മുഖം തിളങ്ങുക മാത്രമല്ല; തൈരിന്റെ ഈ 6 ഗുണങ്ങൾ അറിഞ്ഞാൽ ആരും അമ്പരക്കും! സൗന്ദര്യത്തിന് ഇതുമതി
ആരോഗ്യത്തിന് ഏറെ ഗുണകരമാണ് തൈര് എന്ന് അറിയാമല്ലോ. എന്നാൽ നിങ്ങളുടെ മുഖത്തിന് എങ്ങനെയൊക്കെ തൈര് സഹായകമാകുമെന്ന് അറിയാമോ? തൈര് മുഖത്ത് പുരട്ടുന്നത് മുഖത്തിന് നല്ല തിളക്കം നൽകുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
എന്നാൽ ഇത് മാത്രമല്ല തൈര് മുഖത്ത് പുരട്ടുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ. മുഖത്ത് തൈര് പുരട്ടുന്നത് കൊണ്ടുള്ള ആറ് ഗുണങ്ങളാണ് ഇവിടെ പറയുന്നത്. വിശദമായി തന്നെ അറിയാം..

തൈരിൽ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ് മുഖത്തെ നിർജ്ജീവമായ ചർമ്മ കോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. പകരം നല്ല തിളങ്ങുന്ന കോശങ്ങൾ ലഭിക്കുകയും ചെയ്യും.
തൈര് ചർമ്മത്തെ പോഷിപ്പിക്കും. ഇലാസ്തികത വർദ്ധിപ്പിക്കുകയും സുഷിരങ്ങൾ കാണുന്നത് കുറയ്ക്കുകയും ചെയ്യും.
തൈരിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഏറെ ഗുണം ചെയ്യും. മുഖത്ത് കറുത്ത പാടുകളും കരിവാളിപ്പും മാറ്റാൻ സാഹയിക്കുന്നതാണ്.
തൈരിൽ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡും കൊഴുപ്പും ചർമ്മത്തിലെ ജലാംശം നിലനിർത്തും
തൈരിലെ ആന്റിബാക്ടീരിയൽ ഗുണം മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും. മുഖക്കുരു ഉണ്ടാകാൻ കാരണമാകുന്ന ബാക്ടീരിയകൾക്ക് എതിരെ തൈര് പ്രവർത്തിക്കുകയും ചെയ്യും. തൈരിലെ ലാക്റ്റിക് ആസിഡ് മുഖത്തെ ചുളുവകൾ ഇല്ലാതാക്കാൻ സഹായിക്കും. ഇത് മുഖത്ത് പ്രായം തോന്നിക്കുന്നത് കുറയ്ക്കും..
തൈരും തേനും ചേർന്ന ഫേയ്സ് മാസ്ക്ക്: ഈ ഫേയ്സ് പാക്ക് വരണ്ട ചർമ്മമുള്ളവർക്ക് അനുയോജ്യമാണ്. രണട് ടേബിൾ സ്പൂൺ തൈര് ഒരു ടേബിൾ സ്പൂൺ തൈരിൽ കലർത്തുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 20 മിനിറ്റ് നേരം വെയ്ക്കുക. ഇതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.
തൈര്, നാരങ്ങ: തൈരും നാരങ്ങയും ചേർത്തുള്ള ഫേയ്സ്പാക്ക് നിങ്ങളുടെ ചർമ്മം തിളങ്ങാൻ സഹായിക്കും. ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തും. സാധാരണ ചർമ്മ ഉള്ളവർക്ക് മുതൽ എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വരെ ഇത് പരീക്ഷാം.
നാരങ്ങാ നീരും ( വെള്ളത്തിൽ ലയിപ്പിച്ച) തൈരും സംയോജിപ്പിക്കണം, ഈ മിശ്രിതം മുഖത്ത് പുരട്ടി അങ്ങനെ വെയക്കാം. പിന്നീട് ഉണങ്ങിയ ശേഷം കഴുകി കളയാം.ഇതൊക്കെ നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്നഫേയ്സ് മാസ്ക്കുകളാണ്. തീർച്ചയായും നിങ്ങളുടെ മുഖത്ത് മാറ്റം കാണും.












Click it and Unblock the Notifications