് വേർപെടുത്തുക. മുട്ടയുടെ മധ്യഭാ​ഗത്ത് തന്നെ പൊട്ടിക്കണം. പാെട്ടിയതിന് ശേഷം മുട്ട ഒരു വശത്തേക്ക് ചെരിച്ച് മഞ്ഞക്കുരു നീക്കി വെള്ളയെ വേർപ്പെടുത്തണം. ഒരു ഫേസ്മാസ്ക്ക് ഉണ്ടാക്കാൻ ഒരു മുട്ട തന്നെ ധാരാളമാണ്.

എണ്ണമയമുള്ള ചർമ്മത്തിന്:

ഒരു പാത്രത്തിൽ ഒരു മുട്ടയുടെ വെള്ളയും അര നാരങ്ങയുടെ നീരും ചേർക്കുക. മിശ്രിതം നുരയും വരെ നന്നായി അടിക്കുക.
ചൂട് വെള്ളത്തിൽ മുഖം കഴുകുക. വൃത്തിയുള്ള ഫേഷ്യൽ ബ്രഷ് അല്ലെങ്കിൽ കോട്ടൺ പാഡ് ഉപയോഗിച്ച് മുഖത്ത് നേർത്ത പാളി പുരട്ടുക. മിശ്രിതം കണ്ണിൽ തടവുന്നത് ഒഴിവാക്കുക. 10 മിനിറ്റ് വെയ്ക്കാം. ചൂട് വെള്ളം ഉപയോ​ഗിച്ച് കഴുകാം. ആഴ്ചയിൽ മൂന്ന് തവണ ഇത് ഉപയോ​ഗിക്കാം.

പോഷിപ്പിക്കുന്നതിന്:

വരണ്ട ചർമ്മം ഉള്ളവർക്ക് ഈ മാസ്ക്ക് ജലാംശം നൽകുമെന്ന് ആളുകൾ പറയുന്നു. ഈ രീതിയിൽ മാസ്ക് നിർമ്മിക്കാൻ കഴിയും:
ഒരു മുട്ടയുടെ വെള്ളയും ആറ് മുതൽ ഏഴ് മുന്തിരിയും ഒരു ബ്ലെൻഡറിൽ ഇട്ട് മിശ്രിതം മിനുസമാർന്നതുവരെ ഇളക്കുക.
ചൂട് വെള്ളത്തിൽ മുഖം കഴുകുക.

ഒരു ഫേഷ്യൽ ബ്രഷ് അല്ലെങ്കിൽ കോട്ടൺ പാഡ് ഉപയോഗിച്ച് മാസ്ക് ഇത് പുരട്ടാം. 15 മിനിറ്റ് മാസ്ക് വെയ്ക്കാം.
മാസ്ക് നീക്കം ചെയ്യുന്നതിനുമുമ്പ് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.

അതേസമയം ഈ മാസ്കുകൾ പരീക്ഷിക്കുന്നതിന് മുമ്പ് ചർമമ്ത്തിൽ മുട്ട അലർജി ഉണ്ടാക്കുന്നുണ്ടോ എന്ന് നോക്കണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+