രാത്രിയിലെ ചർമ്മ സംരക്ഷണം; ഈ തെറ്റുകൾ ചെയ്യല്ലേ, എട്ടിന്റെ പണി കിട്ടും
ദിവസം മുഴുവനുള്ള അലച്ചിൽ കഴിഞ്ഞ് രാത്രി കിടക്കാൻ നേരമാകും നമ്മളിൽ പലരും ചർമ്മത്തെ കുറിച്ച് ആലോചിക്കുന്നത്. അതുകൊണ്ട് തന്നെ 'ചർമ്മസംരക്ഷണം' മുഴുവൻ രാത്രിയിലായിരിക്കും. രാത്രി സമയത്ത് ചർമ്മത്തെ അറിഞ്ഞ് പരിഗണിക്കണമെന്ന് തന്നെയാണ് വിദഗ്ദരും പറയുന്നത്. എന്നാൽ രാത്രിയിൽ നമ്മൾ വരുത്തുന്ന ചില മണ്ടത്തരങ്ങൾ ചർമ്മത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്തൊക്കെയാണെന്നല്ലേ? നോക്കാം
പുതിയ സൗന്ദര്യ വസ്തുക്കൾ രാത്രിയിൽ ഉപയോഗിക്കരുതെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. പകൽ ഉപയോഗിക്കുമ്പോൾ ഏതെങ്കിലും രീതിയിൽ അത് ചർമ്മത്തെ ബാധിച്ചാൽ തന്നെ ഉടൻ പരിഹരിക്കാൻ സാധിച്ചേക്കും. ഇനി രാത്രിയാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ തന്നെ കിടക്കുന്നതിന് അഞ്ചോ ആറോ മണിക്കൂർ മുൻപ് ഉപയോഗിക്കുന്നതാകും ഉത്തമം.

പ്രശ്നം ഉണ്ടാക്കിയേക്കാവുന്ന പുതിയ വസ്തുക്കൾ ഒരുമിച്ച് ഉപയോഗിക്കരുത്-ഏത് തരം വസ്തുക്കളും നമ്മുടെ ചർമ്മത്തിന് ഇണങ്ങുമെന്നാണെങ്കിലും രാത്രിയിൽ പരീക്ഷണം നടത്തരുത്. ഒരുപക്ഷെ ചർമ്മം ചൊറിഞ്ഞ് പൊട്ടാനും മുഖത്ത് നീർവീക്കം ഉണ്ടാകാനുമടക്കം കാരണമായേക്കും.
എല്ലാം കിടക്കുന്നതിന് തൊട്ട് മുൻപത്തേക്ക് മാറ്റിവെക്കരുത്-കിടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും രാത്രിയിലെ ചർമ്മ സംരക്ഷണം നടത്തണമെന്നാണ് വിദഗ്ദർ പറയുന്നത്. ഇതുവഴി നിങ്ങൾ പ്രയോഗിച്ച ഉത്പന്നങ്ങൾ ചർമ്മത്തിന് ആഗിരണം ചെയ്യാൻ സമയം ലഭിക്കും. പ്രതീക്ഷിച്ച ഫലം ലഭിക്കുകയും ചെയ്യും.കിടക്കുന്നതിന് തൊട്ട് മുൻപാണ് തേക്കുന്നതെങ്കിൽ ക്രീമുകൾ അടക്കമുള്ളവ തലയണയിലും മറ്റും ഉരഞ്ഞ് പോകാനും കാരണമായേക്കാം.
ചർമ്മത്തിൽ മോസ്ചുറൈസർ പ്രയോഗിക്കാതിരിക്കരുത്-രാത്രികാല ചർമ്മ സംരക്ഷണത്തിൽ ഏറ്റവും പ്രധാനമാണ് മോയ്സചറൈസർ. സെൻസെറ്റീവ് ചർമ്മമായാലും എണ്ണമയമുള്ള ചർമ്മമായാലും ഇത് ഉറപ്പാക്കണം.
മുടി കൃത്യമായി കെട്ടിവെയ്ക്കണം-മുടി കൃത്യമായി കെട്ടിവെച്ചില്ലെങ്കിൽ തീർച്ചയായും ഉറക്കത്തിനിടയിൽ മുഖത്തേക്ക് വീഴാനും മുഖത്തെ ക്രീമുകളും മറ്റും ഇല്ലാതാകാനും കാരണമാകും. മാത്രമല്ല മുടിയിലെ എണ്ണയും മുഖത്തേക്ക് വീണേക്കം. മുഖക്കുരു ഉള്ളവർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
ഇനി ചില നൈറ്റ് കെയർ ടിപ്സ് നോക്കാം
ആദ്യം ക്ലൻസ് ചെയ്യാം-മേയ്ക്കപ്പ് ഉപയോഗിച്ചാലും ഇല്ലെങ്കിലും കിടക്കുന്നതിന് മുൻപ് ക്ലൻസർ ഉപയോഗിക്കണം. മുഖത്തെ അഴുക്കുകളെ തുടച്ച് നീക്കാൻ ഇത് സഹായിക്കാം
ടോണർ ഉപയോഗിക്കാം-ചർമ്മത്തിന്റെ പിഎച്ച് സന്തുലിതാവസ്ഥ നിലനിർത്താൻ ഇത് സഹായിക്കാം.
കണ്ണിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കാം-മുഖം മാത്രമല്ല കിടക്കും മുൻപ് കണ്ണിന്റെ കാര്യവും പ്രത്യേകം ശ്രദ്ധിക്കാം. കണ്ണിന് താഴെ ഉപയോഗിക്കാവുന്ന പ്രത്യേക ക്രീമുകൾ വിപണിയിൽ ലഭ്യമാണ്. കണ്ണിന് താഴെ ചുളിവുകളും പാടുകൾ ഇല്ലാതാക്കാനും ഇത് സഹായിക്കും.












Click it and Unblock the Notifications