Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീരകവെള്ളം കൊണ്ട് മുഖം കഴുകിയാലുള്ള ​ഗുണങ്ങളറിയാമോ? മുഖക്കുരുവും കറുത്തപാടും പോകും, ഇങ്ങനെ!

തിളക്കമുള്ള ചർമ്മം ആരാണ് ആ​ഗ്രഹിക്കാത്തത്. തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം ഉണ്ടായിരിക്കാൻ തന്നെയാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. ചർമ്മ സംരക്ഷണത്തിന് പല വഴികളും പലരും പരീക്ഷിച്ച് നോക്കിയിട്ടുമുണ്ടാകും. തിളക്കവും നിറവും ഉള്ള ചർമ്മത്തിനായി വീട്ടിൽ ഇരുന്ന് തന്നെ ചെയ്യാൻ സാധിക്കുന്ന ചില ടിപ്പുകളാണ് ഇനി പറയുന്നത്. ഇത് തയ്യാറാക്കാനും എളുപ്പമാണ്. നിങ്ങൾക്ക് മാറ്റം കാണാനും സാധിക്കും.

ഉരുളക്കിഴങ്ങ് ജ്യൂസ്: ചർമ്മത്തിന് കേടുപാടുകൾ വരുത്താതെ ചർമ്മത്തിന് നിറം നൽകാൻ ഉരുളക്കിഴങ്ങിന് സാധിക്കും. വൈറ്റമിൻ സിയും ആൻറി ഓക്സിഡൻറുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ഒരു വീര്യം കുറഞ്ഞ ബ്ലീച്ചിംഗ് ഏജൻ്റായി പ്രവർത്തിക്കുന്നു. ഉരുളക്കിഴങ്ങിൻ്റെ നീര് പുരട്ടുക, 20 മിനിറ്റ് ഉണങ്ങാൻ വെയ്ക്കുക, തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.

tip

അരിപ്പൊടിയും പാലും:

എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതും മൃദുവും ആരോഗ്യകരവുമായ ചർമ്മം ലഭിക്കുന്നതിനും ചർമ്മത്തിന് തിളക്കം നൽകുന്നതിനും സഹായിക്കുന്ന മികച്ച വീട്ടുവൈദ്യങ്ങളിലൊന്നാണ് അരിമാവ്. അരിപ്പൊടിയും പാലും ഉപയോഗിച്ച് ഒരു ഫേസ് പാക്ക് ഉണ്ടാക്കുക, പേസ്റ്റ് പുരട്ടുക, ഏകദേശം 30 - 45 മിനിറ്റ് നേരം ഉണങ്ങാൻ വെയ്ക്കുക ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക.

ജീര/ജീരകം: ജീരക വെള്ളത്തിൽ മുഖം കഴുകുന്നത് ചർമ്മത്തിന് ഏറെ ഗുണം ചെയ്യും. വിറ്റാമിൻ ഇ ധാരാളമായി ജീരകത്തിൽ അടങ്ങിയിരിക്കുന്നു. ‍ ജീരകം വെള്ളത്തിൽ മുഖം കഴുകുന്നത് മുഖക്കുരു, , ചർമ്മത്തിലെ മറ്റ് പാടുകൾ എന്നിവയ്ക്കെതിരെ പ്രവർത്തിക്കും. അകാല വാർദ്ധക്യം തടയാനും തിളക്കമുള്ളതും തിളങ്ങുന്നതുമായ ചർമ്മം കൈവരിക്കാൻ സഹായിക്കുന്നതാണ്. കുറച്ച് ജീരമിട്ട് വെള്ളം തിളപ്പിക്കുക, ഈ വെള്ളം തണുത്ത ശേഷം മുഖം കഴുകാം.

കാരറ്റും ബട്ടർ ഫ്രൂട്ട്: ഒരു കാരറ്റ് എടുത്ത് തിളപ്പിച്ച് ഒരു ബട്ടർ ഫ്രൂട്ട് അതിനൊപ്പം ഉടച്ച് ചേർക്കണം. കുറച്ച് കട്ടിയുള്ള ക്രീം, മുട്ട, തേൻ എന്നിവ എടുത്ത് മിശ്രിതത്തിലേക്ക് ചേർക്കുക. ഈ പേസ്റ്റ് പുരട്ടി 15 മിനിറ്റ് നേരം അങ്ങനെ വെയ്ക്കാം. തണുത്ത വെള്ളത്തിൽ കഴുകുക. ഇത് വീട്ടിൽ തന്നെ ചർമ്മം വെളുപ്പിക്കാൻ പോഷകപ്രദമായ വഴിയാണ്. തീർച്ചായായും ഇവ നിങ്ങളുടെ ചർമ്മത്തിൽ മാറ്റം കാണിക്കും. കുരുവും പാടുമൊക്കെ പോകും. ച‍ർമ്മത്തിന് കേടുപാട് ഉണ്ടാക്കുകയും ചെയ്യില്ല..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+