Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇക്കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ തയ്യാറാണെങ്കിൽ; മുഖം മിന്നിത്തിളങ്ങും ചുളിവ് കാണാൻ പോലും ഉണ്ടാവില്ല

വായുമലനീകരണം ഒരു പ്രധാന പ്രശ്നമാണ്. നിങ്ങളുടെ ആരോ​ഗ്യത്തിനും ചർമ്മത്തിനും ദോഷകരമാണ്. ചെറിയ അശ്രദ്ധ പോലും നമ്മുടെ മുഖത്ത് ആണ് പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നത്. അഴുക്കും വെയിലും സമ്മർ​ദ്ദവും ഒക്കെ നമ്മുടെ മുഖത്തെ ബാധിക്കും.

ശരിയായ പരിചരണം നൽകിയില്ലെങ്കിൽ മുഖത്തിന്റെ തിളക്കം തന്നെ നഷ്ടമാകും. അത് കൊണ്ട് നിങ്ങൾ ഒരു നല്ല ചർമ്മസംരക്ഷണ ദിനചര്യ പാലിക്കണം, അതിലൂടെ നിങ്ങളുടെ ചർമ്മം വൃത്തിയായി ഭം​ഗിയായി സൂക്ഷിക്കാൻ കഴിയും. ചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

Skin Care tip

ഭക്ഷണത്തിൽ ശ്രദ്ധ കൊടുക്കുക: എല്ലാ ദിവസവും രാവിലെ പ്രഭാതഭക്ഷണത്തിന് ഒരു സ്പൂൺ നെയ്യ് കഴിക്കുക. ഇത് ദഹനം മെച്ചപ്പെടുത്തുന്നു, രക്തയോട്ടം മെച്ചപ്പെടുത്തുന്നു, ഹോർമോൺ ബാലൻസ് നിലനിർത്തുന്നു. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും മുഖത്തിത്തിന് ആന്തരിക തിളക്കം നൽകുകയും ചെയ്യുന്നു.

ജലാംശം നിലനിർത്തണം: ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. രണ്ടോ മൂന്നോ ലിറ്റർ വെള്ളം, തേങ്ങാ വെള്ളം, മോര്, ദീരക വെള്ളം, അല്ലെങ്കിൽ ആരോ​ഗ്യകരമായ ഏതെങ്കിലും വെള്ളം കുടിക്കണം. ഇത് ദഹനം മെച്ചപ്പെടുത്തുകയും മുഖതഡ്തിന് തിളക്കം നൽകുകയും ചെയ്യും.

കാെഴുപ്പ്: നെയ്യ് ഒരു അത്ഭുത കൊഴുപ്പാണ്. ബദാം, വാൽനട്ട്, തേങ്ങ, പിസ്ത മുതലായവ കഴിക്കുക. ചിയ വിത്തുകൾ, മത്തങ്ങ വിത്തുകൾ, ഫ്ലാക്സ് സീഡുകൾ എന്നിവ കഴിക്കുന്നത് വളരെ നല്ലതാണ്.

ഇവയെല്ലാം ആരോഗ്യകരമായ കൊഴുപ്പുകളാണ്. ഇവ ചർമ്മത്തിന് തിളക്കം നൽകുന്നു. പിസ്സ, ബർഗറുകൾ, മറ്റ് ജങ്ക് ഫുഡുകൾ തുടങ്ങിയ അനാരോഗ്യകരമായ കൊഴുപ്പുകൾ ഒഴിവാക്കണം. ഇവ ചർമ്മത്തിൽ മുഖക്കുരുവും മറ്റ് ചർമ്മ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാക്കും.

റെയ്ൻ ബോ പ്ലേറ്റ് അലങ്കരിക്കുക: വ്യത്യസ്ത നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക. പലതരം പഴങ്ങളും പച്ചക്കറികളും കൊണ്ട് നിങ്ങളുടെ പ്ലേറ്റ് അലങ്കരിക്കുക. തക്കാളി, കുക്കുമ്പർ, കാരറ്റ്, ബീറ്റ്റൂട്ട്, മാതളനാരങ്ങ, കാബേജ്, ആപ്പിൾ, മാങ്ങ, പേരക്ക, ഓറഞ്ച് തുടങ്ങിയവ ഉറപ്പായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

മേക്കപ്പ് ഒഴിവാക്കി ഉറങ്ങുക: മേക്കപ്പ് കളയാതെ ഉറങ്ങരുത്. ഉറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ മുഖം നന്നായി കഴുകുക, അങ്ങനെ രാത്രി മുഴുവൻ ചർമ്മത്തിന് ശ്വസിക്കാൻ കഴിയും.

ശരിയായ അളവിൽ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഒവിവാക്കരുത്: ശരീരഭാരം നിയന്ത്രിക്കാൻ നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ പനിയന്ത്രിക്കാം എന്നാൽ ഒഴിവാക്കുന്നത് , ശരീരഭാരം നിയന്ത്രിക്കാനുള്ള ശരിയായ മാർഗമല്ല ഇത്. പരിപ്പ്, അരി, റൊട്ടി, പച്ചക്കറികൾ, സാലഡ്, റൈത മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+