നാരങ്ങ ചേർത്ത ഗ്രീൻ ടീ മുതൽ താമരത്തണ്ട് ജ്യൂസ് വരെ; മുഖം തിളങ്ങാൻ ഈ പാനീയങ്ങൾ മതി! വീട്ടിൽ ഉണ്ടാക്കാം
തിളങ്ങുന്ന ചർമ്മം ആഗ്രഹിക്കാത്ത ആരാണ് ഉണ്ടാവുക. മുഖക്കുരുവോ കറുത്ത പാടോ ഇല്ലാത്ത നല്ല തിളക്കമുള്ള തെളിഞ്ഞ ചർമ്മം ലഭിക്കാൻ വേണ്ടി പല വഴികൾ പരീക്ഷിച്ച് നിരാശരായി നിൽക്കുന്ന ആളുകളാണോ നിങ്ങൾ? എന്നാൽ ക്രീമുകളോ ഫേസ് പാക്കുകളോ ഒന്നും തന്നെയില്ലാതെ നിങ്ങളുടെ മുഖത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ചില വഴികളാണ് ഇനി പറയുന്നത്.
പ്രകൃതിദത്തമായി നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന അഞ്ച് ജ്യൂസുകളാണ് നിങ്ങളുടെ മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്. ഇതിൽ ആവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. തീർച്ചായായും നിങ്ങൾക്ക് മാറ്റം അനുഭവിക്കാൻ സാധിക്കും. ഏതൊക്കെയാണ് ആ അഞ്ച് ജ്യൂസുകളെന്ന് അറിഞ്ഞാലോ...

ബീറ്റ്റൂട്ട് നെല്ലിക്ക ജ്യൂസ്: നിങ്ങളുടെ മുഖത്തിന്റെയും ചർമ്മത്തിന്റെയുമൊക്കെ സൗന്ദര്യത്തിന് സഹായിക്കുന്ന ഒരു ജ്യൂസാണിത്. നെല്ലിക്കയിലെ വിറ്റാമിൻ സി നിങ്ങളുടെ മുഖത്തിന് തിളക്കും നൽകുന്നതാണ്.
നാരങ്ങയും ചേർത്ത കരിമ്പ് ജ്യൂസ്: സ്വാഭാവിക ജലാംശവും മധുരവും സ്ട്രസ് ബൂസ്റ്റും ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തിനും ചർമ്മത്തിനും ഗുണം ചെയ്യുന്ന ഒന്നാണ് ഈ നാരങ്ങ - കരിമ്പ് ജ്യൂസ്. ഈ ജ്യൂസ് നിങ്ങളുടെ മുഖത്തിന് തിളക്കം നൽകും.
നാരങ്ങ ചേർത്ത ഗ്രീൻ ടീ: വിഷാംശം ഇല്ലാതാക്കുകയും ഹൈഡ്രേറ്റ് ചെയ്യുകയും ചെയ്യാൻ സഹായിക്കും. നാരങ്ങയിൽ നിന്ന് ഉള്ള വിറ്റാമിൻ സി നിങ്ങളുടെ ചർമ്മത്തെ മനോഹരമായി തിളക്കം ഉള്ളതും ഫ്രഷുമാക്കുന്നു.
തേൻ, തൈര്, ബെറി സ്മൂത്തി: നിങ്ങളുടെ ചർമ്മത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണിത്, ചർമ്മത്തിന്റെ ആരോഗ്യത്തിന് പ്രോബയോട്ടിക്സ്, ആന്റി ഓക്സിഡന്റുകൾ പ്രകൃതിദത്ത മധുരം എന്നിവയൊക്കെ ഇതിലുണ്ട്.
മുളങ്കാമ്പും താമരത്തണ്ടും ചേർത്ത ജ്യൂസ്: അതെ ഈ ജ്യൂസ് നിങ്ങളുടെ മുഖത്തിന്റെ തിളക്കത്തിന് ഏറെ സഹായകമാണ്. ചർമ്മത്തിന്റെ ഇലാസ്തികതയ്ക്കും കൊളാജൻ ബൂസ്റ്റിനും സിലിക്ക ധാരളാമായി അടങ്ങിയിരിക്കുന്നു. ഇത് നിങ്ങൾക്ക് നല്ല തിളക്കവും ഉന്മേഷവും നൽകും.
അപ്പോൾ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഈ പ്രകൃതിദത്തമായ ജ്യൂസുകൾ കുടിച്ച് കൊണ്ട് ചർമ്മ സംരക്ഷണം ആരംഭിച്ചാലോ. തീർച്ചായായും നിങ്ങളുടെ ചർമ്മത്തിൽ മാറ്റം കണ്ടു തുടങ്ങും. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഏറെ നല്ലതാണ്.












Click it and Unblock the Notifications