Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്ത് ചെയ്തിട്ടും മുഖകാന്തിയും ചർമകാന്തിയും കൂടാത്തത് എന്തുകൊണ്ട്? 6 കാരണങ്ങൾ

കുരുവും പാടും ഇല്ലാത്ത മുഖവും ചുളുവുകൾ ഇല്ലാത്ത, നല്ല ചെറുപ്പം തോന്നിക്കുന്ന ചർമവും ഒക്കെ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. ഇതിന് വേണ്ടി പല വഴികൾ പരീക്ഷിച്ച് മടുത്തവരും ഇപ്പോഴും പരീക്ഷണം തുടരുന്ന ആളുകളും ഉണ്ടാവും.

കാലങ്ങളായി ചർമ്മ സംരക്ഷണത്തിന് പലവഴികൾ പരീക്ഷിച്ചിട്ടും എന്തുകൊണ്ടാണ് ഒന്നും ഫലിക്കാത്തത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്തായിരിക്കും അതിന്റെ കാരണം? വിശദമായി അറിയാം. ആറ് കാരണങ്ങളാണ് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്.

skin care

പ്രായം: നിങ്ങൾ തിരഞ്ഞെടുക്കുന്ന ചർമ സംരക്ഷണ മാർഗങ്ങൾ നിങ്ങളുടെ പ്രായത്തിന് കൂടി യോജിക്കുന്നതാണോ എന്ന് നിങ്ങൾ പരിശോധിക്കണം. പ്രായം ഒരു ഘടകമാണ്. ആർത്തവ വിരാമ സമയത്ത് ഹോർമോൺ വ്യതിയാനം ഉണ്ടാവും.

ഈ സമത്ത് ചർമ്മത്തിലും മാറ്റം കാണും. കണ്ണുകൾക്ക് താഴെ കറുപ്പ് നിറവും വീക്കവും വരാം, ചർമ്മം വരണ്ടുപോകാം. അതുകൊണ്ട് തന്നെ നിങ്ങൾ നേരത്തെ പിന്തുടർന്നുകൊണ്ടിരിക്കുന്ന മാർഗങ്ങൾ ഫലം തരണമെന്നില്ല.

മാനസിക സമ്മർദ്ദം: നിങ്ങൾ വളരെ സമ്മർദ്ദം നിറഞ്ഞ സാഹചര്യത്തിലാണ് ഉള്ളതെങ്കിലോ വിഷാദാവസ്ഥയിൽ ആണെങ്കിലോ അത് നിങ്ങളുടെ ഹോർമോണിൽ മാറ്റം ഉണ്ടാക്കാൻ സാധ്യത ഉണ്ട്. ഇത്തരം അവസ്ഥകളിൽ സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ ഫലം കാണിക്കില്ല.

രോഗവും മരുന്നും: രോഗങ്ങൾ കാരണമോ, റേഡിയഷൻ, കീമോ തെറാപ്പി പോലുള്ള ചികിത്സയുടെ ഫലമായോ ചർമ്മം വിളറിവിളർത്തേക്കാം. മുടികൊഴിച്ചിൽ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടായേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ചർമ സംരക്ഷണ മാർ​ഗങ്ങൾ ഫലം തരില്ല.

കാലാവസ്ഥാ മാറ്റം: കാവലാവസ്ഥാ മാറ്റം പലപ്പോഴും ചർമത്തെ ബാധിക്കും. ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ പതിവ് ചർമ സംരക്ഷണ ദിനചര്യ പിന്തുടരുന്നത് നിങ്ങളൾക്ക് പ്രതീക്ഷിച്ച ഫലം തരണമെന്നില്ല.

കേടായതോ കാലഹരണപ്പെട്ടതോ ആയ ഉൽപ്പന്നം: ചില ഉൽപ്പന്നങ്ങൾ നിശ്ചിത കാലത്തേക്ക് മാത്രമേ ഫലം നൽകുകയുള്ളൂ. ആ തിയതി കഴിഞ്ഞാൽ അവ ഉപയോഗ ശൂന്യമാണ്. വീണ്ടും അത് ഉപയോഗിക്കുന്നത് കൊണ്ട് ഫലം ഉണ്ടാവില്ല. അത് പോലെ കേട് വന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കൊണ്ടും കാര്യമില്ല. ഗുണത്തിന് പകരം ദോഷമായിരിക്കും ഉണ്ടാവുക

ഭക്ഷണം: നിങ്ങൾ ശരിയായ രീതിയിൽ ഭക്ഷണ കഴിക്കുന്നില്ലെങ്കിൽ അത് നിങ്ങളുടെ ചർമത്തെ ബാധിക്കും. അതുകൊണ്ട് തന്നെ ശരിയായ ഭക്ഷണശീലം വളരെ പ്രധാനപ്പെട്ടതാണ്. അത് നിങ്ങളുടെ മുഖ സൗന്ദ്യരത്തിന് ഗുണം ചെയ്യും. ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ലെങ്കിൽ നിങ്ങൾ മറ്റ് ചർമ സംരക്ഷണ മാർഗങ്ങൾ കൃത്യമായി പിന്തുടർന്നാലും ഫലം ഉണ്ടാവണമെന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+